ദൈനംദിന വിശുദ്ധർ ജൂൺ 14: വിശുദ്ധ മെത്തോഡിയൂസ്

Date:

കോൺസ്റ്റാന്റിനോപ്പിൾ സഭയെ മതവിരുദ്ധ വാദത്തിൽ നിന്നും മോചിപ്പിച്ച വിശുദ്ധ മെത്തോഡിയൂസ്

കോൺസ്റ്റാന്റിനോപ്പിളിലെ പേട്രിയാർക്കായിരുന്ന വിശുദ്ധ മെത്തോഡിയൂസ് സിസിലിയിലെ സിറാസിലാണ് ജനിച്ചത്. ഒരു നല്ല ജോലി ലക്ഷ്യം വച്ച് കോൺസ്റ്റാന്റിനോപ്പിളിലെത്തിയ വിദ്യാ സമ്പന്നനായ മെത്തോഡിയൂസിനെ സ്വാഗതം ചെയ്തത് ഒരു സന്യാസിയായിരുന്നു. ആ സന്യാസിയുടെ പ്രേരണയിൽ നാഡിയൂസ് ലൗകിക താൽപര്യങ്ങൾ ഉപേക്ഷിച്ച് പിയോ എന്ന ദ്വീപിലെ നാലക്കോസ് ആശ്രമത്തിൽ ചേർന്നു.

എന്നാൽ കോൺസ്റ്റാന്റിനോപ്പിളിലെ പാത്രിയാർക്കീസ് ആയിരുന്ന വിശുദ്ധ നിസെഫോറസ് വിശുദ്ധനെ അവിടേക്ക് വിളിപ്പിച്ചു. വിഗ്രഹാരാധകനും അർമേനിയക്കാരനുമായിരുന്ന ലിയോ അഞ്ചാമൻ ചക്രവർത്തി പാത്രിയാർക്കീസിനെ രണ്ടു പ്രാവശ്യം നാട് കടത്തിയപ്പോൾ മെത്തോഡിയസായിരുന്നു അദ്ദേഹത്തെ അനുഗമിച്ചിരുന്നത്.

817 ൽ പാത്രിയാർക്കീസിന്റെ പ്രതിനിധിയായി മെത്തോഡിയൂസ് റോമിലേക്കയക്കപ്പെട്ടു. എന്നാൽ അധികം വൈകാതെ വിശുദ്ധ നിസെഫോറസിന്റെ മരണത്തെ തുടർന്ന് വിശുദ്ധൻ കോൺസ്റ്റാന്റിനോപ്പിളിൽ തിരിച്ചെത്തി. ഇതിനിടെ മതവിരുദ്ധ വാദിയായ മൈക്കൽ ചക്രവർത്തി വിശുദ്ധനെ പിടികൂടി തടവിലടച്ചു. ആ ചക്രവർത്തിയുടെ ഭരണകാലം മുഴുവനും അദ്ദേഹത്തിന് ആ തടവിൽ കഴിയേണ്ടതായി വന്നു. 830 ൽ കത്തോലിക്കാ വിശ്വാസിയും ചക്രവർത്തിനിയുമായിരുന്ന തിയോഡോറ മെത്തോഡിയൂസിനെ തടവിൽ നിന്നും മോചിപ്പിച്ചു. എന്നാൽ അധികം താമസിയാതെ തന്നെ അവരുടെ ഭർത്താവ് തിയോഫിലൂസ് വിശുദ്ധ മെത്തോഡിയൂസിനെ നാടുകടത്തി.842 ൽ തിയോഫിലസ് മരണപ്പെടുകയും തിയോഡോറ തന്‍റെ മകനും ചക്രവർത്തിയുമായ മൈക്കേൽമൂന്നാമന്റെ ഉപദേഷ്ടാവാവുകയും ചെയ്തു. തുടർന്ന് അവർ വിശുദ്ധ മെത്തോഡിയൂസിനെ കോൺസ്റ്റാന്റിനോപ്പിളിലെ പാത്രിയാർക്കിസായി നിയമിച്ചു.

കോൺസ്റ്റാന്റിനോപ്പിൾ സഭയെ മതവിരുദ്ധ വാദത്തിൽ നിന്നും മോചിപ്പിച്ച വിശുദ്ധൻ വർഷംതോറും നന്ദി പ്രകാശനത്തിനായി ഒരു തിരുനാൾ സ്ഥാപിക്കുകയും ചെയ്തു. ഫെസ്റ്റിവൽ ഓഫ് ഓർത്തോഡോക്സി എന്നാണ് ആ തിരുനാൾ അറിയപ്പെട്ടത്. ഒരു പീഡനത്തിനിടയ്ക്ക് വിശുദ്ധന്റെ താടിയെല്ല് പൊട്ടിയതിനാൽ തന്റെ താടിക്ക് താഴെയായി ഒരു തുണികൊണ്ട് ചുറ്റികെട്ടിയാണ് അദ്ദേഹം ജീവിച്ചത്.

പല സഭാ നിയമങ്ങൾ ക്രോഡീകരിച്ചും ചില പ്രബോധനങ്ങൾ ഏറെ വിശദമാക്കിയും വിശുദ്ധൻ നിരവധി ലേഖനങ്ങൾ രചിച്ചിട്ടുണ്ട് മെത്തോഡിയൂസിന്റെ സമകാലികനായിരുന്ന ഒരു പണ്ഡിതനായിരുന്നു. അദ്ദേഹത്തിന്റെ ജീവചരിത്രം എഴുതിയത്.

നാല് വർഷത്തോളം കോൺസ്റ്റാന്റിനോപ്പിൾ സഭയെ നയിച്ചതിനു ശേഷം 946 ജൂൺ 14 ന് വിശുദ്ധൻ മരണമടഞ്ഞു. അദ്ദേഹത്തിന്റെ പിൻഗാമിയായ വിശുദ്ധ ഇഗ്നേഷ്യസ് വർഷം തോറും വിശുദ്ധ മെത്തോഡിയൂസിന്റെ തിരുനാൾ ആഘോഷിച്ചിരുന്നു.

പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
SUBSCRIBE ചെയ്യുക
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

“സെമിത്തേരി സന്ദർശിക്കുമ്പോൾ, നമ്മുടെ രക്ഷയ്ക്കായി മരിക്കുകയും അടക്കപ്പെടുകയും ഉത്ഥാനം ചെയ്യുകയും ചെയ്ത‌ ക്രിസ്‌തുവിലുള്ള വിശ്വാസം നാം നവീകരിക്കുകയാണ്”

നമ്മുടെ വേർപെട്ടുപോയ സഹോദരീസഹോദരന്മാർ അന്ത്യവിശ്രമം കൊള്ളുന്ന സെമിത്തേരി സന്ദർശിക്കുമ്പോൾ, നമ്മുടെ രക്ഷയ്ക്കായി...

ചേലക്കരയിൽ വിജയം നേടി എൽഡിഎഫ്

ചേലക്കരയിൽ വിജയം നേടി എൽഡിഎഫ്. തുടക്കം മുതൽ അവസാനം വരെ എതിരാളികൾക്ക്...

പാലക്കാടൻ കോട്ട കാത്ത് രാഹുൽ മാങ്കൂട്ടത്തിൽ

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന് മിന്നും വിജയം. ...

കൂട്ടായ്മയിലൂടെ ഒരു ബൈബിൾ നാടകം ഒരുങ്ങുന്നു

ചെമ്മലമറ്റം പന്ദ്രണ്ട് ശ്ലീഹൻമാരുടെ പള്ളിയിൽ വി.ഗീവർഗ്ഗീസ് സഹദായുടെ തിരുനാളിനോട് അനുബന്ധിച്ച് -...