രാജ്യത്തെ പ്രതിഭാധനരായ സാങ്കേതിക വിദ്യാർഥികൾ ആകാംക്ഷാപൂർവം കാത്തിരിക്കുന്ന ‘സൃഷ്ടി’ അഖിലേന്ത്യാ എഞ്ചിനീയറിംഗ് പ്രോജക്ട് പ്രദർശനം കോവിഡ് ഇടവേളയ്ക്കു ശേഷം വീണ്ടുമെത്തുന്നു.
ടെക്നോളജി വിദ്യാർഥികളുടെ നവീന ആശയങ്ങളെ പ്രോത്സാഹിപ്പിച്ച് ആവിഷ്‌കരണ തലത്തിൽ എത്തിക്കുക എന്ന ലക്ഷ്യവുമായി സെന്റ്ഗിറ്റ്‌സ് എഞ്ചിനീയറിംഗ് കോളേജ് സംഘടിപ്പിച്ചുവരുന്ന സൃഷ്ടിയുടെ എട്ടാമത് എഡിഷനാണ് ഏപ്രിൽ 25, 26 തീയതികളിൽ ക്യാംപസിൽ അരങ്ങേറുക. സാങ്കേതികവിദ്യാ രംഗത്തെ ഇന്ത്യയിലെ യുവതലമുറയെ വ്യാവസായിക മേഖലയുമായി ബന്ധപ്പെടുത്തി ടെക്നോളജി രംഗത്തെ ഏറ്റവും പുതിയ വിജ്ഞാന മേഖലകൾ പരിചയപ്പെടുത്തുക എന്ന ദൗത്യമാണ് സെന്റ്ഗിറ്റ്‌സ് പ്രദർശനത്തിലൂടെ നിർവഹിക്കുന്നത്. ‘Technology for the marginalised’ ( സാങ്കേതികവിദ്യ പാർശ്വവൽക്കരിക്കപ്പെട്ടവർക്കായ്) എന്നതാണ് ഈ വർഷത്തെ പ്രദർശനവിഷയം.