ഈഡിസ് വിഭാഗം കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. ഒരിക്കല്‍ രോഗം വന്നവര്‍ക്ക് വീണ്ടും ഉണ്ടായാല്‍ മാരകമായേക്കാം.
എല്ലാവരും താഴെപറയുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതാണ്.
∙ ഈഡിസ് കൊതുകുകള്‍ സാധാരണ മുട്ടയിടുന്ന സ്ഥലങ്ങളായ ചിരട്ട, ടയര്‍, കുപ്പി, ആട്ടുകല്ല്, ഉപയോഗ ശൂന്യമായ പാത്രങ്ങള്‍, വെളളം കെട്ടിനില്‍ക്കാവുന്ന സാധനങ്ങള്‍ തുടങ്ങിയവ ശരിയായ രീതിയില്‍ സംസ്കരിക്കുകയോ വെളളം വീഴാത്ത സ്ഥലങ്ങളില്‍ സൂക്ഷിക്കുകയോ ചെയ്യുക.
∙ മഴക്കാലത്ത് ടെറസിനു മുകളിലും സണ്‍ഷേഡിലും വെളളം കെട്ടി നില്ക്കാന് അനുവദിക്കരുത്.
∙ റഫ്രിജറേറ്ററിനു പുറകിലുളള ട്രേ, ചെടിച്ചട്ടിക്കിടയില്‍ വെക്കുന്ന പാത്രം, പൂക്കളും ചെടികളും നില്ക്കുന്ന പാത്രം, ടെറസ്, ടാങ്ക് എന്നിവയിലെ വെളളം ആഴ്ചയിലൊരിക്കല്‍ പൂര്‍ണമായും നീക്കം ചെയ്യണം.
∙ ജലം സംഭരിച്ചു വയ്ക്കുന്ന ടാങ്കുകളും പാത്രങ്ങളും സിമന്റ് തൊട്ടികളും മറ്റും കൊതുക് കടക്കാത്ത വിധം മൂടിവയ്ക്കുക.
∙ ഇവയിലെ വെളളം ആഴ്ചയിലൊരിക്കല്‍ ചോര്‍ത്തിക്കളഞ്ഞ് ഉള്‍വശം ഉരച്ചു കഴുകി ഉണങ്ങിയ ശേഷം വീണ്ടും നിറയ്ക്കുക.
∙ മരപ്പൊത്തുകള്‍ മണ്ണിട്ട് മൂടുക. എലി, അണ്ണാന് തുടങ്ങിയവ തുരന്നിടുന്ന നാളികേരം, കായകള്‍ എന്നിവ ആഴ്ചയിലൊരിക്കല്‍ കത്തിച്ചു കളയുകയോ കുഴിച്ചുമൂടുകയോ ചെയ്യുക.
∙ മുളംകുറ്റികള്‍ വെളളം കെട്ടി നില്‍ക്കാത്ത വിധത്തില്‍ വെട്ടിക്കളയുകയോ മണ്ണിട്ട് മൂടുകയോ ചെയ്യുക.
∙ ടാര്‍പോളിന്‍, പ്ലാസ്റ്റിക് ഷീറ്റ് എന്നിവയില്‍ വെളളം കെട്ടി നില്‍ക്കാതെ ശ്രദ്ധിക്കുക.
∙ വീടിന്റെ പരിസരത്തും പുരയിടങ്ങളിലും കാണുന്ന കുഴികള്‍ മണ്ണിട്ട് മൂടുക. അല്ലെങ്കില്‍ ചാല് കീറി വെളളം വറ്റിച്ചുകളയുക.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision