പാലാ: മണിപ്പൂരിൽ ക്രൈസ്തവ ജനതക്ക് എതിരായി നടക്കുന്ന ചേരിതിരിഞ്ഞ ആക്രമണങ്ങളിൽ പ്രതിഷേധിച്ചു കൊണ്ടും, ദുരിത ബാധിതരായ ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടും കെ.സി.വൈ.എം സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ പാലാ ടൗണിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. പാലാ എം.എൽ.എ മാണി സി. കാപ്പൻ പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്തു. മണിപ്പൂരിൽ നടക്കുന്ന അക്രമ സംഭവങ്ങൾ മനുഷ്യാവകാശങ്ങൾക്കെതിരെയുള്ള പരസ്യമായ ലംഘനമാണെന്നും എത്രയും വേഗം മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കാൻ ആവശ്യമായ നടപടികൾ ഉണ്ടാകണമെന്നും കെ.സി.വൈ.എം സംസ്ഥാന പ്രസിഡന്റ് ഷാരോൺ കെ. റെജി അധ്യക്ഷത വഹിച്ച പ്രതിഷേധ യോഗം ആവശ്യപ്പെട്ടു.
കെ.സി.വൈ.എം സംസ്ഥാന ഡയറക്ടർ ഫാ. സ്റ്റീഫൻ തോമസ് ചാലക്കര, ജനറൽ സെക്രട്ടറി ജോജി ടെന്നിസൺ, സംസ്ഥാന സെക്രട്ടറി അനു ഫ്രാൻസിസ്, പാലാ രൂപതാ പ്രസിഡന്റ് തോമസ് ബാബു, ജനറൽ സെക്രട്ടറി ടോണി കവിയിൽ, രൂപതാ ഡയറക്ടർ ഫാ.മാണി കൊഴുപ്പൻകുറ്റി, വൈസ് പ്രസിഡന്റ് സെഞ്ചു ജേക്കബ്, എസ്.എം.വൈ.എം ഗ്ലോബൽ പ്രസിഡന്റ് അഡ്വ. സാം സണ്ണി ഷിബിൻ ഷാജി, എന്നിവർ സംസാരിച്ചു.
കെ.സി.വൈ.എം സംസ്ഥാന സെക്രട്ടറിമാരായ ഷിബിൻ ഷാജി, മറിയം ടി. തോമസ്, പാലാ രൂപതാ സമിതി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി. വിവിധ രൂപതകളിൽ നിന്നായി മുന്നൂറോളം യുവജനങ്ങൾ പങ്കെടുത്തു.
മണിപ്പൂരിൽ അയവില്ലാതെ തുടരുന്ന സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വിഷയത്തിൽ എത്രയും പെട്ടെന്ന് ഇടപെടണമെന്നും, സമാധാനം പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ട് കെ.സി.വൈ.എം സംസ്ഥാന സമിതി വിവിധ രൂപതകളുടെ നേതൃത്വത്തിൽ പ്രധാനമന്ത്രിക്ക് കത്തയച്ചു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision