ലോകസമാധാനത്തിനായി പ്രാർത്ഥിക്കാൻ ഫ്രാൻസിസ് പാപ്പാ ഫാത്തിമയിലേക്ക്

Date:

ലോകായുവജനസമ്മേളനത്തിൽ സംബന്ധിക്കാനായി പോർച്ചുഗലിലേക്ക് പോകുന്ന പാപ്പാ ലോകത്ത്, പ്രത്യേകിച്ച് ഉക്രൈനിൽ തുടരുന്ന യുദ്ധങ്ങൾ അവസാനിക്കുന്നതിനായി പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യം അപേക്ഷിക്കുന്നതിനായി ഫാത്തിമയിൽ പോകുവാൻ തീരുമാനിച്ചു.

ലോകായുവജനസമ്മേളനത്തിൽ സംബന്ധിക്കാനായി പോർച്ചുഗലിലേക്ക് പോകുന്ന പാപ്പാ ഫാത്തിമയിലെ പരിശുദ്ധ അമ്മയുടെ സന്നിധിയിൽ രണ്ടാം വട്ടം പ്രാർത്ഥനയ്ക്കായി പോകുമെന്ന് വത്തിക്കാൻ അറിയിച്ചു. ഫാത്തിമയിലാണ് 1917-ൽ മൂന്ന് ഇടയബാലർക്ക് പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെടുകയും, മാനവികതയുടെ ഭാവിയുടെ ബന്ധപ്പെട്ട സന്ദേശം നൽകുകയും ചെയ്തത്. ഓഗസ്റ്റ് 5 ശനിയാഴ്ച ഫാത്തിമയിലേക്ക് പോകുവാനുള്ള തീരുമാനം രണ്ടാമതൊരു ഘട്ടത്തിലാണ് കൂട്ടിച്ചേർക്കപ്പെട്ടത്. ഹെലികോപ്ടറിലായിരിക്കും പാപ്പാ ലിസ്ബണിൽനിന്ന് ഫാത്തിമയിലേക്ക് പോകുക.

പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെട്ടതിന് നൂറാം വാർഷികത്തിൽ 2017 മെയ്‌മാസത്തിൽ, ഇതുമായി ബന്ധപ്പെട്ട രണ്ടു പേരുടെ നാമകരണച്ചടങ്ങുകളുമായി ബന്ധപ്പെട്ട് ഫ്രാൻസിസ് പാപ്പാ ഫാത്തിമയിൽ എത്തിയിരുന്നു. നിലവിലെ സാഹചര്യത്തിൽ ഉക്രൈനുമേൽ റഷ്യ നടത്തിക്കൊണ്ടിരിക്കുന്ന കടുത്ത യുദ്ധത്തിനും, അതുപോലെ തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇപ്പോഴും അന്താരാഷ്ട്രസമൂഹത്താൽ ശ്രദ്ധിക്കപ്പെടാതെ തുടരുന്ന നിരവധി യുദ്ധങ്ങൾക്ക് അറുതിവരുത്തുവാൻ വേണ്ടിയും, പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യം തേടിയാണ് പാപ്പാ ഫാത്തിമയിൽ എത്തുക.

റഷ്യ-ഉക്രൈൻ യുദ്ധം ആരംഭിച്ച് ഒരു മാസത്തിനു ശേഷം, 2022 മാർച്ച് 22-ന് റഷ്യയെയും ഉക്രൈനെയും പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിന് പാപ്പാ സമർപ്പിച്ചതും ഇതുമായി കൂട്ടിവായിക്കാവുന്നതാണ്. ഫാത്തിമയിൽ ഇടയബാലർക്ക് നൽകിയ സന്ദേശത്തിൽ റഷ്യയെ സമർപ്പിക്കുന്നതിന് പരിശുദ്ധ അമ്മ  ആവശ്യപ്പെട്ടിരുന്നു. പതിനാറ് മാസങ്ങൾക്ക് മുൻപ് വത്തിക്കാനിൽ വച്ച് നടന്ന സമർപ്പണപ്രാർത്ഥനയിൽ, “സമാധാനത്തിന്റെ പാത നമുക്ക് നഷ്ടമായിരിക്കുന്നുവെന്നും, കഴിഞ്ഞ നൂറ്റാണ്ടിലെ ദുരന്തങ്ങളുടെ അനുഭവവും, ലോകമഹായുദ്ധങ്ങളിൽ മരിച്ച ദശലക്ഷക്കണക്കിന് ആളുകൾ ഏറ്റെടുക്കേണ്ടിവന്ന ത്യാഗവും നാം മറന്നുവെന്നും, ഓർമ്മിപ്പിച്ച പാപ്പാ, യുദ്ധത്തിൽനിന്ന് തങ്ങളെ മോചിപ്പിക്കാനും, യുദ്ധത്തിന്റെ കൊടുങ്കാറ്റിൽ മാനവികതയുടെ കപ്പൽ തകരാൻ അനുവദിക്കരുതേയെന്നും, ലോകത്തെ ആണവഭീഷണിയിൽനിന്ന് സംരക്ഷിണമെന്നും അപേക്ഷിച്ചിരുന്നു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GF8mrpEZuBJ5snkCWn0lvN
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ഐ ഫോൺ 16 വിൽപന ഇന്ത്യയിൽ ആരംഭിച്ചു

ആപ്പിൾ സ്റ്റോറുകൾക്ക് മുന്നിൽ നീണ്ട നിരയാണ് അനുഭവപ്പെടുന്നത്. ഇന്ന് രാവിലെ മുതലാണ്...

കാലാവസ്ഥാപ്രതിസന്ധിയുടെ ഇരകളെ അനുസ്മരിച്ചും സമാധാനാഹ്വാനം പുതുക്കിയും ഫ്രാൻസിസ് പാപ്പാ

വർഷങ്ങളായി ലോകസമാധാനത്തിന് കടുത്ത ഭീഷണിയുയർത്തി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സായുധസംഘർഷങ്ങളും യുദ്ധങ്ങളും...

അനുദിന വിശുദ്ധർ – രക്തസാക്ഷികളായ വിശുദ്ധ യൂസ്റ്റാച്ചിയൂസും, സഹ വിശുദ്ധരും

വിശുദ്ധ യൂസ്റ്റാച്ചിയൂസിന്റെ ആദ്യകാല നാമം പ്ലാസിഡൂസ് എന്നായിരുന്നു. അഡ്രിയാന്‍ ചക്രവര്‍ത്തിയുടെ ഭരണത്തിന്‍...

പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  20

2024 സെപ്റ്റംബർ    20   വെള്ളി  1199 കന്നി   04 വാർത്തകൾ ദുരന്തങ്ങൾക്കു മുന്നിൽ തളരാതെ...