അബൂജ: ഇസ്ലാമിക് സ്റ്റേറ്റ് (ഐസിസ്) ആഫ്രിക്കയിലെ ക്രിസ്ത്യാനികളെ ലക്ഷ്യമാക്കി നടത്തുന്ന അതിക്രമങ്ങളെ ചൂണ്ടിക്കാണിച്ച് മിഡില്‍ ഈസ്റ്റ് മീഡിയ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ റിപ്പോര്‍ട്ട്. ആഫ്രിക്കയിലെ ചാഡ്, കാമറൂണ്‍, നൈജര്‍, കോംഗോ, നൈജീരിയ, മൊസാംബിക് എന്നീ രാജ്യങ്ങളിലെ ക്രൈസ്തവര്‍ നേരിട്ടുകൊണ്ടിരിക്കുന്ന കൊലപാതകങ്ങള്‍, ശിരച്ഛേദനം ഉള്‍പ്പെടെയുള്ള അതിക്രമങ്ങള്‍, വൈദികരെയും സന്യസ്ഥരെയും കൊലപ്പെടുത്തല്‍, ദേവാലയങ്ങളും ആരോഗ്യ പരിപാലന കേന്ദ്രങ്ങളും വീടുകളും അഗ്നിക്കിരയാക്കല്‍ തുടങ്ങിയ അതിക്രമങ്ങളെ കുറിച്ചാണ് സംഘടന പഠനവിധേയമാക്കിയിരിക്കുന്നത്. ആഫ്രിക്കന്‍ ക്രൈസ്തവരെ ലക്ഷ്യംവെച്ചുള്ള ഇസ്ലാമിക തീവ്രവാദത്തില്‍ ലോകത്തിന് നിശബ്ദതയാണെന്നും എം.ഇ.എം.ആര്‍.ഐ പഠന റിപ്പോര്‍ട്ടില്‍ വിമര്‍ശിക്കപ്പെടുന്നുണ്ട്.
ഐസിസ് പ്രതിവാര പതിപ്പായ “അൽ-നബ”യുടെ 2022 ജനുവരി ലക്കത്തിൽ “ക്രിസ്ത്യൻ ബ്ലീഡിംഗ്” എന്ന തലക്കെട്ടിൽ ഒരു ലേഖനം ഉണ്ടായിരുന്നു. പിന്നീട് ഐസിസ് അനുകൂല ടെലിഗ്രാം ചാനലില്‍ മൊസാംബിക്കിൽ പുതിയ ഐസിസ് പ്രവിശ്യ സ്ഥാപിച്ചത് “ക്രിസ്ത്യൻ മൃതദേഹങ്ങളുടെയും അവരുടെ രക്ത നദികളുടെയും കൂമ്പാരങ്ങളിൽ” നിന്നാണെന്നു പരാമര്‍ശമുണ്ടായിരിന്നു. കഴിഞ്ഞ വര്‍ഷം പുറത്തുവിട്ട ഐസിസ് വീഡിയോകളില്‍ ക്രൈസ്തവരെ കൊല്ലുന്നതിലും അവരുടെ സ്വത്തുക്കളും പള്ളികളും നശിപ്പിക്കുന്നതിലും മാത്രമല്ല, തട്ടിക്കൊണ്ടുപോയ ക്രിസ്ത്യൻ ഗ്രാമവാസികളെ നിർബന്ധിതമായി ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്യുന്നതു പ്രകീർത്തിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision