കുറവിലങ്ങാട്: സമൂഹത്തിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിൻ്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് വിദ്യാർത്ഥികളെയും സമൂഹത്തെയും ബോധവത്കരിക്കുന്നതിൽ നല്ല പാഠങ്ങളൊരുക്കുകയാണ് ദേവമാതാ കോളെജ്
വിദ്യാർത്ഥികൾക്കായി പോസ്റ്റർ രചനാമത്സരം, പ്രസംഗമത്സരം എന്നിവ സംഘടിപ്പിച്ചു. ലഹരിവിരുദ്ധ സന്ദേശത്തെ ഉൾക്കൊള്ളുവാനും വിനിമയം ചെയ്യുവാനും ഉതകുന്നവിധത്തിലുള്ള വിഷയങ്ങളാണ് ഇതിനായി നൽകിയത് .തുടർന്ന് ദേവമാതയിലെ അക്കാദമിക് സമൂഹത്തിന് മുമ്പിൽ ആൻ്റി നർക്കോട്ടിക് ക്ലബ് അംഗങ്ങൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചു.
ആൻ്റി നർക്കോട്ടിക് ക്ലബ് കോ- ഓർഡിനേറ്റർ ശ്രീമതി.പ്രസീദ മാത്യുവിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കോളെജ് പ്രിൻസിപ്പാൾ ഡോ. സുനിൽ സി.മാത്യു ലഹരി വിരുദ്ധവാരാചരണം ഉദ്ഘാടനം ചെയ്തു. ഡോ. മിനി സെബാസ്റ്റ്യൻ, ശ്രീമതി വിദ്യ ജോസ് ,ഡോ. അമൽ വി. തങ്കച്ചൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision