വത്തിക്കാന്‍ സിറ്റി/ ലിസ്ബണ്‍: നൂറ്റിയാറു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഫാത്തിമായില്‍വെച്ച് പരിശുദ്ധ കന്യകാമാതാവിന്റെ ദര്‍ശനം ലഭിച്ച മൂന്ന് പേരില്‍ ഒരാളായ സിസ്റ്റര്‍ ലൂസിയായുടെ നാമകരണ നടപടിയില്‍ നിര്‍ണ്ണായക ചുവടുവെയ്പ്പുമായി വത്തിക്കാന്‍. ഇന്നു ജൂൺ 22-ന് ഫ്രാൻസിസ് മാർപാപ്പ ഒപ്പുവച്ച ഡിക്രിയില്‍, സിസ്റ്റര്‍ ലൂസിയായുടെ വീരോചിത പുണ്യങ്ങള്‍ അംഗീകരിച്ച് ധന്യ പദവിയിലേക്ക് ഉയര്‍ത്തി. 2017-ല്‍ ആംഭിച്ച നാമകരണ നടപടിയുടെ ഭാഗമായി സാക്ഷ്യങ്ങളും, വിവിധ രേഖകളുമടങ്ങുന്ന 15,000ത്തിലധികം പേജുകളുള്ള തെളിവുകള്‍ പോര്‍ച്ചുഗലിലെ കത്തോലിക്ക സഭ ശേഖരിച്ച് പഠനവിധേയമാക്കിയിരിന്നു. ഫാത്തിമയില്‍ പരിശുദ്ധ അമ്മയുടെ ദര്‍ശനം ലഭിച്ച ജെസ്സീന്തയെയും ഫ്രാൻസിസ്കോ മാർട്ടോയെയും 2017-ൽ ഫ്രാൻസിസ് മാർപാപ്പ വിശുദ്ധരായി പ്രഖ്യാപിച്ചിരിന്നു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision