ഹൈറ്റിയിൽ നാല്പത്തിയൊൻപത് ലക്ഷത്തോളം ആളുകൾ കടുത്ത പട്ടിണിയിലെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി, ലോക ഭക്ഷ്യ പദ്ധതി എന്നീ സമിതികൾ.
കരീബിയൻ രാജ്യമായ ഹൈറ്റിയിൽ നാല്പത്തിയൊൻപത് ലക്ഷത്തോളം ആളുകൾ പട്ടിണിയനുഭവിക്കുന്നുവെന്നും, ഒരുലക്ഷത്തിലധികം കുട്ടികൾ കടുത്ത പോഷകാഹാരക്കുറവ് അനുഭവിച്ചേക്കുമെന്നും ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധിയും ലോക ഭക്ഷ്യ പദ്ധതിയും. രാജ്യത്ത് മുപ്പത് ലക്ഷം കുട്ടികൾ ഉൾപ്പെടെ അൻപത്തിരണ്ട് ലക്ഷത്തോളം ആളുകൾക്ക് അടിയന്തിര മാനവികസഹായം ആവശ്യമുണ്ടെന്നും ഐക്യരാഷ്ട്രസഭയുടെ ഇരു സമിതികളും വ്യക്തമാക്കി. പ്രതിശീർഷവരുമാനം കണക്കിലെടുക്കുമ്പോൾ ഭക്ഷ്യഅരക്ഷിതാവസ്ഥ നേരിടുന്ന ഹൈറ്റിക്കാരുടെ എണ്ണം ശതമാനക്കണക്കനുസരിച്ച് ലോകത്തിൽ രണ്ടാമത്തേതാണെന്നും ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി, ലോക ഭക്ഷ്യ പദ്ധതി എന്നിവർ ജൂൺ 21-ന് സംയുക്തമായി പുറത്തുവിട്ട പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision