എം ജി ബിരുദ-ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളിലേക്കുള്ള ഏകജാലകം 2023 ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു

Date:

മഹാത്മാ ഗാന്ധി സർവ്വകലാശാലയിൽ അഫിലിയേറ്റ് ചെയ്ത ആർട്ട്‌സ് ആൻഡ് സയൻസ് കോളേജുകളിലെ ഒന്നാം വർഷ ബിരുദ-ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളിലേക്കുള്ള ഏകജാലക പ്രവേശനത്തിന് ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു.

കമ്മ്യൂണിറ്റി മെറിറ്റ് സീറ്റ്
എയ്ഡഡ് കോളേജുകളിലെ കമ്മ്യൂണിറ്റി മെറിറ്റ് സീറ്റുകളിലേക്ക് ഇത്തവണ മുതൽ ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
സർവ്വകലാശാലയാണ് അലോട്ട്‌മെന്റ് നടത്തുക.
കമ്മ്യൂണിറ്റി മെറിറ്റ് ക്വാട്ടയിലേക്ക് അതത് കമ്മ്യൂണിറ്റികളിൽപ്പെട്ട എയ്ഡഡ് കോളേജുകളിലേക്കു മാത്രമേ അപേക്ഷിക്കാൻ കഴിയു

ക്വാട്ടാ
മാനേജ്‌മെന്റ് ക്വാട്ടാ പ്രവേശനത്തിന് അപേക്ഷകർ കോളേജുകളുമായി ബന്ധപ്പെട്ട് ഓൺലൈൻ ക്യാപ്പ് അപേക്ഷാ നമ്പർ നൽകണം.
ക്യാപ്പ് വഴി അപേക്ഷിക്കാത്തവർക്ക് മാനേജ്‌മെന്റ് ക്വാട്ടയിൽ അപേക്ഷിക്കാൻ കഴിയില്ല.
സ്‌പോർട്ട്‌സ് ക്വാട്ടയിലും ഭിന്നശേഷിക്കാർക്കുള്ള ക്വാട്ടയിലും അപേക്ഷിക്കുന്നവരും ഓൺലൈനിൽ അപേക്ഷിക്കണം.

അപേക്ഷകർ പ്രോസ്‌പെക്ടസ് പ്രകാരം സംവരണാനുകൂല്യത്തിനുള്ള സാക്ഷ്യപത്രങ്ങളുടെ ഡിജിറ്റൽ പകർപ്പ് അപ്‌ലോഡ് ചെയ്യണം

പട്ടികജാതി,പട്ടികവർഗ്ഗ വിഭാഗങ്ങളിൽ പെട്ടവർ ജാതി സർട്ടിഫിക്കറ്റും എസ്.ഇ.ബി.സി,ഒ.ഇ.സി വിഭാഗങ്ങളിൽപ്പെട്ടവർ നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റും ഇ.ഡബ്ല്യു.എസ് വിഭാഗത്തിൽപ്പെട്ടവർ സംവരണാനുകൂല്യത്തിന് ബന്ധപ്പെട്ട റവന്യു അധികാരിയിൽ നിന്നുള്ള ഇൻകം ആൻഡ് അസ്സറ്റ്‌സ് സർട്ടിഫിക്കറ്റും അപ്‌ലോഡ് ചെയ്യണം.

എൻ.സി.സി,എൻ.എസ്.എസ്,സ്‌കൗട്ട്,സ്റ്റുഡന്റ് പോലീസ് കേഡറ്റ് എന്നീ വിഭാഗങ്ങളിൽ ബോണസ് മാർക്ക് ക്ലെയിം ചെയ്യുന്നവർ പ്ലസ് ടു തലത്തിലെ സാക്ഷ്യപത്രവും വിമുക്തഭടൻ, ജവാൻ എന്നിവരുടെ ആശ്രിതർക്കുള്ള ബോണസ് മാർക്കിന് ജില്ലാ സൈനിക ക്ഷേമ ഓഫീസറിൽ നിന്നുള്ള സാക്ഷ്യപത്രവും ഹാജരാക്കണം.
ഇതിനായി ആർമി,നേവി,എയർഫോഴ്‌സ് എന്നീ വിഭാഗങ്ങളെ മാത്രമേ പരിഗണിക്കൂ.

വിവിധ പ്രോഗ്രാമുകൾക്ക് കോളേജുകളിൽ അടയ്‌ക്കേണ്ട ഫീസ് സംബന്ധിച്ച വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.

അപേക്ഷാ ഫീസ്
പൊതു വിഭാഗത്തിന് 800 രൂപ
പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗത്തിന് 400 രൂപ

കൂടുതൽ വിവരങ്ങൾക്ക്

MG UG CAP 2023 (ബിരുദ ഏകജാലകം )
https://cap.mgu.ac.in/ugcap2023/

പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
SUBSCRIBE ചെയ്യുക
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്

https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

‘വയനാടിന് നന്ദി; നിങ്ങളിൽ ഒരാളായി ഒപ്പം കാണും’

വയനാട്ടിലെ ജനങ്ങൾക്ക് നന്ദി പറഞ്ഞ് നിയുക്ത എംപി പ്രിയങ്ക ഗാന്ധി. വയനാട്ടിലെ...

രമ്യയെ തടഞ്ഞ് നിർത്തി പരിഹസിച്ച് CPM പ്രവർത്തകർ

ചേലക്കരയിലെ സിപിഎമ്മിൻ്റെ വിജയത്തിന് ശേഷം വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്ന് പുറത്തേക്ക് വന്ന...

മുനമ്പം വഖഫ് ഭൂമി പ്രശ്ന‌ം 3 മാസത്തിനുള്ളിൽ പരിഹരിക്കും; മുഖ്യമന്ത്രി

മുനമ്പം വഖഫ് ഭൂമി പ്രശ്നം മൂന്നുമാസത്തിനകം പരിഹരിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്. മുഖ്യമന്ത്രി...