ലഹരി ഭീകരതയെ പിടിച്ചു കെട്ടണം: പ്രസാദ് കുരുവിള

Date:

കേരള പൊതുസമൂഹത്തില്‍ സംഹാരതാണ്ഡവമാടുന്ന ലഹരി ഭീകരതയെ സര്‍വ്വസന്നാഹങ്ങളോടെ പിടിച്ചുകെട്ടണമെന്നും അല്ലാത്തപക്ഷം നമ്മുടെ നാട് മാനസിക രോഗികളുടെയും, ലഹരിമാഫിയകളുടെയും നാടായി മാറുമെന്നും ഇന്‍ഡ്യന്‍ ആന്റി നാര്‍ക്കോട്ടിക് മിഷന്‍ ദേശീയ പ്രസിഡന്റ് പ്രസാദ് കുരുവിള.

അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനമായ ജൂണ്‍ 26-ന്റെ ഭാഗമായി ഇന്‍ഡ്യന്‍ ആന്റി നാര്‍ക്കോട്ടിക് മിഷന്റെയും, ആന്റി കറപ്ഷന്‍ മിഷന്റെയും സംയുക്താഭിമുഖ്യത്തില്‍ പാലായിലെ കോടതി സമുച്ചയത്തിന് സമീപം സ്ഥാപിച്ചിരിക്കുന്ന ഗാന്ധിപ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയും, ലഹരിവിരുദ്ധ പ്രതിജ്ഞയെടുപ്പിച്ചും ലഹരിവിരുദ്ധ ദിനാചരണ പരിപാടികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രസാദ് കുരുവിള.
സമാനതകളില്ലാത്ത ലഹരിവ്യാപനവും ഉപയോഗവുമാണ് പൊതുസമൂഹം നേരിടുന്ന ഏറ്റവം വലിയ ഭീഷണി. നമ്മുടെ സ്‌കൂള്‍ കുട്ടികള്‍ പോലും വാഹകരായി മാറുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ തമസ്‌കരിച്ചു കളയാന്‍ പാടില്ല. നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പി.റ്റി.എ.കള്‍ എണ്ണയിട്ട് പ്രവര്‍ത്തിക്കുന്ന യന്ത്രംപോലെ ഈ വിപത്തിനെതിരെ ജാഗരൂകരാകണം. ജാഗ്രതയും പ്രതിരോധ പ്രവര്‍ത്തനങ്ങളും ഉണ്ടായില്ലെങ്കില്‍ കൊറോണ പകര്‍ച്ചവ്യാധിയേക്കാളും വ്യാപിക്കും ഈ മാരകരോഗം. ഇതിനായി സര്‍ക്കാരിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പൊതുസമൂഹമൊന്നാകെ പിന്തുണ നല്കുകയും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുകയും വേണം.
പ്രസ്താവനകളിലും പ്രാര്‍ത്ഥനകളിലും പ്രഖ്യാപനങ്ങളിലും മാത്രമൊതുങ്ങുന്ന ലഹരിവിരുദ്ധ പ്രവര്‍ത്തനമാക്കി ഉള്‍വലിയുന്ന ശൈലിയാകരുത് ഈ വിപത്തിനെതിരെയുള്ള പ്രവര്‍ത്തനം. പരിധിയും പരിമിതികളുമില്ലാത്ത പരിശോധനകളും നടപടികളുമായിരിക്കണം സര്‍ക്കാരിന്റെ ഭാഗത്തുനിന്നുമുണ്ടാകേണ്ടത്. ലഹരി നമ്മുടെ തലമുറയെ കീഴ്‌പ്പെടുത്തും മുമ്പ് ലഹരിയുടെയും മാഫിയാകളുടെയും വേരറുക്കാന്‍ കൂട്ടായ പ്രവര്‍ത്തനമാണ് അനിവാര്യം.
മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ. ജോസ് അദ്ധ്യക്ഷത വഹിച്ചു. ബാബു കെ.ജി., രാജു വലക്കമറ്റം, ബീവി ഫാത്തിമ, ജോയി മേനേച്ചേരില്‍, ആന്റണി മാത്യു, ജോസ് ഫ്രാന്‍സീസ്, ജോമോന്‍ ഓടയ്ക്കല്‍, അബു മാത്യു കയ്യാലക്കകം, സാബു എബ്രാഹം, ജാന്‍സ് വയലിക്കുന്നേല്‍, ബേബിച്ചന്‍ മുക്കൂട്ടുതറ, ലക്ഷ്മി രാമചന്ദ്രന്‍, അലീന റോസ് ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GF8mrpEZuBJ5snkCWn0lvN
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ഒടുവിൽ‌ വിജയ വഴിയിൽ

ഐഎസ്എൽ ഫുട്ബോളിൽ വിജയവഴിയിൽ തിരിച്ചെത്തി കേരള ബ്ലാസ്റ്റേഴ്സ്. ചിരവൈരികളായ ചെന്നൈയിൻ എഫ്സിയെ...

ചെങ്ങന്നൂരിൽ എന്നെ സ്ഥാനാർത്ഥിയാക്കിയത് കൈയും കാലും കൂട്ടിക്കെട്ടി

സ്ഥാനാർത്ഥി നിർണയത്തിൽ സംസ്ഥാന നേതൃത്വത്തിനെതിരെ ബിജെപി മുൻ സംസ്ഥാന അധ്യക്ഷനും നിലവിലെ...

നടൻ ഗണപതിക്കെതിരെ കേസെടുത്ത് കളമശ്ശേരി പൊലീസ്

നടൻ ഗണപതിക്കെതിരെ കേസെടുത്ത് കളമശ്ശേരി പൊലീസ്. അമിത വേഗത്തിൽ മദ്യപിച്ചു വാഹനം ഓടിച്ചതിനാണ്...

മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ; കേന്ദ്ര ധനമന്ത്രിയുമായി കെവി തോമസ് കൂടിക്കാഴ്ച നടത്തും

മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ പ്രത്യേക പാക്കേജ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഡൽഹിയിലെ...