ദൈനംദിന വിശുദ്ധർ June 05: വിശുദ്ധ ബോനിഫസ്

Date:

ജർമ്മനിയുടെ ഏറ്റവും വലിയ അപ്പസ്‌തോലനും, മദ്ധ്യസ്ഥനുമാകാൻ ദൈവീകാനുഗ്രഹത്താൽ തിരഞ്ഞെടുക്കപ്പെട്ട ഒരു ബെനഡിക്ടൻ സന്യാസിയായിരുന്നു വിശുദ്ധ ബോനിഫസ്. 716-ൽ വിശുദ്ധന്റെ ആദ്യ പ്രേഷിത ദൗത്യം അത്ര കണ്ടു വിജയിച്ചില്ല. 718-ൽ രണ്ടാമതായി ശ്രമിക്കും മുൻപ് വിശുദ്ധൻ റോമിലേക്ക് പോവുകയും പാപ്പായുടെ അംഗീകാരം നേടുകയും ചെയ്തു. ഇതിനിടെ ദിവ്യനായ മെത്രാൻ വില്ലിബ്രോർഡിന്റെ കീഴിൽ വിശുദ്ധൻ, ഫ്രിസിയ മുഴുവനെയും ക്രിസ്തീയ വിശ്വാസത്തിലേക്ക് പരിപൂർണ്ണമായി മാറ്റി. 722 നവംബർ 30ന് ഗ്രിഗറി രണ്ടാമൻ പാപ്പാ ബോനിഫസിനെ മെത്രാനായി അഭിഷേകം ചെയ്തു. 724-ൽ വിശുദ്ധന്റെ ശ്രദ്ധ ഹെസ്സിയൻ ജനതക്ക് മേൽ പതിഞ്ഞു, അവരുടെ ഇടയിൽ വിശുദ്ധൻ തന്റെ പ്രേഷിത പ്രവർത്തങ്ങൾ നവീകരിക്കപ്പെട്ട ആവേശത്തോടു കൂടി തുടർന്നു. ഏദറിലുള്ള ഗെയിസ്മർ ഗ്രാമത്തിലെ ജനത, തോർ എന്ന ദൈവത്തിന്റെ വാസസ്ഥലമായിട്ടു പരിഗണിച്ചിരുന്ന ഒരു വലിയ ഓക്ക് മരം വിശുദ്ധൻ വെട്ടി വീഴ്ത്തി.
ആ മരമുപയോഗിച്ച് ബോനിഫസ് വിശുദ്ധ പത്രോസിന്റെ നാമധേയത്തിൽ ഒരു ദേവാലയം പണികഴിപ്പിച്ചു. ഈ ധീരമായ പ്രവർത്തി ജർമ്മനിയിൽ സുവിശേഷത്തിന്റെ അന്തിമമായ വിജയം ഉറപ്പ് വരുത്തുന്നതായിരുന്നു. എന്നാൽ നിന്ദ്യമായ ജീവിതം നയിച്ചിരുന്ന അവിടത്തെ പുരോഹിതവൃന്ദവും രാജസദസ്സിലെ പുരോഹിതരും നിരന്തരം കുഴപ്പങ്ങൾ സൃഷ്ടിച്ചുകൊണ്ടിരുന്നു. എന്നിരുന്നാലും വിശുദ്ധൻ തന്റെ പ്രയത്‌നം നിശബ്ദമായും, വിവേകത്തോടും കൂടെ അഭംഗുരം തുടർന്നു. ദൈവത്തിൽ മാത്രം വിശ്വാസമർപ്പിച്ചുകൊണ്ട് വിശുദ്ധൻ തന്റെ പ്രയത്‌നത്തിന്റെ വിജയത്തിനായി ഇടതടവില്ലാതെ പ്രാർത്ഥിക്കുകയും, ഇംഗ്ലണ്ടിലെ തന്റെ ആത്മീയ സഹോദരി-സഹോദരൻമാരോട് തന്റെ പ്രവർത്തനങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുവാൻ അപേക്ഷിക്കുകയും ചെയ്തു.
അതിനാൽ തന്നെ ദൈവം തന്റെ ദാസനെ ഉപേക്ഷിച്ചില്ല. എണ്ണമില്ലാത്ത വിധം അനേകർ ക്രൈസ്തവ വിശ്വാസത്തിലേക്ക് കടന്നു വന്നു. 732-ൽ ഗ്രിഗറി മൂന്നാമൻ, വിശുദ്ധനെ മെത്രാപ്പോലീത്തയാക്കികൊണ്ട് തിരുവസ്ത്ര ധാരണത്തിനുള്ള ഉത്തരീയം (Pallium) അയച്ചുകൊടുത്തു. അന്നു മുതൽ വിശുദ്ധ ബോണിഫസ് തന്റെ മുഴുവൻ കഴിവും സമയവും, ജെർമ്മനിയിലെ സഭയുടെ പ്രവർത്തനങ്ങൾക്കായി വിനിയോഗിച്ചു. കഴിവും, യോഗ്യതയുമുള്ള മെത്രാൻമാരെ അദ്ദേഹം നിയമിക്കുകയും, രൂപതയുടെ അതിർത്തി നിശ്ചയിക്കുകയും, അൽമായരുടേയും, പുരോഹിതൻമാരുടെയും ആത്മീയ ജീവിതം നവീകരിക്കുകയും ചെയ്തു. 742നും 747നും ഇടക്ക് വിശുദ്ധൻ ദേശീയ സുനഹദോസുകൾ വിളിച്ചുകൂട്ടി.
744-ൽ ജെർമ്മനിയിലെ ആത്മീയ ജീവിതത്തിന്റെ കേന്ദ്രമായി മാറിയ ഫുൾഡാ ആശ്രമം വിശുദ്ധ ബോനിഫസ് സ്ഥാപിച്ചു. 745-ൽ വിശുദ്ധൻ തന്റെ അതിരൂപതയായി മായെൻസിനെ തിരഞ്ഞെടുക്കുകയും, പതിമൂന്നോളം രൂപതകളെ അതിൽ അംഗമായി ചേർക്കുകയും ചെയ്തു. ഇതോടു കൂടി ജർമ്മനിയിലെ സഭാ-സവിധാനം പൂർണ്ണമാവുകയായിരുന്നു. വിശുദ്ധന്റെ തിരക്കേറിയ ജീവിതത്തിന്റെ അവസാന നാളുകൾ, തന്റെ മുൻഗാമികളെപോലെ സുവിശേഷ പ്രഘോഷണങ്ങൾക്കായാണ് അദ്ദേഹം ചിലവഴിച്ചിരുന്നത്. 754-ൽ ഫ്രിസിയയിലെ ജനങ്ങൾ വിശ്വാസത്തിൽ നിന്നും അകന്നു പോയതായി ബോനിഫസിന് വിവരം ലഭിച്ചു.
തന്റെ 74-മത്തെ വയസ്സിൽ യുവത്വത്തിന്റേതായ ഊർജ്ജസ്വലതയോട് കൂടി വിശുദ്ധൻ ജനങ്ങളെ തിരികെ വിശ്വാസത്തിലേക്ക് കൊണ്ട് വരുവാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. എന്നാൽ ആ ദൗത്യം വിശുദ്ധന് പൂർണ്ണമാക്കുവാൻ കഴിഞ്ഞില്ല. വിശ്വാസ സമൂഹത്തെ ആഴമായ ബോധ്യത്തിലേക്ക് നയിക്കാൻ ഡോക്കുമിലേക്ക് പോകുന്ന വഴിയിൽ വെച്ച് അപരിഷ്‌കൃതരായ ഒരു സംഘം അവിശ്വാസികൾ, വിശുദ്ധനെ കീഴ്‌പ്പെടുത്തി വധിക്കുകയും ചെയ്തു.


പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
SUBSCRIBE ചെയ്യുക
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website http://pala.vision

spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related