ലണ്ടൻ: ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിൽ ഇന്ത്യയുടെ രണ്ടാം ഇന്നിങ്സിൽ ശുഭമൻ ഗില്ലിന്‍റെ പുറത്താകൽ വിവാദങ്ങൾക്ക് വഴിവച്ചു. സ്കോട്ട് ബോളണ്ട് എറിഞ്ഞ 8-ാം ഓവറിലെ ആദ്യ പന്തിൽ തേർഡ് സ്ലിപ്പിൽ കാമറൂൺ ഗ്രീൻ എടുത്ത ക്യാച്ചിലാണ് ഗിൽ പുറത്താകുന്നത്. എന്നാൽ ക്യാച്ച് എടുക്കുമ്പോൾ പന്ത് ഗ്രൗണ്ടിൽ തട്ടിയോ എന്നു സംശയമുയർന്നു.ടിവി റിപ്ലേ പരിശോധിച്ച് തേർഡ് അംപയർക്ക് ക്യാച്ചിന്‍റെ ആധികാരികത ഉറപ്പിക്കാൻ സാധിച്ചില്ലെങ്കിലും ഔട്ട് അനുവദിച്ചു. ഇതാണ് വിവാദങ്ങൾക്ക് വഴിവച്ചത്. 19 പന്തുകൾ നേരിട്ട ഗിൽ 18 റൺസുമായാണു മടങ്ങിയത് നാലാം ദിവസമായ ശനിയാഴ്ച കളി നിർത്തുമ്പോൾ വിജയത്തിലേക്കെത്താൻ ഇന്ത്യയ്ക്ക് ഇനി 280 റൺസ് റൺസ് വിജയ ലക്ഷ്യവുമായി രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നാലാം ദിവസം മൂന്നു വിക്കറ്റ് നഷ്ടത്തിൽ 164 റൺസെന്ന നിലയിലാണ്. പുറത്താകാതെ നിൽക്കുന്ന വിരാട് കോലി (60 പന്തിൽ 44), അജിൻക്യ രഹാനെ (59 പന്തിൽ 20) എന്നിവരിലാണ് ഇന്ത്യയുടെ പ്രതീക്ഷകൾ.
ഇന്ത്യൻ വിജയം 280 റൺസ് അകലെ, ഇനി പ്രതീക്ഷ കോലിയിലും രഹാനെയിലും. കയ്യിൽ ബാക്കിയുള്ളത് ഏഴു വിക്കറ്റുകൾ പൊരുതിനിന്ന ക്യാപ്റ്റൻ രോഹിത് ശർമ 60 പന്തിൽ 43 റൺസെടുത്തു. സ്പിന്നർ നേഥൻ ലയണിന്റെ പന്തിൽ രോഹിത് ബോൾഡാകുകയായിരുന്നു. പാറ്റ് കമ്മിൻസിന്റെ പന്തിൽ വിക്കറ്റ് കീപ്പർ അലക്സ് കാരി ക്യാച്ചെടുത്താണ് ചേതേശ്വർ പൂജാര മടങ്ങിയത് 47 പന്തുകൾ നേരിട്ട പൂജാര 27 റൺസെടുത്തു. പിന്നാലെ കോലിയും അജിൻക്യ രഹാനെയും കൈ കോർത്തതോടെയാണ് ഇന്ത്യൻ സ്കോർ നൂറു കടന്നത്.
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
SUBSCRIBE ചെയ്യുക
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website http://pala.vision