പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് കൊണ്ട് നിരവധിപ്പേരാണ് പോലീസ് സ്റ്റേഷനിലേക്ക് പോകുന്നത്. ഒട്ടേറെ കാര്യങ്ങൾക്ക് ഇത് ആവശ്യമായി വരുന്നു. ഒരു കുറ്റകൃത്യത്തിലും ഉൾപ്പെട്ടിട്ടില്ലെന്ന് സാക്ഷ്യപ്പെടുത്തുന്ന ഈ സർട്ടിഫിക്കറ്റിനായി ഓൺലൈൻ വഴി അപേക്ഷിക്കാൻ സാധിക്കും. സ്മാർട്ഫോണിൽ കേരള പോലീസിന്റെ ഔദ്യോഗിക ആപ്പായ പോൾ ആപ്പ് ഇൻസ്റ്റാൾ ചെയ്ത് ഈ സേവനം പ്രയോജനപ്പെടുത്താം.
ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഫോണിൽ; ചെയ്യേണ്ടത് ഇത്രമാത്രം
പോൾ ആപ്പ് ഇൻസ്റ്റാൾ ചെയ്ത് രജിസ്റ്റർ ചെയ്താൽ സർവീസ് എന്ന ഭാഗത്ത് സർട്ടിഫിക്കറ്റ് ഓഫ് നോൺ ഇൻവോൾമെന്റ് ഓഫ് ഒഫൻസ് തെരഞ്ഞെടുത്ത് അപേക്ഷകന്റെ വിവരങ്ങൾ നൽകുക. പാസ്പോർട്ട് സൈസ് ഫോട്ടോ അപ്ലോഡ് ചെയ്യണം. കൂടാതെ ആധാർ, എന്ത് ആവശ്യത്തിനാണ് സർട്ടിഫിക്കറ്റ് എന്നത് വ്യക്തമാക്കുന്ന രേഖ എന്നിവയുടെ ഡിജിറ്റൽ പകർപ്പുകളും അപ്ലോഡ് ചെയ്യേണം. ശേഷം ട്രഷറിയിൽ ഓൺലൈൻ ആയി പണം അടക്കണം.
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
SUBSCRIBE ചെയ്യുക
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7
👉 visit our website pala.vision