എല്ലാവർക്കുമായി തുറന്നിരിക്കുന്ന ഒരു സിനഡൽ സഭ: ഫ്രാൻസിസ് പാപ്പാ

Date:

ഇറ്റാലിയൻ മെത്രാന്മാരുടെ 77-മത് പൊതുസമ്മേളനത്തിന്റെ സമാപനത്തിൽ അൽമായരുടെയും വൈദികരുടെയും “സഹ-ഉത്തരവാദിത്തം” പ്രോത്സാഹിപ്പിക്കുന്നതിനും വൈദീക മുൻഗണന കുറവുള്ള ഒരു സഭ കെട്ടിപ്പടുക്കുന്നതിനുമായി സിനഡൽ പാതയിൽ ഒരുമിച്ച് യാത്ര തുടരാൻ ഫ്രാൻസിസ് പാപ്പാ ഇറ്റാലിയൻ സഭയോടു അഭ്യർത്ഥിച്ചു

എല്ലാറ്റിലും ഉപരിയായി  ഇടവകകളിലും ക്രൈസ്തവ സമൂഹങ്ങളിലും നിലവിലുള്ള “സാധ്യതകളെ വിലമതിച്ചുകൊണ്ട്, ഇറ്റാലിയൻ സഭയുടെ സിനഡൽ പ്രക്രിയ “ധൈര്യത്തോടും നിശ്ചയദാർഢ്യത്തോടും കൂടി” തുടരാൻ വ്യാഴാഴ്ച ഫ്രാൻസിസ് പാപ്പാ അവരെ പ്രോത്സാഹിപ്പിച്ചു. 2021 മുതൽ 2024 വരെ തുടരുന്ന സിനഡാലിറ്റിയെക്കുറിച്ചുള്ള സിനഡൽ പ്രക്രിയ കേന്ദ്രീകരിച്ച് ഇറ്റാലിയൻ  മെത്രാൻ സമിതി (CEl) നടത്തിയ  അതിന്റെ 77-മത്  പൊതു സഭാ  (General Assembly)സമാപനത്തിൽ വത്തിക്കാനിലെ  പോൾ ആറാമൻ ഹാളിൽ മെത്രാന്മാരെയും സിനഡൽ പാതയിലെ രൂപതാ പ്രതിനിധികളെയും അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പാ.

അനന്യമായ ആത്മീയാനുഭവം

സഭാ സമൂഹങ്ങളെ “കൂടുതൽ പ്രേഷിതവും ഇന്നത്തെ ലോകത്തെ സുവിശേഷവൽക്കരിക്കാൻ കൂടുതൽ ഒരുക്കമുള്ളതുമാക്കാൻ” കഴിയുന്ന “പരിവർത്തനത്തിന്റെയും നവീകരണത്തിന്റെയും വിശിഷ്ടമായ ആത്മീയാനുഭവമാണ്” ഈ പ്രക്രിയയെന്ന്  പരിശുദ്ധ പിതാവ് തന്റെ സന്ദേശത്തിൽ സൂചിപ്പിച്ചു.

പരിശുദ്ധാത്മാവിനാൽ നയിക്കപ്പെട്ട് നീങ്ങുക

എപ്പോഴും സുവിശേഷത്തെ സേവിച്ചുകൊണ്ടും “ഏറ്റവും അത്യാവശ്യമായവയിൽ അടിയുറച്ചു നിന്നു ദൈവസ്നേഹത്തിന്റെ സദ്വാർത്തയ്ക്ക് സാക്ഷ്യം വഹിക്കുന്നവരുടെ “സ്വാതന്ത്ര്യവും സർഗ്ഗാത്മകതയും” നട്ടുവളർത്തുകയും ചെയ്തു കൊണ്ടും “പരിശുദ്ധാത്മാവിനാൽ നയിക്കപ്പെട്ടു മുന്നോട്ടു നീങ്ങുക”, എന്നതാണ് ഇറ്റാലിയൻ സഭയ്ക്ക് പാപ്പാ നൽകിയ ആദ്യത്തെ നിർദ്ദേശം. ഘടനകളുടേയും, ഉദ്യോഗസ്ഥാധിപത്യത്തിന്റെയും, ഔപചാരികതയുടെയും ഭാരം പേറുന്ന ഒരു സഭയ്ക്ക് – ചരിത്രത്തിലൂടെ, ആത്മാവിന്റെ ചുവടുപിടിച്ച്, നമ്മുടെ കാലഘട്ടത്തെ സ്ത്രീ പുരുഷന്മാരെ കണ്ടുമുട്ടാൻ ബുദ്ധിമുട്ടാവുമെന്ന്  പാപ്പാ പറഞ്ഞു.

കൂട്ടുത്തരവാദിത്വം

രണ്ടാം വത്തിക്കാൻ കൗൺസിൽ ആവശ്യപ്പെടുന്നതനുസരിച്ച് സഭയുടെ ജീവിതത്തിലും ദൗത്യത്തിലും മാമ്മോദീസാ സ്വീകരിച്ച സകലരെയും ഉൾപ്പെടുത്തി “സഭാ സംബന്ധമായ കൂട്ടുത്തരവാദിത്തം” വളർത്തിയെടുക്കണമെന്ന് തന്റെ രണ്ടാമത്തെ നിർദ്ദേശമായി പാപ്പാ അവരോടു പറഞ്ഞു.

ഒരു തുറന്ന സഭ

എല്ലാവർക്കും സ്വന്തം വീടു പോലുള്ള ഒരന്തരീക്ഷം അനുഭവിക്കാൻ കഴിയുന്ന, വിശാലമായ ഇടം നൽകുന്ന ക്രൈസ്തവ സമൂഹങ്ങളാണ്  നമുക്ക് ആവശ്യം. അവിടെ ചട്ടക്കൂടുകളും അജപാലന മാർഗ്ഗങ്ങളും അനുകൂലമാകേണ്ടത് സഹ-ഉത്തരവാദിത്തം ഉള്ളതിന്റെയും അത് അനുഭവിക്കുന്നതിന്റെയും സന്തോഷത്തിനാണ് അല്ലാതെ ചെറിയ സമൂഹങ്ങളുടെ സൃഷ്ടിക്കല്ല എന്ന് പാപ്പാ ഊന്നിപ്പറഞ്ഞു. ഈ കാലത്ത്, ഈ സഭയിൽ, എങ്ങനെയാണ് അഭിഷിക്തരായ സേവകരാകുന്നതെന്നും എങ്ങനെയാണ് സേവിക്കേണ്ടതെന്നും മനസ്സിലാക്കിത്തരാൻ നമുക്ക് പരിശുദ്ധാത്മാവിനോടു ചോദിക്കണം. എന്നാൽ ഒരിക്കലും അത്  മറ്റുള്ളവരെ ഒഴിവാക്കിക്കൊണ്ടല്ല എന്ന് പാപ്പാ അടിവരയിട്ടു.

വൈദിക മേധാവിത്വം ഒരു വൈകൃതമാണ്, വൈദിക മേധാവിത്വം പുലർത്തുന്ന ഒരു മെത്രാനോ വൈദികനോ വൈകൃതമുള്ളവനാണ്, എന്നാൽ  വൈദിക മേധാവിത്വമുള്ള ഒരു അൽമായനോ സ്ത്രീയോ അതിലും മോശമാണ് എന്ന് ഫ്രാൻസിസ് പാപ്പാ ഓർമ്മിപ്പിച്ചു.

“അടങ്ങിയിരിക്കാത്ത ”  സഭ

അവസാനത്തെതായി, മുൻവിധികളില്ലാതെ, “നമ്മുടെ കാലത്തിന്റെ വെല്ലുവിളികളെ സ്വാഗതം ചെയ്യുന്ന, സുവിശേഷത്തിന്റെ സന്തോഷം അറിയിക്കാൻ എങ്ങനെ എല്ലാവരിലേക്കും  ഇറങ്ങി പുറപ്പെടാമെന്നറിയുന്ന” “അടങ്ങിയിരിക്കാത്ത” (Restless) ഒരു സഭയായിരിക്കുക എന്ന് ഫ്രാൻസിസ് പാപ്പാ അവരോടു നിർദ്ദേശിച്ചു. തന്റെ പ്രസംഗം അവസാനിപ്പിച്ചുകൊണ്ട്, ഫ്രാൻസിസ് പാപ്പാ വീണ്ടും സിനഡൽ പ്രക്രിയയുടെ നായകനായ” പരിശുദ്ധാത്മാവിൽ വിശ്വസിച്ചു ഒരുമിച്ച് ഈ യാത്ര തുടരാൻ ഇറ്റാലിയൻ സഭയെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
SUBSCRIBE ചെയ്യുക
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്

https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7
👉 visit our website pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

കാലാവസ്ഥാപ്രതിസന്ധിയുടെ ഇരകളെ അനുസ്മരിച്ചും സമാധാനാഹ്വാനം പുതുക്കിയും ഫ്രാൻസിസ് പാപ്പാ

വർഷങ്ങളായി ലോകസമാധാനത്തിന് കടുത്ത ഭീഷണിയുയർത്തി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സായുധസംഘർഷങ്ങളും യുദ്ധങ്ങളും...

അനുദിന വിശുദ്ധർ – രക്തസാക്ഷികളായ വിശുദ്ധ യൂസ്റ്റാച്ചിയൂസും, സഹ വിശുദ്ധരും

വിശുദ്ധ യൂസ്റ്റാച്ചിയൂസിന്റെ ആദ്യകാല നാമം പ്ലാസിഡൂസ് എന്നായിരുന്നു. അഡ്രിയാന്‍ ചക്രവര്‍ത്തിയുടെ ഭരണത്തിന്‍...

പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  20

2024 സെപ്റ്റംബർ    20   വെള്ളി  1199 കന്നി   04 വാർത്തകൾ ദുരന്തങ്ങൾക്കു മുന്നിൽ തളരാതെ...

എം.സി റോഡിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ച് അപകടം

എം.സി. റോഡിൽ അടൂർ വടക്കടത്തുകാവിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ചുണ്ടായ...