സുവർണ്ണ ജൂബിലി നിറവിൽ പാലാ രൂപത യുവജനപ്രസ്ഥാനം

Date:

പാലാ : സമൂഹത്തിന്റെ നന്മയ്ക്കും യുവജനങ്ങളുടെ സമഗ്രവിമോചനത്തിനുമായി,
നാടിന്റെ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിൽ മികവുറ്റ പ്രവർത്തനങ്ങൾ നടത്തുന്ന പാലാ രൂപതയുടെ യുവജന പ്രസ്ഥാനം അതിന്റെ അമ്പതാം വർഷത്തിലേയ്ക്ക്.

1973 ൽ അന്നത്തെ പാലാ രൂപതാ സഹായ മെത്രാൻ അഭിവന്ദ്യ മാർ ജോസഫ് പള്ളിക്കാപറമ്പിൽ പിതാവാണ് യുവജന പ്രസ്ഥാനത്തിന് രൂപതയിൽ തുടക്കം കുറിച്ചത്.പ്രഥമ ഡയറക്ടർ അഭിവന്ദ്യ മാർ ജോസഫ് പള്ളിക്കാപറമ്പിൽ പിതാവും, പ്രസിഡന്റ് ശ്രീ.ജോസഫ് മൈലാടിയും, ജനറൽ സെക്രട്ടറി ശ്രീ.കെ.ജെ.ജോസഫ് കല്ലിടുക്കിയിലും
ആദ്യ വൈസ് പ്രസിഡൻ്റ് ശ്രീമതി മാഗി പനയ്ക്കലും ആണ്.
2023ജൂലൈ എട്ടാം തീയതി ശനിയാഴ്ച രാവിലെ 10 മണിക്ക് കിഴതടിയൂർ ദൈവാലയത്തിൽ വെച്ച് പാലാ രൂപത അധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് ജൂബിലി വർഷആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും. ഒരു വർഷക്കാലം നീണ്ടുനിൽക്കുന്ന ജൂബിലി ആഘോഷങ്ങൾ 2024 ജൂലൈ 13നു സമാപിക്കും.

സുവർണ്ണ ജൂബിലി വർഷത്തിന്റെ ലോഗോ പാലാ രൂപത ചാൻസലർ വെരി.റവ. ഫാ ജോസ് കുറ്റിയാങ്കൽ പ്രകാശനം ചെയ്തു. ജൂബിലിയുടെ ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ ആണെന്നും, ജൂബിലി ആഘോഷത്തോടു അനുബന്ധിച്ച് ഈ ഒരു വർഷക്കാലം രൂപത, ഫൊറോന, യൂണിറ്റ് തലത്തിൽ വ്യത്യസ്തമായ പരിപാടികൾ സംഘടിപ്പിക്കുമെന്നും പ്രസിഡന്റ് ശ്രീ. തോമസ് ബാബു അറിയിച്ചു. ലോഗോ പ്രകാശനചടങ്ങിൽ രൂപത ഡയറക്ടർ റവ.ഫാ.മാണി കൊഴുപ്പൻകുറ്റി, വൈസ് പ്രസിഡന്റ്‌ സെഞ്ചു ജേക്കബ് , ട്രഷറർ എബി,കൗൺസിലർ ജിയോ, സിന്ഡിക്കേറ്റ് കൗൺസിലർമാരായ ജിസ്, സച്ചിൻ, മഞ്ജു, ബ്രദർ റീജന്റ് ജോർജ് എന്നിവർ പങ്കെടുത്തു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GF8mrpEZuBJ5snkCWn0lvN
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.visionhttp://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

മണിപ്പൂർ കലാപത്തിൽ മനംനൊന്ത് രാമപുരം എസ്.എച്ച് എൽ പി സ്കൂൾ കുരുന്നുകളുടെ പോസ്റ്റർ പ്രതിഷേധം

മണിപ്പൂർ കലാപത്തിൽ മനംനൊന്ത് രാമപുരം എസ്.എച്ച് എൽ പി സ്കൂൾ കുരുന്നുകളുടെ...

പാലാ ജൂബിലി ടാബ്ലോ മത്സരം

പാലാ ജൂബിലി ടാബ്ലോ മത്സരത്തിനു ആകർഷക സമ്മാനങ്ങൾ എല്ലാ ടീമിനും (ബി...

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ യോഗ്യത റൗണ്ടിലെ രണ്ടാം മത്സരത്തില്‍ കേരളത്തിന് തകര്‍പ്പന്‍ ജയം

ലക്ഷദ്വീപിനെ എതിരില്ലാത്ത പത്ത് ഗോളിന് തോല്‍പ്പിച്ചു. ജയത്തോടെ ഫൈനല്‍ റൗണ്ട് പ്രതീക്ഷകള്‍...