പനിക്കിടക്കയിലാണ് കേരളം. തുടർച്ചയായ ദിവസങ്ങളിൽ പ്രതിദിന പനിബാധിതരുടെ എണ്ണം പതിമൂവായിരത്തിനു മുകളിൽ ഇരുപത്തഞ്ച് പേരാണ് ഈ മാസം ഡങ്കിപ്പനി ബാധിച്ച് മരിച്ചത്. എലിപ്പനി 14 ജീവനെടുത്തു. ഒരു മാസത്തിനുളളിൽ പകർച്ച പനി കവർന്നത് 42 വിലപ്പെട്ട ജീവനുകൾ പനി പടർന്നു പിടിച്ചതിനു പിന്നാലെ സർക്കാർ ഉണർന്നു. ഇന്നലെ സ്കൂളുകളിലും, ഇന്ന് ഓഫീസുകളിലും ശുചീകരണ ദിനം ആചരിച്ചു. പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസ് പരിസരത്തെ ശുചീകരണത്തിന് മന്ത്രി വി ശിവൻകുട്ടി നേതൃത്വം നല്കി.
ശുദ്ധജലത്തിൽ വളരുന്ന കൊതുകുകൾ പരത്തുന്ന ഡങ്കിപ്പനിയാണ് കൂടുതൽ അപകടകാരി എലിപ്പനി മരണങ്ങളും കൂടുന്നുണ്ട്. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാനും നാളെ വീടുകളിൽ ശുചീകരണം നടത്താനുമാണ് സർക്കാർ നിർദേശം