മണിപ്പൂരിൽ നടക്കുന്നത് ക്രിസ്ത്യാനികളെ തെരഞ്ഞുപിടിച്ചുള്ള അക്രമം: ആർച്ച് ബിഷപ്പ് തോമസ് നെറ്റോ

Date:

തിരുവനന്തപുരം: മണിപ്പൂരിൽ നടക്കുന്നത് ക്രിസ്ത്യാനികളെ തെരഞ്ഞുപിടിച്ചുള്ള അക്രമങ്ങളാണെന്നു തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ. മണിപ്പുർ കലാപത്തിനെതിരേ കെആർഎൽസിസിയുടെ ആഭിമുഖ്യത്തിൽ പാളയം രക്തസാക്ഷി മണ്ഡപത്തിൽ സംഘടിപ്പിച്ച ഐക്യദാർഢ്യ ഉപവാസം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

മണിപ്പുരിൽ ഇപ്പോഴും തുടരുന്ന അക്രമ സംഭവങ്ങൾ ക്രൈസ്തവർക്കെതിരേ ഗൂഢലക്ഷ്യത്തോടെ ആസൂത്രണം ചെയ്യപ്പെട്ടതാണ്. രാജ്യത്തെ ഒരു വിഭാഗം ജനങ്ങൾ ദുരന്തമനുഭവിക്കുമ്പോൾ ഇവിടത്തെ ഭരണാധികാരികൾ ഇത്തരത്തിലൊരു സംഭവം നടന്നതായി പോലും ഭാവിക്കുന്നില്ലെന്ന വേദനാജനകമായ സാഹചര്യമാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിക്കാൻ കാരണമായതെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.

മണിപ്പുരിൽ എന്തുകൊണ്ട് ക്രൈസ്തവർ മാത്രം അക്രമിക്കപ്പെടുന്നുവെന്നുള്ളത് ഉത്തരം കിട്ടാത്ത ചോദ്യമാണെന്നു ഐക്യദാർഢ്യ ഉപവാസത്തിൽ പ്രസംഗിച്ച തിരുവ നന്തപുരം ലത്തീൻ അതിരൂപത സഹായ മെത്രാൻ ഡോ.ആർ. ക്രിസ്തുദാസ് പറഞ്ഞു. മതപരമായല്ല, മനുഷ്യത്വപരമായി ചിന്തിച്ചാൽ എല്ലാവരെയും വിഷമിപ്പിക്കുന്ന സാഹചര്യമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. ചങ്ങനാശേരി അതിരൂപത സഹായ മെത്രാൻ മാർ തോമസ് തറയിൽ സമാപന സന്ദേശം നൽകി.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Websitehttp://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

വിടവാങ്ങിയത് മലയാളികളുടെ മനം കവർന്ന നടിയെന്ന് മന്ത്രി

മലയാള നടി കവിയൂർ പൊന്നമ്മയുടെ നിര്യാണത്തിൽ സംസ്കാരിക വകുപ്പ് മന്ത്രി സജി...

കെ. ആർ . നാരായണൻഎക്സലൻസ് പുരസ്കാര സമർപ്പണവും കാരുണ്യ സ്പർശം ജാസി ഗിഫ്റ്റ് മ്യൂസിക്കൽ മെഗാ ഷോയും സെപ്റ്റംബർ 22-ന്

ഏറ്റുമാനൂർ: കോട്ടയം സംസ്കൃതി ഫൗണ്ടേഷൻ ഏഴാമത് കെ ആർ നാരായണൻഎക്സലൻസ് പുരസ്കാര...

കവിയൂര്‍ പൊന്നമ്മ അന്തരിച്ചു

79 വയസായിരുന്നു. എറണാകുളം ലിസി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ...

ദേശീയ തലത്തില്‍ ഭക്ഷ്യ സുരക്ഷയില്‍ ചരിത്ര നേട്ടം കൈവരിച്ച് കേരളം

ഭക്ഷ്യ സുരക്ഷാ സൂചികയില്‍ ദേശീയ തലത്തില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും കേരളത്തിന്...