ഇറ്റലിയിലെ ക്രേമോണായിൽ 1502-ലായിരുന്നു ആന്റണിയുടെ ജനനം. ബാല്യത്തിൽ തന്നെ അദ്ദേഹത്തിന്റെ പിതാവ് മരണമടഞ്ഞു. പിന്നീട് അമ്മയാണ് മകന്റെ വിദ്യാഭ്യാസത്തിൽ ശ്രദ്ധ ചെലുത്തിയത് 22-ാമത്തെ വയസിൽ ഭിഷഗ്വര പരീക്ഷ ജയിച്ച് ദരിദ്രരുടെ ഇടയിൽ ശുശ്രൂഷ ചെയ്തുകൊണ്ടിരിക്കെ സമർപ്പിതജീവിതത്തോട് ആഭിമുഖ്യമുളവായി ഭാവിയിൽ ലഭ്യമാകുമായിരുന്ന എല്ലാ ആനുകൂല്യങ്ങളും പരിത്യജിച്ചുകൊണ്ട് 26-ാമത്തെ വയസിൽ വൈദികനായി.
താമസിയാതെ ആന്റണി മിലാനിയിലേക്കു പോയി. ലൂഥറിന്റെ മതവിപ്ലവം ശക്തിപ്പെട്ടിരുന്ന കാലമായിരുന്നു അത്. തൻ നിമിത്തം വൈദികരുടെയും സന്യാസ്തരുടെയും ജീവിതനവീകരണം ലക്ഷ്യം വച്ചു കൊണ്ട് പുരുഷന്മാരുടെയും സ്ത്രീകളുടെയും സഭക്ക് ആരംഭമിട്ടു.
വി. പൗലോസിന്റെ ചൈതന്യം സ്വീകരിച്ചുകൊണ്ട് അദ്ദേഹത്തിന്റെ ശിഷ്യനായിരുന്ന വി. ബർണബാസിന്റെ നാമത്തിൽ പുരുഷന്മാർക്കായി ഫാ. ആന്റണി സ്ഥാപിച്ച സമൂഹം ‘ബർബൈറ്റ്സ്’ എന്നറിയപ്പെടുന്നു. ദൈവാലയത്തിലും തെരുവീഥികളിലും ഉജ്ജ്വലമായ പ്രസംഗങ്ങളാണ് അദ്ദേഹം നടത്തിയിരുന്നത്. പരസ്യപ്രായശ്ചിത്തങ്ങൾ അനുഷ്ഠിക്കാനും ഫാ ആന്റണി തയ്യാറായി.
അത്മായരുടെ സഹകരണത്തോടു കൂടി അനുദിന ദിവ്യകാരുണ്യ സ്വീകരണം, 40 മണി ആരാധന മുതലായ കാര്യങ്ങൾ അദ്ദേഹം പ്രോത്സാഹിപ്പിച്ചു. ശത്രുക്കൾ അദ്ദേഹത്തിന്റെ സഭകളെ കുറ്റപ്പെടുത്തിയതിനാൽ രണ്ടു പ്രാവശ്യം ഔദ്യോഗിക പരിശോധനക്കു വിധേയമാക്കി. രണ്ടു പ്രാവശ്യവും അവ കുറ്റരഹിതമെന്ന് തെളിഞ്ഞു.
മിലാന്റെ അപ്പസ്തോലനായി ഫാ. ആന്റണി അറിയപ്പെട്ടിരുന്നു. ഒരു കുരിശുരൂപം കൈയ്യിലേന്തി കർത്താവിന്റെ പീഡാനുഭവത്തെപ്പറ്റിയും അനുതാപത്തിന്റെ ആവശ്യകതയെപ്പറ്റിയും തെരുവീഥികളിൽ ചുറ്റിനടന്ന് അദ്ദേഹം പ്രസംഗിച്ചിരുന്നു. 1539-ൽ ഒരു ധ്യാനപ്രസംഗത്തിനിടയിൽ രോഗിയായിത്തീർന്ന ഫാ. ആന്റണിയെ ക്രമോണായിലുള്ള ഭവനത്തിലെത്തിച്ചു. അവിടെ അമ്മയുടെ പരിചരണം സ്വീകരിച്ച് 36-ാമത്തെ വയസ്സിൽ മരണമടഞ്ഞു. 1897-ൽ വിശുദ്ധനായി പ്രഖ്യാപിക്കപ്പെട്ടു.
വിചിന്തനം:
“മകനേ, സാക്ഷാൽ ഭാഗ്യവാനാകാൻ നീ ആഗ്രഹിക്കുന്നെങ്കിൽ,
ദൈവമായിരിക്കണം നിന്റെ പരമവും അന്തിമവുമായ ലക്ഷ്യം”
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GF8mrpEZuBJ5snkCWn0lvN
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision