അറുപതോളം ക്രൈസ്തവര്‍ കൊല്ലപ്പെട്ടു, മണിപ്പൂരില്‍ സ്ഥിതി ദയനീയം

Date:

ഇംഫാല്‍: കലാപത്തെ തുടര്‍ന്നു തികച്ചും അശാന്തമായ മണിപ്പൂരില്‍ അറുപതോളം ക്രൈസ്തവര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്. സംസ്ഥാനത്ത് നാനൂറോളം ക്രൈസ്തവ ദേവാലയങ്ങള്‍ അഗ്നിക്കിരയായെന്നും മണിപ്പൂരി പ്രാദേശിക വൃത്തങ്ങളെ ഉദ്ധരിച്ച് ‘ക്രിസ്ത്യന്‍ പോസ്റ്റ്’ റിപ്പോര്‍ട്ട് ചെയ്യുന്നു. മെയ് 3-ന് ആരംഭിച്ച കലാപത്തില്‍ ഇംഫാല്‍ താഴ് വരയും, ചുരാചന്ദ്പൂറും ഒറ്റപ്പെട്ടിരിക്കുകയാണ്. കലാപത്തിനിടയില്‍ മണിപ്പൂര്‍ പോലീസ് ട്രെയിനിംഗ് കൊളേജില്‍ നിന്നും, രണ്ട് പ്രാദേശിക പോലീസ് സ്റ്റേഷനുകളില്‍ നിന്നും, ഐ.ആര്‍.ബി ബറ്റാലിയന്‍ ക്യാമ്പില്‍ നിന്നുമായി 1,000-ത്തോളം തോക്കുകളും, 10,000 റൗണ്ട് വെടിയുണ്ടകളും മെയ്തി വിഭാഗക്കാര്‍ മോഷ്ടിച്ചതായി ഇന്ത്യന്‍ എക്സ്പ്രസ്സ് നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇത് പോലീസ് ഒത്താശയോടെയായിരിന്നുവെന്നും ഇതിന് പിന്നാലെ ക്രൈസ്തവര്‍ക്കു നേരെ അതിക്രൂരമായി ആക്രമണം ഉണ്ടായെന്നും റിപ്പോര്‍ട്ട് പുറത്തുവന്നു.

ഗോത്രവര്‍ഗ്ഗക്കാരായ 64 ക്രൈസ്തവര്‍ ഉള്‍പ്പെടെ 73 പേര്‍ ഇതുവരെ കൊല്ലപ്പെടുകയും, ഇരുനൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. ഏതാണ്ട് 1700 വീടുകള്‍ക്കാണ് കേടുപാടുകള്‍ സംഭവിച്ചിരിക്കുന്നത്. 35,000 ക്രൈസ്തവര്‍ ഉള്‍പ്പെടെ ഏതാണ്ട് 50,000-ത്തോളം ആളുകളാണ് പ്രാണരക്ഷാര്‍ത്ഥം സ്വന്തം വീടുപേക്ഷിച്ച് പലായനം ചെയ്തിരിക്കുന്നത്. ക്രിസ്ത്യന്‍ ഭൂരിപക്ഷ മേഖലകളിലെ ഹൈന്ദവരുടെ വീടുകള്‍ക്കും കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. ഏതാണ്ട് 397 ദേവാലയങ്ങളും, 6 ക്രിസ്ത്യന്‍ സ്ഥാപനങ്ങളും, അഗ്നിക്കിരയാവുകയോ തകര്‍ക്കപ്പെടുകയോ ചെയ്തു.

അക്രമം തടയുന്നതില്‍ പ്രാദേശിക പോലീസ് വീഴ്ചവരുത്തിയെന്ന് ഇംഫാല്‍ രൂപതയുടെ വികാര്‍ ജനറലായ ഫാ. വര്‍ഗീസ്‌ വേലിക്കകം ആരോപിച്ചിരിന്നു. പോലീസ് അക്രമം നോക്കിനില്‍ക്കുകയോ, അക്രമത്തില്‍ പങ്കുചേരുകയോ ചെയ്യുന്നതിന്റെ വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭൂരിപക്ഷമായ മെയ്തികള്‍ക്ക് പട്ടികവര്‍ഗ്ഗപദവി നല്‍കുന്ന മണിപ്പൂര്‍ ഹൈക്കോടതിയുടെ സമീപകാല ഉത്തരവാണ് കലാപത്തിനു പിന്നിലെ പ്രധാനം കാരണം. ഗോത്രവര്‍ഗ്ഗക്കാര്‍ ഇതിനെതിരെ ഉയര്‍ത്തിയ പ്രതിഷേധം എതിര്‍ വിഭാഗം വര്‍ഗ്ഗീയ ആയുധമാക്കി കലാപത്തിലേക്ക് നയിക്കുകയായിരിന്നു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

നിയമവിരുദ്ധ ഖനന പ്രവർത്തനങ്ങളുടെ ഫലമായുള്ള നൽകുന്ന സംഭാവനകൾ വേണ്ട: നിലപാട് കടുപ്പിച്ച് ഘാന മെത്രാൻ സമിതിയും

രാജ്യത്തെ നിയമവിരുദ്ധമായ ഖനന പ്രവർത്തനങ്ങൾ നടത്തിയതിന്റെ ഫലമായി സഭയ്ക്ക് നൽകുന്ന സംഭാവനകൾ...

മഹാരാഷ്ട്രയില്‍ എന്‍ഡിഎ സഖ്യത്തെ അധികാരത്തിലെത്തിച്ച നാല് ‘സി’കള്‍

പാര്‍ട്ടികള്‍ക്കുള്ളിലെ വിള്ളലും പുതിയ സഖ്യങ്ങളുടെ രൂപീകരണവും രാഷ്ട്രപതി ഭരണത്തിന്റെ ഭീഷണിയും ഉള്‍പ്പെടെ...

കര്‍ണാടകയില്‍ മൂന്ന് മണ്ഡലത്തിലും കോണ്‍ഗ്രസിന് മിന്നുംജയം

കര്‍ണാടകയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്ന് മണ്ഡലങ്ങളിലും കോണ്‍ഗ്രസിന് തകര്‍പ്പന്‍ ജയം. വാശിയേറിയ...

48 മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പ്; എന്‍ഡിഎയ്ക്ക് മേല്‍ക്കൈ

48 നിയമസഭാ മണ്ഡലങ്ങളിലേക്കും രണ്ട് ലോക്‌സഭാ മണ്ഡലങ്ങളിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക്...