ലഹരിയാസക്തരും വന്യമൃഗങ്ങളും നാടുകീഴടക്കുന്നു: ആന്റി നാര്‍ക്കോട്ടിക് മിഷന്‍

Date:

ലഹരിയാസക്തരും വന്യമൃഗങ്ങളും നാടുകീഴടക്കുന്ന കാഴ്ചയാണ് നാമിപ്പോള്‍ കാണുന്നതെന്നും ഇക്കൂട്ടരെല്ലാം നാടിന് ഗുരുതര ഭീഷണിയുയര്‍ത്തുകയാണെന്നും ആന്റി നാര്‍ക്കോട്ടിക് മിഷന്‍ ദേശീയ പ്രസിഡന്റ് പ്രസാദ് കുരുവിള. ലോക പുകയില വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി പാലായില്‍ സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രസാദ് കുരുവിള.
മനുഷ്യന്റെ ജനന നിയന്ത്രണത്തിന് നിയമങ്ങള്‍ രൂപീകരിക്കുകയും, നവീകരിക്കുകയും ചെയ്യുന്ന ഭരണ-നിയമ സംവിധാനങ്ങള്‍ക്ക് വന്യമൃഗങ്ങളുടെ ക്രമാതീതമായ വര്‍ദ്ധനവിനെയും അവയുടെ പരാക്രമത്തെയും തടയാനാവുന്നില്ല.
ലഹരിക്കെതിരെ ശബ്ദമുയര്‍ത്തുന്നുവെന്ന് തോന്നലുണ്ടാക്കുന്നവര്‍ക്ക് സര്‍ക്കാരായാലും സമുദായങ്ങളായാലും അവരുടെ പ്രവര്‍ത്തനങ്ങളില്‍ ആത്മാര്‍ത്ഥതയില്ല. ലഹരിയാസക്തരുടെ ഈറ്റില്ലമാണ് കേരളമെന്ന് തെളിയിക്കുന്നതാണ് ടണ്‍കണക്കിന് ലഹരിവസ്തുക്കളുടെ കപ്പല്‍മാര്‍ഗ്ഗമുള്ള കടത്തും വിപണനവും.
പുകയിലയില്‍ നിന്നും എം.ഡി.എം.എയിലേയ്ക്കും മറ്റ് മാരക രാസലഹരികളിലേക്കുമുള്ള കുട്ടികളുടെയും, യുവാക്കളുടെയും ഒഴുക്കിനെതിരെ എക്‌സൈസ്-പോലീസ്-റവന്യു- ഫോറസ്റ്റ് സംവിധാനങ്ങള്‍ യോജിച്ച നിലപാടെടുത്തു പൊരുതണം.
അഴിമതിക്കെതിരെയും, ലഹരിവസ്തുക്കള്‍ക്കെതിരെയും ഇന്‍ഡ്യന്‍ ആന്റി കറപ്ഷന്‍ മിഷന്‍ കോര്‍ണര്‍ മീറ്റിംഗുകള്‍, പ്രചരണ ജാഥകള്‍ ഉള്‍പ്പെടെ വ്യാപക പരിപാടികള്‍ സംഘടിപ്പിക്കും.
ജോസ് ഫ്രാന്‍സീസ് അദ്ധ്യക്ഷത വഹിച്ചു. ആന്റണി മാത്യു, സെബി പറമുണ്ട, രാജു വലക്കമറ്റം, അബു മാത്യു, ജോയി മേനേച്ചേരി, സി.എസ്. സെബാസ്റ്റ്യന്‍, ലക്ഷ്മി രാമചന്ദ്രന്‍, ജോമോന്‍ ഓടയ്ക്കല്‍, രമേശന്‍ തലനാട്, ജോണ്‍സണ്‍ പാമ്പയ്ക്കല്‍, സന്തോഷ് പി.എം., ജോസ് കവിയില്‍, സാജു ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.

ലോകപുകയില വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ലഹരിവസ്തുക്കള്‍ക്കെതിരെ ഇന്‍ഡ്യന്‍ ആന്റി കറപ്ഷന്‍ മിഷന്‍ സംഘടിപ്പിച്ച ലഹരിക്കെതിരെയുള്ള യുദ്ധപ്രഖ്യാപനം ‘ഗദ’ ജോമോന്‍ ഓടയ്ക്കലിന് നല്‍കി പ്രസിഡന്റ് പ്രസാദ് കുരുവിള ഉദ്ഘാടനം ചെയ്യുന്നു.


പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
SUBSCRIBE ചെയ്യുക
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്

https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

രാഷ്ട്രീയ യാത്ര തുടങ്ങിയത് ഇവിടെ നിന്ന്

പുതുപ്പള്ളിയിലെത്തി ഉമ്മന്‍ചാണ്ടിയുടെ കല്ലറ സന്ദര്‍ശിച്ച് പാലക്കാട് നിയുക്ത എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍....

മൂന്നു വയസ്സുകാരി തലയടിച്ചു വീണ കാര്യം അംഗനവാടി ടീച്ചര്‍ മറച്ചുവച്ചതായി ആക്ഷേപം

തിരുവനന്തപുരം മാറനല്ലൂരില്‍ അംഗനവാടിയില്‍ മൂന്നു വയസ്സുകാരി തലയടിച്ചു വീണ കാര്യം ടീച്ചര്‍...

ഗുരുതര തലച്ചോർ രോഗം ആധുനിക ചികിത്സയിലൂടെ മാറ്റി മാർ സ്ലീവാ മെഡിസിറ്റി

പാലാ . ​​ഗുരതര തലച്ചോർ രോഗം ആധുനിക സ്റ്റെൻന്റിം​ഗ് ചികിത്സയിലൂടെ വിജയകരമായി...

പാലക്കാട് യഥാര്‍ത്ഥത്തില്‍ ജയിച്ചത് ഷാഫി

പാലക്കാട് നിയമസഭ സീറ്റില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിച്ച് കയറിയതോടെ കോണ്‍ഗ്രസില്‍ കൂടുതല്‍...