കോട്ടയം: കെസിബിസി എസ് സി, എസ് ടി, ബിസി കമ്മീഷന്റെ നേതൃത്വത്തിൽ മന്ത്രി കെ. രാധാകൃഷ്ണനെ സന്ദർശിച്ച് നിവേദനം നല്‍കി. ദളിത് ക്രൈസ്തവ വിദ്യാർത്ഥികളുടെ ലംപ്സം ഗ്രാൻഡ് ഉടൻ വിതരണം ചെയ്യുക, മാനേജ്മെന്റ് ക്വാട്ടയിലും കമ്മ്യൂണിറ്റി ക്വാട്ടയിലും പ്രവേശനം ലഭിച്ചാൽ ലംപ്സം ഗ്രാന്റ് ലഭിക്കില്ല എന്നുള്ള ഉത്തരവ് പിൻവലിക്കുക, പരിവർത്തിത ക്രൈസ്തവ വികസന കോർപറേഷൻ മുഖേന വിദ്യാർത്ഥികൾക്ക് പഠനമികവ് നൽകുന്ന ഇൻസെന്റീവ് മുടങ്ങിക്കിടക്കുന്നത് ഉൾപ്പെടെ ഉടൻ വിതരണം ചെയ്യുക, പ്ലസ് വൺ, ഡിഗ്രി, പിജി തുടങ്ങിയ കോഴ്സുകളിൽ പ്രവേശനത്തിന് ദളിത് ക്രൈസ്തവ വിദ്യാർഥികൾക്ക് പ്രത്യേക ബാർകോഡ് നൽകുക, ദളിത് ക്രൈസ്തവരെ പട്ടികജാതി ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതിന് നിയമസഭ പ്രമേയം അവതരിപ്പിച്ച് കേന്ദ്രസർക്കാരിലേക്ക് ശിപാർശ ചെയ്യുക തുടങ്ങിയവ ഉൾക്കൊള്ളുന്ന നിവേദനം നല്‍കി.
നിവേദക സംഘത്തിൽ കെസിബിസി കമ്മീഷൻ ചെയർമാൻ ബിഷപ്പ് ഗീവർഗീസ് മാർ അപ്രേം, കമ്മീഷൻ സെക്രട്ടറിയും ഡിസിഎംഎസ് സംസ്ഥാന ഡയറക്ടറുമായ ഫാ. ജോസ് വടക്കേക്കുറ്റ്, കമ്മീഷൻ ജോയിന്റ് സെക്രട്ടറിയും ഡിസിഎംഎസ് സംസ്ഥാന പ്രസിഡന്റുമായ ജയിംസ് ഇലവുങ്കൽ എന്നിവരുമുണ്ടായിരുന്നു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision