entesimus Annus Pro Pontefice Foundation 30-ആം വാർഷിക വേളയിൽ അംഗങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് ഫ്രാൻസിസ് പാപ്പാ എല്ലാ സാമൂഹിക-സാമ്പത്തിക വികസനത്തിന്റെയും ഹൃദയത്തിൽ “സമൂഹം” സ്ഥാപിക്കേണ്ടതിന്റെ ആവശ്യകത എടുത്തുകാണിച്ചു.
വ്യക്തി കേന്ദ്രീകൃതത, പൊതുനന്മ, ഐക്യദാർഢ്യം, ജോലിയിലും ദൗത്യത്തിലുമുള്ള അനുബന്ധാത്മകത എന്നിവ ഉയർത്തിപ്പിടിക്കാനുള്ള അവരുടെ നിരന്തരമായ പ്രതിബദ്ധതയ്ക്ക് ഫ്രാൻസിസ് പാപ്പാ ചെന്തെസിമൂസ് ആന്നൂസ് പ്രോ പൊന്തെഫിച്ചെ ഫൗണ്ടേഷന്റെ അംഗങ്ങളോടു നന്ദി പറയുകയും, “ആരും ഒറ്റയ്ക്ക് രക്ഷിക്കപ്പെടുന്നില്ല” എന്ന തന്റെ വിശ്വാസം ആവർത്തിക്കുകയും ചെയ്തു.
വത്തിക്കാനിൽ ഫൗണ്ടേഷന്റെ പ്രതിനിധികളെ അഭിസംബോധന ചെയ്തുകൊണ്ട്, “സമൂഹം എന്ന നിലയിൽ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നത്” തുടരാനും മറ്റുള്ളവർക്ക് ഇടം നൽകാനും “എല്ലാവർക്കും അവരവരുടെ സ്ഥാനം കണ്ടെത്താനും ലോകത്തിൽ അവരവരുടെ ഇടം കണ്ടെത്താനും കഴിയുന്ന ഒരു ഭാവിക്കായി” പ്രവർത്തിക്കാനും പാപ്പാ അവരെ പ്രോത്സാഹിപ്പിച്ചു. “ശബ്ദമില്ലാത്തവർക്ക് എങ്ങനെ ശബ്ദം നൽകണമെന്ന് അറിയാവുന്ന ഒരു സമൂഹമാണ് നമുക്കെല്ലാവർക്കും വേണ്ടത്,” പാപ്പാ പറഞ്ഞു.
ചെന്തെസിമൂസ് ആന്നൂസ് ഫൗണ്ടേഷൻ അതിന്റെ 30 മത് വാർഷികം “ഭാവി കെട്ടിപ്പടുക്കുന്നതിനുള്ള ഓർമ്മ: സമൂഹത്തിന്റെ അടിസ്ഥാനത്തിൽ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുക” എന്ന പ്രമേയത്തിലാണ് ആഘോഷിക്കുന്നത്. നിലവിലെ സമ്പദ്‌വ്യവസ്ഥ “കൊല്ലുന്നു” എന്നും “അനാസ്ഥയുടെ ആഗോളവൽക്കരണം” എന്ന് വിളിക്കാവുന്ന ഒരു സാമ്പത്തിക മാതൃകയെ അപലപിച്ചുകൊണ്ടും “സമ്പദ്‌വ്യവസ്ഥയെ അനാരോഗ്യകരമായ രീതിയിൽ ” ജീവിക്കുന്ന അപകടത്തിനെതിരെ പാപ്പാ മുന്നറിയിപ്പ് നൽകി. എല്ലാവർക്കും മെച്ചപ്പെട്ട ഒരു ഭാവിക്കുവേണ്ടിയുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന പ്രതിജ്ഞാബദ്ധതയോടെ മുന്നോട്ട് പോകാൻ സാമ്പത്തിക മേഖലയിൽ പ്രവർത്തിക്കുന്നവരോടു പാപ്പാ അഭ്യർത്ഥിച്ചു.
“പ്രബലമായ സാങ്കേതിക വൈദഗ്ദ്ധ്യ മാതൃക മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾ” സംബന്ധിച്ചും സമഗ്രമായ പരിസ്ഥിതിശാസ്ത്രത്തിനായുള്ള തന്റെ ആഹ്വാനത്തെക്കുറിച്ചുമുള്ള “ലൗദാത്തോ സി’യിലെ തന്റെ പ്രബോധനങ്ങളെ ഫ്രാൻസിസ് പാപ്പാ അനുസ്മരിച്ചു. “എല്ലാം ബന്ധിപ്പിച്ചിരിക്കുന്നു, എല്ലാം ബന്ധപ്പെട്ടിരിക്കുന്നു, പാരിസ്ഥിതിക പ്രശ്നം സാമൂഹിക പ്രശ്നത്തിൽ നിന്ന് വേർതിരിക്കാനാവാത്തതാണ്.” പാപ്പാ ഉദ്ബോധിപ്പിച്ചു.
“ആരും ഒറ്റയ്ക്ക് രക്ഷിക്കപ്പെടുന്നില്ല, എല്ലാത്തിനുമുപരി, വ്യക്തി മാഹാത്മ്യവാദത്തിലേക്ക് വഴുതിവീണ് ആളുകൾക്ക് ജീവിക്കുന്നതിന്റെ സന്തോഷം നഷ്‌ടപ്പെടുത്താതിരിക്കാൻ സാഹോദര്യത്തിന്റെയും സാമൂഹിക സൗഹൃദത്തിന്റെയും വീണ്ടും കണ്ടെത്തൽ നിർണ്ണായകമാണ്,” പാപ്പാ പറഞ്ഞു. ബലഹീനർക്കും ശബ്ദമില്ലാത്തവർക്കും അവർ ശ്രവിക്കപ്പെടുന്നു എന്നു തോന്നുന്ന ഒരു ഇടമായി ഒരു സമൂഹത്തിന് മാറാൻ ഏറ്റം അത്യാവശ്യമായത് “ഇടമുണ്ടാക്കുക ” എന്ന് നമ്മൾ വിളിക്കുന്ന ഒരു പരിശീലനമാണെന്ന് പാപ്പാ പറഞ്ഞു. “എല്ലാവരും അവനവന്റെ “അഹം” കുറച്ച് പിൻവലിക്കുന്നത് അപരനെ ജീവിക്കാൻ അനുവദിക്കുമെന്ന് പാപ്പാ കൂട്ടിച്ചേർത്തു. അങ്ങനെ സമാധാനത്തിന്റെ പാതയിൽ നമുക്ക് ഒരുമിച്ച് നടക്കാൻ കഴിയുന്ന ഒരു സമൂഹം തീർക്കാൻ കഴിയും, പാപ്പാ പങ്കുവച്ചു.
ന്യൂസ് ദിവസേന ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision
Website pala.vision