കാലടി പെരിയറിൽ കഴുത്തറ്റം വെള്ളത്തിൽ ഇറങ്ങി നിന്ന് പ്രതിഷേധ ധർണ്ണ

Date:

മനുഷ്യന്റെ ബലഹീനതയെ ചൂഷണം ചെയ്ത് സാമ്പത്തിക വരുമാനം വർദ്ധിപ്പിക്കുന്ന സർക്കാർ മദ്യനയം തിരുത്തണമെന്ന് കെ സി ബി സി മദ്യ വിരുദ്ധ സമിതി ആവശ്യപ്പെട്ടു.

കാലടി പെരിയാർ വെട്ടുവഴിക്കടവിൽ കഴുത്തറ്റം വെള്ളത്തിൽ ഇറങ്ങി നിന്ന് നടത്തിയ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സംസ്ഥാന വക്താവ് അഡ്വ. ചാർളി പോൾ

വ്യക്തികൾ നശിച്ചാലും സമൂഹം മുടിഞ്ഞാലും ഖജനാവ് നിറയണം എന്ന ചിന്ത ഒരു ജനാധിപത്യ സർക്കാരിന് ഭൂഷണമല്ല. മദ്യ ലഭ്യത വർദ്ധിപ്പിച്ചു കൊണ്ട് മദ്യാസക്തരെ ഉപദേശിച്ചു മാറ്റാമെന്ന വിചിത്ര ന്യായം ഇ നിയെങ്കിലും സർക്കാർ
തിരുത്തണം.

തൊഴിലിടങ്ങൾ മദ്യവത്ക്കരിക്കുന്നത് സാമൂഹ്യ അരാജകത്വം സൃഷ്ടിക്കും. മദ്യ വത്കരിച്ച് തൊഴിലാളി കളുടെ കാര്യക്ഷത വർദ്ധിപ്പിക്കാൻ സാധ്യമല്ല. വീര്യം കുറഞ്ഞ മദ്യമെന്നത് കെണിയാണ് കൂടുതൽ മദ്യപരെ സൃഷ്ടിക്കുക ,വരുമാനം കൂട്ടുക എന്നതാണ് സർക്കാർ നയം. മദ്യം കുടിക്കാത്തവരെ ആകർഷിച്ച് മുഴു ക്കുടിയനാക്കുക എന്നതാണ് വീര്യം കുറഞ്ഞ മദ്യത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത്. ഇതിന്റെ ഫലമായി സ്ത്രീകളും കുട്ടികളും മദ്യപരായി മാറാം. ലഹരിമുക്തനവകേരളം എന്നത് ലഹരിയാസക്ത
നവകേരളം മാക്കി സർക്കാർ മാറ്റുകയാണ് കെ സി ബി സി കുറ്റപ്പെടുത്തി.
കെ സി ബി സി മദ്യ വിരുദ്ധ സമിതിയുടെയും കേരള മദ്യ വിരുദ്ധ ഏകോപന സമിതിയുടെയും നേതൃത്വത്തിൽ നടന്ന ധർണ്ണ സംസ്ഥാന വക്താവ് അഡ്വ. ചാർളി പോൾ ഉദ്ഘാടനം ചെയ്തു. ഫാ.ജോൺ പുതുവ , കെ എ പൗലോസ്, ഷൈബി പാപ്പച്ചൻ , ടി.എം വർഗീസ്, എം.പി ജോസി,ചെറിയാൻ മുണ്ടാടൻ, തോമസ് മറ്റപ്പിള്ളി, പി.ഐ നാദിർ ഷ, റോയി പടയാട്ടി, സാബു ആന്റണി, ആൻറണി വടക്കുഞ്ചേരി, ഔസേഫ് വരേകുളം, ജോസ് മാങ്കായി . ബിജു മാടൻ, എം ഡി ലോനപ്പൻ തുടങ്ങിയവർ പ്രസംഗിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

പാലക്കാടൻ കോട്ട കാത്ത് രാഹുൽ മാങ്കൂട്ടത്തിൽ

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന് മിന്നും വിജയം. ...

കൂട്ടായ്മയിലൂടെ ഒരു ബൈബിൾ നാടകം ഒരുങ്ങുന്നു

ചെമ്മലമറ്റം പന്ദ്രണ്ട് ശ്ലീഹൻമാരുടെ പള്ളിയിൽ വി.ഗീവർഗ്ഗീസ് സഹദായുടെ തിരുനാളിനോട് അനുബന്ധിച്ച് -...

സഭാചരിത്രം പഠിക്കുവാന്‍ ആഹ്വാനവുമായി ഫ്രാന്‍സിസ് പാപ്പ

പൗരോഹിത്യ പരിശീലനരംഗത്തും, അജപാലന മേഖലയിൽ പ്രവർത്തിക്കുന്നവരുടെ പരിശീലനരംഗത്തും സഭാചരിത്രപഠനം ഗൗരവമായി എടുക്കേണ്ടത്...

പാലക്കാട് നടക്കുന്നത് ഇഞ്ചോടിഞ്ച് പോരാട്ടം

ഉപതെരഞ്ഞെടുപ്പ് ഫല സൂചനകൾ പുറത്തുവരുമ്പോൾ 13310വോട്ടുകൾക്ക് മുന്നിലാണ് യുഡിഎഫ് https://www.youtube.com/watch?v=SIVPCGlkfNc https://www.youtube.com/watch?v=qc2as4SMg7U വാർത്തകൾ വാട്സ്...