ഫാ. തോമസ് ഫെലിക്സ് സിഎംഐയുടെ കബറിടം സന്ദര്‍ശിച്ച് പശ്ചിമ ബംഗാൾ ഗവർണർ

Date:

തിരുവനന്തപുരം: ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്നവര്‍ക്കായുള്ള സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ റിറ്റാർഡേഷൻ (സി ഐ എം ആർ) സ്ഥാപക ഡയറക്ടറായിരുന്ന ഫാ. തോമസ് ഫെലിക്സ് സിഎംഐയുടെ സന്നദ്ധ സേവന പ്രവർത്തനങ്ങൾ മറ്റുള്ളവർക്കു മാതൃകയാകണമെന്നു പശ്ചിമ ബംഗാൾ ഗവർണർ ഡോ.സി.വി. ആനന്ദബോസ്. സി ഐ എം ആർ സന്ദർശിക്കുന്നതിനും അന്തരിച്ച ഫാ.തോമസ് ഫെലിക്സിനു ആദരാഞ്ജലി അർപ്പിക്കുന്നതിനുമായാണ് ഡോ. ആനന്ദബോസ് എത്തിയത്. തിരുവനന്തപുരത്ത് എത്തുമ്പോൾ സി ഐ എം ആർ സന്ദർശിക്കണമെന്ന് തീരുമാനിച്ചിരുന്നതായി ഗവർണർ പറഞ്ഞു.

സി ഐ എം ആറിലെ ഭിന്നശേഷിക്കാരായ 120 സഹോദരങ്ങളുടെ പേരിൽ ജൻധൻ അക്കൗണ്ട് തുടങ്ങി നിശ്ചിത തുക ഓരോ അക്കൗണ്ടിലും നിക്ഷേപിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സന്നദ്ധ പ്രവർത്തകർക്ക് ഫാ. ഫെലിക്സിന്റെ പേരിൽ അവാർഡ് നൽകുന്നതിനു തീരുമാനിച്ചിട്ടുണ്ട്. ഒരു ലക്ഷം രൂപ ഇതിനായി നൽകും. ഇതിനു പുറമേ സി ഐ എം ആറിലേക്ക് ആവശ്യമായ ഫർണിച്ചറുകളും എത്തിക്കുന്നതിനു നിർദേശം നൽകി.

ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കായി ജീവിതം ഉഴിഞ്ഞുവച്ച വ്യക്തിത്വമായിരുന്നു ഫാ.തോമസ് ഫെലിക്സ് സി എം ഐ. ഭിന്നശേഷിക്കാർ സമൂഹത്തിൽ ഒട്ടും കുറവുള്ളവരല്ല എന്ന സന്ദേശം ഉയർത്തിപ്പിടിച്ചായിരുന്നു ഫാ.തോമസ് ഫെലിക്സിന്റെ പ്രവർത്തനങ്ങൾ. സാധാരണ രീതിയിലുള്ള പഠനം ഭിന്നശേഷിക്കാരായ കുട്ടികൾക്കു പ്രാപ്യമായിരുന്നില്ല. അതിനാൽ ഫാ. ഫെലിക്സ് ഇവർക്കായി 1980-ൽ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ റിറ്റാർഡേഷൻ (സി ഐ എം ആർ) എന്ന സ്ഥാപനം ആരംഭിക്കുകയും പ്രത്യേക പാഠ്യപദ്ധതി ആവിഷ്കരിക്കുകയുമായിരിന്നു. ഇക്കഴിഞ്ഞ ജനുവരിയിലാണ് അദ്ദേഹം നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടത്.

പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
SUBSCRIBE ചെയ്യുക


വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7
👉 visit our website pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

കുണ്ടന്നൂർ പാലത്തിനടിയിലെ കുട്ടവഞ്ചിക്കാരെ ഒഴിപ്പിച്ചു

കുണ്ടന്നൂർ പാലത്തിനടിയിൽ താമസിച്ചിരുന്ന കുട്ടവഞ്ചിക്കാരെ പൂർണമായി ഒഴിപ്പിച്ച് മരട് നഗരസഭ. കർണാടക...

വഖഫ് ഭേദഗതി ബില്ലുമായി മുന്നോട്ടു പോകാൻ കേന്ദ്രസർക്കാർ

വഖഫ് ഭേദഗതി ബില്ലുമായി മുന്നോട്ടു പോകാൻ കേന്ദ്രസർക്കാർ.പാർലമെന്റ് ശീതകാല സമ്മേളനത്തിൽ തന്നെ...

ഗൗതം അദാനി ഇന്ത്യൻ-അമേരിക്കൻ നയങ്ങൾ ലംഘിച്ചുവെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി

അദാനിയെ സംരക്ഷിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. മോദിയും അദാനിയും ചേർന്ന് 2000 കോടിയുടെ...

സീപ്ലെയ്ൻ പദ്ധതിക്കെതിരെ സമരപരിപാടിയിലേക്ക് കടക്കാൻ എഐടിയുസി

പദ്ധതിക്കെതിരെ AITUC യുടെ നേതൃത്വത്തിൽ ഒപ്പുശേഖരണം ആരംഭിച്ചു. ഒരാഴ്ചക്കാലം ഒപ്പുശേഖരണം നടക്കുമെന്ന്...