പൊന്തിഫിക്കൽ മിഷൻ പ്രവർത്തനങ്ങളുടെ ദേശീയ അധ്യക്ഷന്മാരെയും,സുവിശേഷവത്ക്കരണ ഡിക്കസ്റ്ററിയുടെ സഹകാരികളെയും ഫ്രാൻസിസ് പാപ്പാ ജൂൺ മാസം മൂന്നാം തീയതി സ്വകാര്യ കൂടിക്കാഴ്ചയിൽ സ്വീകരിക്കുകയും, സന്ദേശം നൽകുകയും ചെയ്തു.
പൊന്തിഫിക്കൽ മിഷൻ പ്രവർത്തനങ്ങളുടെ ദേശീയ അധ്യക്ഷന്മാരെയും,സുവിശേഷവത്ക്കരണ ഡിക്കസ്റ്ററിയുടെ സഹകാരികളെയും ആർച്ചുബിഷപ്പ് എമിലിയോ നാപ്പയുടെ സാന്നിധ്യത്തിൽ ഫ്രാൻസിസ് പാപ്പാ ജൂൺ മാസം മൂന്നാം തീയതി സ്വകാര്യ കൂടിക്കാഴ്ചയിൽ സ്വീകരിക്കുകയും, സന്ദേശം നൽകുകയും ചെയ്തു.സഭയുടെ സുവിശേഷവത്ക്കരണ പ്രക്രിയകളിൽ പങ്കാളികളാകുന്ന എല്ലാവർക്കും പാപ്പാ നന്ദിയർപ്പിച്ചു.
സ്വഭാവത്താലേ പ്രേഷിതയായ സഭയിൽ അംഗങ്ങളായ എല്ലാവർക്കും ഈ ദൗത്യം മുൻപോട്ടു കൊണ്ടുപോകുവാനുള്ള കടമയുണ്ടെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. പരിശുദ്ധാത്മാവിന്റെ ദാനം സ്വീകരിച്ചുകൊണ്ട് യേശുവിന്റെ പ്രവർത്തനങ്ങൾ തുടരുവാൻ ലോകത്തിലേക്ക് അയക്കപ്പെടുന്ന ഓരോ ക്രിസ്ത്യാനിയും, സുവിശേഷത്തിന്റെ സന്തോഷം മുറിവേറ്റ ഹൃദയങ്ങളിലേക്ക് വഹിക്കണമെന്നും പാപ്പാ അടിവരയിട്ടു പറഞ്ഞു.
ഈ ശിഷ്യത്വം കൈവരുന്നത് ക്രിസ്തു സ്നേഹത്തിനു നമ്മെ തന്നെ വിട്ടുകൊടുക്കുമ്പോഴാണ്. അങ്ങനെ യേശുവിന്റെ വിലാവിൽ നിന്നുമൊഴുകുന്ന കരുണയുടെയും,സ്വാന്തനത്തിന്റെയും വാഹകരായി നമുക്ക് മാറുവാൻ സാധിക്കും, പാപ്പാ കൂട്ടിച്ചേർത്തു.അതിനാൽ നമ്മുടെ ബലഹീനവും കുത്തഴിഞ്ഞതുമായ ജീവിതത്തിൽ പരിശുദ്ധാത്മാവിന്റെ വരവിനായി നാം ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും വേണമെന്നും പാപ്പാ എടുത്തു പറഞ്ഞു.
ക്രിസ്തുഹൃദയത്തെ പറ്റിയുള്ള ആഴമായ ധ്യാനത്തിൽനിന്നുമാണ് മനുഷ്യകുലത്തിനു വേണ്ടിയുള്ള ദൈവീക പദ്ധതി മനസിലാക്കുവാൻ നമുക്ക് സാധിക്കുക. അവന്റെ വിലാവിന്റെ മുറിവാണ് ദൈവ പിതാവിന്റെ സ്നേഹത്തിന്റെ അളവുകോലും,മാനുഷികമായ നമ്മുടെ കുറവുകളാൽ ദൈവത്തിങ്കലേക്കുള്ള നാം സൃഷ്ടിച്ച ദൂരം കണക്കാക്കുന്നതും. എന്നാൽ നമ്മുടെ വീഴ്ചകളിലും നമ്മെ അവൻ എഴുന്നേൽപ്പിക്കുകയും, നവജീവൻ കൊണ്ട് നമ്മെ നിറയ്ക്കുകയും ചെയ്യും.
പിതാവു നമ്മോട് കാണിക്കുന്ന ഈ സ്നേഹം മറ്റുള്ളവർക്ക് പകർന്നുനല്കുകയാണ് ഓരോ ക്രിസ്ത്യാനിയും ചെയ്യണ്ടതെന്നും പാപ്പാ ഓർമ്മിപ്പിച്ചു. അതിനാൽ നാം ക്രിസ്തുഹൃദയത്തിന്റെയും, ദൈവപിതാവിന്റെ സ്നേഹത്തിന്റെയും അടയാളമായി ഈ ലോകത്തിൽ പ്രേഷിതരായി മാറണമെന്നും പാപ്പാ അടിവരയിട്ടു പറഞ്ഞു.
പൊന്തിഫിക്കൽ മിഷൻ പ്രവർത്തനങ്ങളുടെ ചൈതന്യം എല്ലാവരുടെയും ജീവിതത്തിൽ സുവിശേഷവത്ക്കരണത്തിനു ഇടവരുത്തട്ടെയെന്നും പാപ്പാ ആശംസിച്ചു. പണത്തിനുമപ്പുറം പ്രേഷിതപ്രവർത്തനങ്ങൾ നടത്തുവാനും, പരിശുദ്ധാത്മ ചൈതന്യത്തിൽ പ്രേഷിതജീവൻ പ്രദാനം ചെയ്യുവാൻ പൊന്തിഫിക്കൽ മിഷൻ പ്രവർത്തനങ്ങൾക്ക് സാധിക്കണമെന്നും പാപ്പാ അടിവരയിട്ടു പറഞ്ഞു. കണ്ണുകൾ തുറന്ന് യാഥാർഥ്യങ്ങൾ മനസിലാക്കി സാഹോദര്യത്തിന്റെ ഒരു പുതിയ ലോകം സ്വപ്നം കാണുവാനും, അത് നിറവേറ്റുവാനും എല്ലാവരും ഒത്തൊരുമയോടെ പ്രവർത്തിക്കണമെന്ന ആഹ്വാനവും പാപ്പാ നൽകി.
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
SUBSCRIBE ചെയ്യുക
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7