കൂടുതൽ സിറിയൻ അഭയാർത്ഥികൾ ഇറ്റലിയിലേക്ക്: സന്തെജീദിയോ സംഘടന

Date:

ജൂലൈ 6 വ്യാഴാഴ്ച 25 സിറിയൻ അഭയാർത്ഥികൾകൂടി ഇറ്റലിയിലേക്കെത്തിയതായി സന്തെജീദിയോ സംഘടന

ലെബനോനിൽനിന്ന് 25 സിറിയൻ അഭയാർത്ഥികൾ റോമിലെ ഫ്യുമിച്ചീനോ അന്താരാഷ്ട്രവിമാനത്താവളം വഴി ഇറ്റലിയിലെത്തിയതായി സന്തെജീദിയോ സംഘടന അറിയിച്ചു. വടക്കൻ ലെബനോനിലെ ആക്കാർ പ്രദേശം, ബെക്കാ താഴ്‌വാരം, ബെയ്‌റൂട്ടിന്റെ പ്രാന്തപ്രദേശങ്ങൾ എന്നിവിടങ്ങളിൽ ദീർഘനാളുകളായി അഭയാർത്ഥി ക്യാമ്പുകളിൽ കഴിഞ്ഞിരുന്ന സിറിയക്കാരാണ് റോമിലേക്ക് എത്തിയത്.

2016 മുതൽ ഇറ്റലിയിലെ ആഭ്യന്തര, വിദേശ കാര്യമന്ത്രാലയങ്ങളുമായി സന്തെജീദിയോ സംഘാടനം, ഇറ്റലിയിലെ ഇവാഞ്ചെലിക്കൽ സഭകളുടെ കൂട്ടായ്മ, വാൽദേസെ സമൂഹം എന്നിവർ ചേർന്ന് നടത്തിയ കരാർ പ്രകാരം നടപ്പിലാക്കിയ മാനവികഇടനാഴികളിലൂടെയാണ് ഇറ്റലിയിലേക്കുള്ള സിറിയൻ അഭയാർഥികളുടെ പ്രവേശനം സാധ്യമായത്.

ലെബനോനിൽനിന്ന് മാത്രം ഇതുവരെ 2544 അഭയാർത്ഥികളെയാണ് മാനവിക ഇടനാഴികൾ വഴി ഇറ്റലിയിലെത്തിച്ചത്. യൂറോപ്പിലേക്ക് മാനവിക ഇടനാഴികൾ വഴി എത്തിയ മൊത്തം എണ്ണം 6300 ആണ്. നിലവിൽ ഇറ്റലിയിൽ എത്തിയിരിക്കുന്ന അഭയാർത്ഥികളെ, വിവിധ അസോസിയേഷനുകളുടെയും, അഭയാർഥികളുടെ ബന്ധുക്കളുടെയും സഹകരണത്തോടെ, ഇറ്റലിയുടെ വിവിധ പ്രദേശങ്ങളിൽ താമസിപ്പിക്കുവാനാണ് തീരുമാനം. പിന്നീട് ഇവരെ സമൂഹത്തിൽ പടിപടിയായി സംയോജിപ്പിക്കുകയാണ് ലക്ഷ്യം. സന്തെജീദിയോ സംഘടനയും വാൽദേസെ സമൂഹവും ചേർന്നാണ് മാനവിക ഇടനാഴികൾ വഴിയുള്ള കുടിയേറ്റത്തിന് ധനസഹായമെത്തിക്കുന്നത്.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GF8mrpEZuBJ5snkCWn0lvN
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

മരിയസദനം ജനകീയ കൂട്ടായ്മ 2024 നടന്നു

പാലാ: - പാലാ മരിയസദനത്തിൽ മരിയ സദനം ജനകീയ കൂട്ടായ്മ നടന്നു....

ഐ ഫോൺ 16 വിൽപന ഇന്ത്യയിൽ ആരംഭിച്ചു

ആപ്പിൾ സ്റ്റോറുകൾക്ക് മുന്നിൽ നീണ്ട നിരയാണ് അനുഭവപ്പെടുന്നത്. ഇന്ന് രാവിലെ മുതലാണ്...

കാലാവസ്ഥാപ്രതിസന്ധിയുടെ ഇരകളെ അനുസ്മരിച്ചും സമാധാനാഹ്വാനം പുതുക്കിയും ഫ്രാൻസിസ് പാപ്പാ

വർഷങ്ങളായി ലോകസമാധാനത്തിന് കടുത്ത ഭീഷണിയുയർത്തി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സായുധസംഘർഷങ്ങളും യുദ്ധങ്ങളും...

അനുദിന വിശുദ്ധർ – രക്തസാക്ഷികളായ വിശുദ്ധ യൂസ്റ്റാച്ചിയൂസും, സഹ വിശുദ്ധരും

വിശുദ്ധ യൂസ്റ്റാച്ചിയൂസിന്റെ ആദ്യകാല നാമം പ്ലാസിഡൂസ് എന്നായിരുന്നു. അഡ്രിയാന്‍ ചക്രവര്‍ത്തിയുടെ ഭരണത്തിന്‍...