കൊച്ചി: ജീവനും, ജീവിതവും പുകച്ചു തള്ളാനുള്ളതല്ല നേരെ മറിച്ച് അർത്ഥവത്തായി സാക്ഷാൽക്കരികാനുള്ളതാണെന്ന് കേരള മദ്യ വിരുദ്ധ ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ചാർളി പോൾ പറഞ്ഞു. ആധ്യത്തെ പുക ചുരുൾ തന്നെ അന്ത്യത്തിലേക്ക് നയിക്കും.
ശരീരത്തിലെ മിക്കവാറും എല്ലാ അവയവങ്ങളെയും പുകവലി നേരിട്ട് ബാധിക്കുന്നു.
ചുമ മുതൽ ക്യാൻസർ വരെ നിരവധി പ്രശ്നങ്ങൾക്കും പ്രതിസന്ധികൾക്കും പുകവലി കാരണമാകുന്നുണ്ട്. പുകവലി നിറുത്തുമ്പോൾ പുതു ജീവിതമാണ് ഓരോത്തർക്കും ലഭിക്കുക. പുകയില വിരുദ്ധ ദിനം പുകവലി നിറുത്താനുള്ള ദിനം കൂടിയാണ് അഡ്വ. .ചാർളി പോൾ തുടർന്നു പറഞ്ഞു.
കലൂർ റിന്യൂവൽ സെന്ററിൽ നടന്ന യോഗത്തിൽ കോർപറേഷൻ മുൻ കൗൺസിലർ ജോൺസൺ പാട്ടത്തിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷൈബി പാപ്പച്ചൻ പുകയില വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. എം.പി. ജോസി കെ.വിജയൻ , ചെറിയാൻ മുണ്ടാടൻ, സുഭാഷ് ജോർജ് , ശോശാമ്മ തോമസ് എന്നിവർ പ്രസംഗിച്ചു.
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
SUBSCRIBE ചെയ്യുക
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision