ചെറുപുഷ്പ മിഷൻ ലീഗ് സഭയുടെ അനുഗ്രഹം: കർദിനാൾ മാർ ജോർജ് ആലഞ്ചേരി

Date:

കാക്കനാട്: ചെറുപുഷ്പ മിഷൻ ലീഗ് സംഘടനയുടെ പ്രവർത്തങ്ങൾ സഭക്ക് ഒരു അനുഗ്രഹമാണെന്ന് സീറോമലബാർ സഭാ തലവൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരി. ചെറുപുഷ്പ (ലിറ്റൽ ഫ്ലവർ) മിഷൻ ലീഗി’ന്റെ 2023 – 2024 വർഷത്തെ അന്തർദേശീയ പ്രവർത്തനോദ്ഘാടനം ഓൺലൈനായി നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രേഷിത പ്രവർത്തനമാണ് സഭയുടെ അടിസ്ഥാന ദൗത്യമെന്നും അത്മായർ കൂടുതലായി ഈ രംഗത്തേക്ക് കടന്നു വരണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. ചെറുപ്പത്തിലേ തന്നെ കുട്ടികളിൽ പ്രേഷിത ചൈതന്യം പകർന്നു കൊടുത്ത് ധാരാളം പ്രേഷിതരെ വാർത്തെടുക്കുവാൻ കഴിഞ്ഞ എഴുപത്തഞ്ചു വർഷത്തെ പ്രവർത്തനങ്ങൾ കൊണ്ട് മിഷൻ ലീഗിന് സാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചെറുപുഷ്പ മിഷൻ ലീഗ് അന്തർദേശീയ പ്രസിഡ് ഡേവീസ് വല്ലൂരാൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സീറോ മലബാർ സഭാ ദൈവവിളി കമ്മീഷൻ വൈസ് ചെയർമാൻമാരായ ബിഷപ്പ് തോമസ് തറയിൽ, ബിഷപ്പ് പീറ്റർ കൊച്ചുപുരയ്ക്കൽ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി. മിഷൻ ലീഗ് അന്തർദേശീയ ഡയറക്ടർ ഫാ. ജെയിംസ് പുന്നപ്ലാക്കൽ, ജനറൽ സെക്രട്ടറി ബിനോയ് പള്ളിപ്പറമ്പിൽ, ജനറൽ ഓർഗനൈസർ ജോൺ കൊച്ചുചെറുനിലത്ത്, ദൈവവിളി കമ്മീഷൻ സെക്രട്ടറി ഫാ. സെബാസ്റ്റ്യൻ മുട്ടംതൊട്ടിൽ, മിഷൻ ലീഗ് ഇന്ത്യൻ നാഷണൽ പ്രസിഡന്റ് സുജി പുല്ലുകാട്ട്, അമേരിക്കൻ നാഷണൽ പ്രസിഡന്റ് സിജോയ് സിറിയക് പറപ്പള്ളിൽ, യു. കെ നാഷണൽ പ്രസിഡന്റ് ജെൻതിൻ ജെയിംസ്, ഇന്ത്യൻ നാഷണൽ ഡയറക്ടർ ഫാ. ജോസഫ് മറ്റം എന്നിവർ പ്രസംഗിച്ചു. വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള ദേശീയ, സംസ്ഥാന, രൂപതാ ഭാരവാഹികളും പ്രതിനിധികളും മീറ്റിംഗിൽ പങ്കെടുത്തു.

പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
SUBSCRIBE ചെയ്യുക

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7
👉 visit our website pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

പിടിമുറുക്കി ഇന്ത്യ; ലീഡ് 200 കടന്നു

ഓസ്ട്രേലിയക്കെതിരായ പെർത്ത് ക്രിക്കറ്റ് ടെസ്റ്റിൽ പിടി മുറുക്കി ഇന്ത്യ. രണ്ടാം ദിനം...

എല്ലാവർക്കും നന്ദി; തോൽവിയിൽ പ്രതികരിച്ച് രമ്യ ഹരിദാസ്

ചേലക്കര ഉപതെരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ പ്രതികരിച്ചു രമ്യ ഹരിദാസ്. 'ചേലക്കരയിൽ നല്ലൊരു...

ഭരണവിരുദ്ധ വികാരമില്ലെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്നതിന്റെ തെളിവാണ് ചേലക്കരയിലെ തിളങ്ങുന്ന ജയമെന്ന് മുഖ്യമന്ത്രി പിണറായി...

നിയമവിരുദ്ധ ഖനന പ്രവർത്തനങ്ങളുടെ ഫലമായുള്ള നൽകുന്ന സംഭാവനകൾ വേണ്ട: നിലപാട് കടുപ്പിച്ച് ഘാന മെത്രാൻ സമിതിയും

രാജ്യത്തെ നിയമവിരുദ്ധമായ ഖനന പ്രവർത്തനങ്ങൾ നടത്തിയതിന്റെ ഫലമായി സഭയ്ക്ക് നൽകുന്ന സംഭാവനകൾ...