സമുദ്ര മാലിന്യങ്ങളിൽ 85% പ്ലാസ്റ്റിക്

Date:

സമുദ്ര മാലിന്യങ്ങളിൽ 85% പ്ലാസ്റ്റിക് മാലിന്യമാണെന്നു കേരള സർവകലാശാലയിലെ ശാസ്ത്രജ്ഞരുടെ പഠന റിപ്പോർട്ട്. 2040 ആകുമ്പോൾ സമുദ്രത്തിൽ വർഷം തോറും എത്തിച്ചേരുന്ന പ്ലാസ്റ്റിക് രണ്ടോ മൂന്നോ മടങ്ങായേക്കാം.

കേരള സർവകലാശാലയിലെ അക്വാറ്റിക് ബയോളജി ആൻഡ് ഫിഷറീസ് വകുപ്പ് മേധാവി ഡോ. എ. ബിജുകുമാർ, ഇക്കോ മറീൻ പ്രോജക്ടിലെ ശാസ്ത്രജ്ഞ ഡോ. സുവർണ എസ്.ദേവി എന്നിവരാണു റിപ്പോർട്ട് തയാറാക്കിയത്. ആഗോളതലത്തിൽ 2021-ൽ 17 ദശലക്ഷം ടൺ പ്ലാസ്റ്റിക് സമുദ്രത്തിൽ എത്തിച്ചേർന്നുവെന്നാണു കണക്ക്. 2016 ൽ ഇത് 11 ദശലക്ഷം ടൺ ആയിരുന്നു. 2040 ൽ ഇത് 29 ദശലക്ഷം ടൺ ആയേക്കാം.

2018 ലെ പ്രളയത്തിനു ശേഷം കേരള തീരത്തെ സമുദ്ര ജലത്തിൽ മൈക്രോ പ്ലാസ്റ്റിക്സിന്റെ സാന്ദ്രത 7 മടങ്ങു വർധിച്ചതായി പഠന റിപ്പോർട്ട്. കൊച്ചി, കോഴിക്കോട്, കൊല്ലം തീരങ്ങളിലെ സമുദ്ര ജലത്തിൽ മൈക്രോ പ്ലാസ്റ്റിക് മലിനീകരണം കൂടുതലാണെന്നാണു കുഫോസ് അധ്യാപകനായ ഡോ. കെ.രഞ്ജീത്, ഗവേഷകനായ വി.ജി.നിഖിൽ, കോഴിക്കോട് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ അധ്യാപകനായ ഡോ. ജോർജ് കെ.വർഗീസ് എന്നിവരുടെ കണ്ടെത്തൽ.

പ്ലാസ്റ്റിക് വിഘടിച്ചുണ്ടാകുന്ന 5 മില്ലി മീറ്ററിൽ താഴെയുള്ള സൂക്ഷ്മ കണികകളാണു മൈക്രോ പ്ലാസ്റ്റിക്. മത്സ്യങ്ങളെയും മറ്റു കടൽ ജീവിവർഗങ്ങളെയും ഇതു കാര്യമായി ബാധിക്കുമെന്നും ആൽഗകൾ തുടങ്ങി തിമിംഗലങ്ങൾ വരെ മൈക്രോപ്ലാസ്റ്റിക് അകത്താക്കുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
SUBSCRIBE ചെയ്യുക

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7
👉 visit our website pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

കവിയൂര്‍ പൊന്നമ്മ അന്തരിച്ചു

79 വയസായിരുന്നു. എറണാകുളം ലിസി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ...

ദേശീയ തലത്തില്‍ ഭക്ഷ്യ സുരക്ഷയില്‍ ചരിത്ര നേട്ടം കൈവരിച്ച് കേരളം

ഭക്ഷ്യ സുരക്ഷാ സൂചികയില്‍ ദേശീയ തലത്തില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും കേരളത്തിന്...

മരിയസദനം ജനകീയ കൂട്ടായ്മ 2024 നടന്നു

പാലാ: - പാലാ മരിയസദനത്തിൽ മരിയ സദനം ജനകീയ കൂട്ടായ്മ നടന്നു....

ഐ ഫോൺ 16 വിൽപന ഇന്ത്യയിൽ ആരംഭിച്ചു

ആപ്പിൾ സ്റ്റോറുകൾക്ക് മുന്നിൽ നീണ്ട നിരയാണ് അനുഭവപ്പെടുന്നത്. ഇന്ന് രാവിലെ മുതലാണ്...