പനി ബാധിച്ച് 8 മരണം കൂടി; സംസ്ഥാനത്ത് 12,728 പനി ബാധിതർ: ജാഗ്രതാ നിർദേശവുമായി ആരോഗ്യവകുപ്പ്…

Date:

തിരുവനന്തപുരം- സംസ്ഥാനത്തു പനി ബാധിച്ചു ശനിയാഴ്ച എട്ടു പേര് മരിച്ചു, രണ്ടു പേരുടേതു ഡെങ്കിപനി മരണവും, ഒരാളുടേതു എലിപ്പനി മരണവുമെന്നു സംശയമുണ്ട്. ഒരാൾക്ക് എച്ച് 1 എൻ 1 എന്നും സംശയമുണ്ട്. പനി മരണം തുടരുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി

സംസ്ഥാനത്ത് 12,128 പേർ പനി ബാധിതരായി തുടരുന്നു. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ പനി ബാധിതരുള്ളത് എലിപ്പനിയും ഡെങ്കിപ്പനിയുമാണ് കൂടുതൽ അപകടകാരിയാകുന്നത്. ശനിയാഴ്ച 55 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. പക്ഷാഘാതമുണ്ടാക്കുന്ന ഫൈവ് ത്രി ഡെങ്കിപ്പനി ഉൾപ്പെടെ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്നെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. ഒരുതവണ ഡെങ്കിപ്പനി വന്നവർക്ക് വീണ്ടും ഡെങ്കിപ്പനി വന്നാൽ കൂടുതൽ ബുദ്ധിമുട്ടുകളുണ്ടാകും. എത്രയും പെട്ടെന്ന് ചികിത്സ തേടണം. പ്രതിരോധ മരുന്നു കഴിച്ച ശേഷം മാത്രമേ മലിനജലത്തിൽ ഇറങ്ങാവൂ എന്ന രീതിയിലുള്ള നിർദേശങ്ങളും ആരോഗ്യ വകുപ്പ് മുന്നോട്ടുവച്ചു. ഡെങ്കിപ്പനി കേസുകൾ ഉയരാനുള്ള സാധ്യതയുണ്ടെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7

വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

മണിപ്പൂർ കലാപത്തിൽ മനംനൊന്ത് രാമപുരം എസ്.എച്ച് എൽ പി സ്കൂൾ കുരുന്നുകളുടെ പോസ്റ്റർ പ്രതിഷേധം

മണിപ്പൂർ കലാപത്തിൽ മനംനൊന്ത് രാമപുരം എസ്.എച്ച് എൽ പി സ്കൂൾ കുരുന്നുകളുടെ...

പാലാ ജൂബിലി ടാബ്ലോ മത്സരം

പാലാ ജൂബിലി ടാബ്ലോ മത്സരത്തിനു ആകർഷക സമ്മാനങ്ങൾ എല്ലാ ടീമിനും (ബി...

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ യോഗ്യത റൗണ്ടിലെ രണ്ടാം മത്സരത്തില്‍ കേരളത്തിന് തകര്‍പ്പന്‍ ജയം

ലക്ഷദ്വീപിനെ എതിരില്ലാത്ത പത്ത് ഗോളിന് തോല്‍പ്പിച്ചു. ജയത്തോടെ ഫൈനല്‍ റൗണ്ട് പ്രതീക്ഷകള്‍...

മുനമ്പം വിഷയത്തില്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം തള്ളി സമരസമിതി

ജുഡീഷ്യല്‍ കമ്മിഷനെ വെയ്ക്കുന്നത് പ്രശ്‌ന പരിഹാരം നീണ്ടുപോകാന്‍ ഇടയാക്കുമെന്ന് പ്രവര്‍ത്തകര്‍ വ്യക്തമാക്കി....