വൈദികനാകുന്നതിന് മുൻപ് വിവാഹിതനായിരുന്ന ഹോർമിസ് ദാസ് പാപ്പായുടെ മകനാണ് സിൽവേരിയൂസ്. വിശുദ്ധ അഗാപിസ് പാപ്പായുടെ മരണശേഷം സിൽവരിയൂസിനെ മാർപാപ്പയായി തെരഞ്ഞെടുത്തു.
ചില ഐക്യ ഉടമ്പടിയുടെ ഭാഗമായാണ് പുരോഹിത വൃന്ദം മനസില്ലാ മനസോടെ അപ്പോൾ രാജാവായിരുന്ന തിയോദാഹരിന്റെ ആഗ്രഹമനുസരിച്ച് സബ് ഡീക്കനായിരുന്ന സിൽ വേരിയൂസിനെ പാപ്പായായി തിരഞ്ഞെടുത്തത് റോമിൽ സിൽവേരിയൂസിന്റെ അഭിഷേകം നടന്ന് കൊണ്ടിരിക്കുമ്പോൾ രാജാവിന്റെ ഭാര്യയായിരുന്ന തിയോഡോറ ക്രിസ്തുവിന്റെ ഏകസ്വഭാവ സിദ്ധാന്ത വാദിയായിരുന്ന അന്തിമസിനെ കോൺസ്റ്റാന്റിനോപ്പിളിലെ പാത്രിയാർക്കിസായി വാഴിക്കുവാനുള്ള പദ്ധതികൾക്ക് രൂപം നൽകുകയായിരുന്നു.
കോൺസ്റ്റാന്റിനോപ്പിളിലെ പാപ്പാ പ്രതിനിധിയായി വർത്തിച്ചിരുന്ന വ്യക്തിയും ബോനിഫസ് രണ്ടാമന്റെ പിൻഗാമിയായി തിരഞ്ഞെടുക്കപ്പെട്ടയാളുമായ വിജിലിയൂസിനെ പാപ്പാ പദവി വാഗ്ദാനം ചെയ്ത് തിയോഡോറ ചക്രവർത്തിനി റോമിലേക്കയച്ചു. വിജിലിയൂസ് റോമിലെത്തുമ്പോഴേക്കും സിൽവേരിയൂസ് പരിശുദ്ധ സഭയുടെ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കുകയും തന്റെ പുതിയ ദൗത്യനിർവഹണം ആരംഭിക്കുകയും ചെയ്തു തുടങ്ങിയിരുന്നു.
ഇതിനിടെ ചക്രവർത്തിയുടെ ജനറൽ ആയിരുന്ന ബെലിസാരിയൂസ് റോമിലേക്ക് പടനീക്കം നടത്തി തുടങ്ങിയിരുന്നു. കിഴക്കൻ സൈന്യം റോമിന്റെ സമീപത്തെത്തിയപ്പോൾ റോമാക്കാർ പാപ്പായുടെ ഉപദേശത്തിനായി സിൽവേരിയൂസിനെ സമീപിച്ചു.
കിഴക്കൻ സൈന്യത്തെ പ്രതിരോധിക്കുന്നത് കൊണ്ട് യാതൊരു ഗുണവും ഉണ്ടാകില്ലെന്ന് മനസിലാക്കിയ പാപ്പാ കീഴടങ്ങുവനാണ് ഉപദേശിച്ചത്. 536 ഡിസംബർ തുടക്കത്തിൽ സൈന്യം റോം കീഴടക്കി ചക്രവർത്തിനിയുടെ നിർബന്ധം കാരണം ബെലിസാരിയൂസ്, സിൽവേരിയൂസ് പാപ്പായെ തന്റെ താവളത്തിലേക്ക് വിളിപ്പിക്കുകയും ചക്രവർത്തിനിയുടെ താൽപ്പര്യമനുസരിച്ച് സ്ഥാനത്യാഗം ചെയ്യണമെന്നും അല്ലെങ്കിൽ മരിക്കുവാൻ തയ്യാറായിക്കൊള്ളുവാനും അറിയിച്ചു.
എന്നാൽ ജനറലിന്റെ ആദ്യ തന്ത്രം സിൽവേരിയൂസിന്റെ അടുക്കൽ ഫലിച്ചില്ല. അതിനാൽ, അദ്ദേഹം വിറ്റിസ് രാജാവിന്റെ കീഴിൽ തിരിച്ചടിച്ചുകൊണ്ടിരുന്ന ഗോനുകൾക്ക് സിൽവേരിയൂസ് പാപ്പാ നഗരകവാടം തുറന്നു കൊത്ത് എന്ന് കുറ്റം ആരോപിക്കുകയും അതിനായി കൃത്രിമമായ രേഖകൾ തയാറാക്കുകയും ചെയ്തു.
തുടർന്ന് ചക്രവർത്തിനിയുടെ ആഗ്രഹമനുസരിച്ച് സിൽവേരിയൂസ് പാപ്പായോട് സ്ഥാനത്യാഗം ചെയ്യുവാനും അന്തിമസിനെ പാത്രിയാർക്കിസാക്കുവാനും ജനറൽ ഉത്തരവിട്ടു. എന്നാൽ സിൽവേനിയസ് ഇതു നിരാകരിച്ചു. ലാട്ട് അദ്ദേഹത്തെ പിടികൂടുകയും സഭാ വസ്ത്രം ഊരിയെടുക്കുകയും സ്ഥാനഷ്ടനാക്കുകയും ചെയ്തു. തുടർന്ന് വിജിലിയൂസ് പാപ്പായായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
വിശുദ്ധ സിൽവേരിയൂസിനെ ലിസ്യായിലെ തുറമുഖ നഗരമായ പടാരയിലേക്കാണ് നാട് കടത്തിയത് ഇക്കാര്യങ്ങളറിഞ്ഞ ആ പ്രദേശത്തെ മെത്രാൻ അസ്വസ്ഥനാവുകയും അദ്ദേഹം പാപ്പാക്ക് നേരിടേണ്ടി വന്ന അന്യായത്തെ കുറിച്ച് ജസ്റ്റീനിയൻ ചക്രവർത്തിയെ നേരിട്ടറിയിക്കുകയും ചെയ്തു.
ഇതിൽ വാസ്തവമുണ്ടെന്ന് തോന്നിയ ചക്രവർത്തി ന്യായപൂർവ്വമായ വിചാരണയ്ക്കായി സിൽവേരിയൂസിനെ റോമിൽ എത്തിക്കുവാൻ ഉത്തരവിട്ടു. കൂടാതെ അദ്ദേഹം നിരപരാധിയാണെന്ന് തെളിയുകയാണെങ്കിൽ അദ്ദേഹത്തിന്റെ പാപ്പാ പദവി തിരികെ ഏൽപ്പിക്കുവാനും ഉത്തരവിടുകയും ചെയ്തു.
എന്നാൽ റോമിലെത്തിയ ഉടൻ തന്നെ പുതിയ പാപ്പാ അദ്ദേഹത്തെ ഗെയിറ്റാ ഉൾക്കടലിലെ ഒരു ദ്വീപായ പൽമാരിയായിലേക്ക് നാടുകടത്തുവാൻ ഉത്തരവിട്ട നിരവധി ക്രൂരമായ പീഡനങ്ങളും പട്ടിണിയും സഹിച്ച് സഭയുടെ ഒരു രക്തസാക്ഷിയായിട്ടാണ് സിൽവേരിയൂസ് പാപ്പാ മരണപ്പെടുന്നത്. നാടുകടത്തപ്പെട്ട ആ ദ്വീപിൽ തന്നെയാണ് അദ്ദേഹത്തെ അടക്കം ചെയ്തിരിക്കുന്നത്. പിന്നീട് വിശുദ്ധ സിൽവേരിയൂസിന്റെ കല്ലറ നിരവധി അത്ഭുതകരമായ രോഗശാന്തികളുടെ കേന്ദ്രമായി മാറി.
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
SUBSCRIBE ചെയ്യുക
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website http://pala.vision