ഭുവനേശ്വർ: ഇരുനൂറിലധികം പേരുടെ ജീവൻ നഷ്ടമായ വലിയ ട്രെയിനപകടത്തിനാണു രാജ്യം ഇന്നലെ സാക്ഷിയായത്. ഒഡീഷയിലുണ്ടായ ട്രെയിൻ അപകടത്തിൽ 233 പേർ കൊല്ലപ്പെടുകയും 900ൽ ഏറെ പേർക്കു പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. നിരവധിപേർ ഇപ്പോഴും കോച്ചുകളിൽ കുടുങ്ങിക്കിടക്കുന്നതായാണു വിവരം ദുരന്തത്തിൽപ്പെട്ട ട്രെയിനുകളിലൊന്നിൽനിന്നു രക്ഷപ്പെട്ട വ്യക്തിയുടെ വാക്കുകൾ അപകടത്തിന്റെ ഭീകരത വ്യക്തമാക്കുന്നതാണ്.
“ട്രെയിൻ അപകടത്തിൽപ്പെട്ടതിനു പിന്നാലെ ഉറക്കത്തിൽനിന്ന് എഴുന്നേറ്റു. പത്ത് പതിനഞ്ച് പേർ എനിക്കു മുകളിലുണ്ടായിരുന്നു. എന്റെ കൈക്കും കഴുത്തിനു പരുക്കേറ്റിരുന്നു ട്രെയിനിനു പുറത്തേക്കു കടന്നപ്പോൾ കണ്ട കാഴ്ച ഭീകരമായിരുന്നു. ചുറ്റുപാടും കൈകാലുകൾ ചിതറിത്തെറിച്ച നിലയിലായിരുന്നു പല സ്ഥലങ്ങളിലായി കൈകാലുകൾ ഒരാളുടെ മുഖം വികൃതമായിരുന്നു ‘ – ഇയാൾ വാർത്താ ഏജൻസിയായ എഎൻഐയോടു പറഞ്ഞു.
പാളം തെറ്റിയ കോച്ചുകളിൽ കൂടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. നിരവധി പേർ തകർന്ന കോച്ചുകൾക്കിടിയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണു വിവരം. ബാലസോർ ജില്ലയിലെ ബഹനാഗ ബസാർ സ്റ്റേഷനു സമീപം പാളം തെറ്റി തൊട്ടടുത്ത ട്രാക്കിലേക്കു മറിഞ്ഞ ബെംഗളൂരു – ഹൗറ (12864) സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിലേക്കു കൊൽക്കത്തയിലെ ഷാലിമാറിൽനിന്നു ചെന്നൈ സെൻട്രലിലേക്കു പോകുകയായിരുന്ന കൊറമാണ്ഡൽ എക്സ്പ്രസ് (12841) ഇടിച്ചുകയറുകയായിരുന്നു. മറിഞ്ഞുകിടന്ന കൊറമാണ്ഡൽ എക്സ്പ്രസിന്റെ കോച്ചുകളിലേക്കു മറ്റൊരു ട്രാക്കിലൂടെ വന്ന ഗൂഡ്സ് ട്രെയിനും ഇടിച്ചുകയറിയത് ദുരന്തത്തിന്റെ ആഘാതമിരട്ടിപ്പിച്ചു വ്യോമസേന, ദേശീയ ദുരൻ നിവാരണ സേന, റെയിൽവേ സുരക്ഷാ സേന ഒഡീഷ ദുരന്തനിവാരണ സേന ഉൾപ്പെടെ രക്ഷാപ്രവർത്തനത്തിനു രംഗത്തുണ്ട്. അപകടകാരണം കണ്ടെത്താൻ റെയിൽവേ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു രാഷ്ട്രപതി ദ്രൗപദി മുർമു പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയവർ അനുശോചിച്ചു
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
SUBSCRIBE ചെയ്യുക
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website http://pala.vision