യേശു ചോദിച്ചു: ഞാന്‍ നിനക്കുവേണ്ടിഎന്തുചെയ്യണമെന്നാണ് നീ ആഗ്രഹിക്കുന്നത്? അന്ധന്‍ അവനോടു പറഞ്ഞു: ഗുരോ, എനിക്കു കാഴ്ച വീണ്ടുകിട്ടണം” (മര്‍ക്കോ 10: 51).
യേശു ഏകരക്ഷകൻ: ജൂണ്‍ 26
ഒരു മനുഷ്യായുസ്സ് മുഴുവന്‍ ഈ ഭൂമിയില്‍ ജീവിച്ചിട്ടും യേശു എന്ന വ്യക്തിയെ കണ്ടുമുട്ടാന്‍ കഴിയാതെ പോയാല്‍ അത് എത്രയോ വലിയ നഷ്ട്ടമായിരിക്കും? ലോകത്തിലെ മതങ്ങളെല്ലാം തന്നെ ദൈവത്തെ ഒരു വലിയ ശക്തിയായി മനുഷ്യന്റെ മുന്‍പില്‍ അവതരിപ്പിക്കുന്നു. എന്നാല്‍ നസ്രത്തിലെ യേശുവിലൂടെ ദൈവം ഒരു വ്യക്തിയായി ഓരോ മനുഷ്യന്റെയും അടുത്തേക്ക് വരുന്നു. അവിടുന്നാണ് ആദ്യം നമ്മേ തേടിവരുന്നത്. അവിടുന്നാണ് ഈ വ്യക്തിപരമായ കണ്ടുമുട്ടലിന് വേണ്ടി നമ്മുടെ ഹൃദയകവാടത്തില്‍ മുട്ടുകയും നമ്മുക്കായി കാത്തിരിക്കുകയും ചെയ്യുന്നത്.
ക്രിസ്തുവിന്റെ സന്നിധിയില്‍ അഭയം തേടിയെത്തുന്ന പാപികളും രോഗികളും പീഡിതരുമായ നിരവധി മനുഷ്യരെ നാം സുവിശേഷത്തില്‍ കാണുന്നു. ഇവരെല്ലാവരും ക്രിസ്തുവിനെ ഒരു ശക്തിയായിട്ടല്ല, പിന്നെയോ ഒരു വ്യക്തിയായി കണ്ടുകൊണ്ടാണ് സമീപിക്കുന്നത്. അവരുടെ അപേക്ഷകളും സംഭാഷണങ്ങളും തികച്ചും വ്യക്തിപരമായിരിന്നു. “ഞാന്‍ നിനക്കുവേണ്ടി എന്തുചെയ്തു തരണം?” എന്നു വ്യക്തിപരമായി ചോദിച്ചു കൊണ്ട് യേശുക്രിസ്തു അനേകരുടെ ജീവിതങ്ങളിലേക്ക് ഇറങ്ങിചെല്ലുന്നു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Websitehttp://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision