കാലാവസ്ഥാ അടിയന്തരാവസ്ഥ നമ്മെ വെല്ലുവിളിക്കുന്നു

Date:

മനുഷ്യാവകാശ കൗൺസിലിന്റെ 53-ാമത് സാധാരണ സമ്മേളനത്തോടനുബന്ധിച്ച്, ജനീവയിലെ ഐക്യരാഷ്ട്രസഭയിലേക്കും മറ്റ് അന്താരാഷ്ട്ര സംഘടനകളിലേക്കും വിശുദ്ധ സിംഹാസനത്തിന്റെ സ്ഥിരം ദൗത്യത്തിന്റെ ചുമതലയുള്ള മോൺ. ജോൺ പുട്ട്സർ പ്രസ്താവന നടത്തി

കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ മനുഷ്യാവകാശങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള മനുഷ്യാവകാശ കൗൺസിലിന്റെ 53-ാമത് സാധാരണ സമ്മേളനത്തോടനുബന്ധിച്ച്, ജനീവയിലെ ഐക്യരാഷ്ട്രസഭയിലേക്കും മറ്റ് അന്താരാഷ്ട്ര സംഘടനകളിലേക്കും വിശുദ്ധ സിംഹാസനത്തിന്റെ സ്ഥിരം ദൗത്യത്തിന്റെ ചുമതലയുള്ള മോൺ  ജോൺ പുട്ട്സർ പ്രസ്‌താവന നടത്തി.

COP27 സമ്മേളനത്തിൽ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിൻ നടത്തിയ “കാലാവസ്ഥാ അടിയന്തരാവസ്ഥയുടെ മാനുഷിക മുഖം നമ്മെ ആഴത്തിൽ വെല്ലുവിളിക്കുന്നു”  എന്ന പ്രസ്താവന എടുത്തു പറഞ്ഞുകൊണ്ടാണ് മോൺ  ജോൺ പുട്ട്സർ തന്റെ സന്ദേശം ആരംഭിച്ചത്. തുടർന്ന് നിർബന്ധിത കുടിയേറ്റങ്ങളിൽ കാലാവസ്ഥാവ്യതിയാനം സൃഷ്ടിക്കുന്ന പരോക്ഷ പ്രതിസന്ധിയെ പറ്റിയും പരാമർശിച്ചു.അപര്യാപ്തമായ വിഭവങ്ങളുടെ പേരിൽ സംഘർഷങ്ങൾ സൃഷ്ടിക്കുകയും, സാമൂഹിക പിരിമുറുക്കം വർദ്ധിക്കുകയും ചെയ്യാൻ കാലാവസ്ഥാവ്യതിയാനം കാരണമാകുന്നു. 

പരിസ്ഥിതി മൂലമുണ്ടാകുന്ന വർദ്ധിച്ചുവരുന്ന ദാരിദ്ര്യത്തിൽ നിന്ന് പലായനം ചെയ്യാൻ ശ്രമിക്കുന്ന കുടിയേറ്റക്കാരുടെ നേരെ കണ്ണടക്കുന്നു അസമത്വപരമായ പെരുമാറ്റങ്ങളെ ഫ്രാൻസിസ് പാപ്പാ ശക്തമായ ഭാഷയിൽ അപലപിച്ചതും മോൺസിഞ്ഞോർ കൂട്ടിച്ചേർത്തു.ദീർഘവീക്ഷണമില്ലാത്തതും സാമ്പത്തിക ആശങ്കകളാൽ സ്വാധീനിക്കപ്പെട്ടതുമായ പെരുമാറ്റങ്ങൾ ചൂഷണം, ദുരുപയോഗം, വിവേചനം എന്നീ സാമൂഹികതിന്മകൾക്ക് കാരണമാകുന്നുവെന്ന സത്യവും അദ്ദേഹം മറച്ചു വച്ചില്ല.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GF8mrpEZuBJ5snkCWn0lvN
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.visio
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

മണിപ്പൂർ കലാപത്തിൽ മനംനൊന്ത് രാമപുരം എസ്.എച്ച് എൽ പി സ്കൂൾ കുരുന്നുകളുടെ പോസ്റ്റർ പ്രതിഷേധം

മണിപ്പൂർ കലാപത്തിൽ മനംനൊന്ത് രാമപുരം എസ്.എച്ച് എൽ പി സ്കൂൾ കുരുന്നുകളുടെ...

പാലാ ജൂബിലി ടാബ്ലോ മത്സരം

പാലാ ജൂബിലി ടാബ്ലോ മത്സരത്തിനു ആകർഷക സമ്മാനങ്ങൾ എല്ലാ ടീമിനും (ബി...

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ യോഗ്യത റൗണ്ടിലെ രണ്ടാം മത്സരത്തില്‍ കേരളത്തിന് തകര്‍പ്പന്‍ ജയം

ലക്ഷദ്വീപിനെ എതിരില്ലാത്ത പത്ത് ഗോളിന് തോല്‍പ്പിച്ചു. ജയത്തോടെ ഫൈനല്‍ റൗണ്ട് പ്രതീക്ഷകള്‍...