ഇടുക്കി: സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും ജൂണ്‍ 23ന് ശുചീകരണ പ്രവര്‍ത്തനം നടത്തണമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ഇടുക്കി അണക്കര സ്കൂള്‍ ഗ്രീന്‍ ക്യാമ്പസ് ക്ലീന്‍ ക്യാമ്പസ് ആയി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ ആണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
രാവിലെ സ്കൂളുകളില്‍ ആരോഗ്യ അസംബ്ലി ചേരണം. പ്രഥമാദ്ധ്യാപകന് പരിസര ശുചിത്വം പാലിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് കുട്ടികളോട് സംസാരിക്കണം. തുടര്‍ന്ന് ഉച്ചയ്ക്ക് 12 മണി വരെ സ്കൂള്‍ ക്യാമ്പസില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണം.
പതിവുപോലെ തുടര്‍ന്ന് ക്ലാസ്സുകള്‍ നടത്തണം. ജൂണ്‍ 24ന് എല്ലാ വിദ്യാഭ്യാസ ഓഫീസുകളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും മന്ത്രി നിര്‍ദേശിച്ചു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision