അഞ്ചാം കിരീടവുമായി ‘തലപ്പത്ത് ചെന്നൈസൂപ്പർ കിംഗ്സ്;

Date:

ഗുജറാത്തിനെ തകർത്ത് അഞ്ചാം ഐപിഎൽ കിരീടം ചെന്നെ സൂപ്പർ കിംഗ്സ്ന്            

അഹമ്മദാബാദ്: നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ പെരിയ വിസിൽ മുഴക്കി ധോണിയും സംഘവും. ഗുജറാത്ത് ടൈറ്റൻസിനെ തോൽപ്പിച്ച് ചെന്നെ സൂപ്പർ കിംഗ്സ് ഐ പി എൽ കിരീടത്തിൽ മുത്തമിട്ടു. തുടർച്ചയായ രണ്ടാം കിരീടം മോഹിച്ച് കലാശപ്പോരിനിറ ങ്ങിയ ഗുജറാത്തിനെ അഞ്ചുവിക്കറ്റിനാണ് ചെന്നൈ തോൽപ്പിച്ചത്.

മഴമൂലം 15 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ഗുജറാത്തിനെതിരായ 171 റൺസ് വിജ യലക്ഷ്യം അവസാന പന്തിലാണ് ചെന്നൈ മറികടന്നത്. അവസാന രണ്ടു പന്തിൽ 10 ൺസ് വേണമായിരുന്നു ഒരു സിക്സും ഒരു ഫോറും നേടി രവീന്ദ്ര ജഡേജ ചെന്നൈയെ വിജയത്തിലെത്തിച്ചു. ചെന്നൈയുടെ അഞ്ചാം ഐപിഎൽ കിരീടമാണിത്.

ഗുജറാത്ത് ഉയർത്തിയ 215 റൺസ് വിജയലക്ഷ്യവുമായി ചെന്നൈ മറുപടി ബാറ്റിംഗി നിറങ്ങിയപ്പോൾ രസംകൊല്ലിയായി മഴയെത്തി. ആദ്യ ഓവറിലെ മൂന്നു പന്തിനുശേഷം കളി നിർത്തിവച്ചു) പിന്നീട് ഡക്ക് വർത്ത് ലൂയിസ് നിയമ പ്രകാരം മത്സരം 15 ഓവറാക്കി വെട്ടിച്ചുരുക്കി. ചെന്നൈയുടെ വിജയലക്ഷ്യം 71 റൺസായി മാറി.

ഓപ്പണർമാരായ കോൺവെയും ഋതുരാജും ഒരുപോലെ ബാറ്റുവീശിയതോടെ ചെന്നൈ സ്കോർ കുതിച്ചു. 6.3 ഓവറിൽ 74 റൺസ് കൂട്ടിച്ചേർത്ത ശേഷമാണ് ഇരുവരും പിരിഞ്ഞത്. 16 പന്തിൽ 26 റൺസെടുത്ത ഋതുരാജിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. അതേ ഓവറിൽ തന്നെ കോൺവെയെയും (25 പന്തിൽ 47) മടക്കി നൂർ അഹമ്മദ് ചെ ന്നെയെ പ്രതിരോധത്തിലാക്കി.

ഇതോടെ ഒത്തുചേർത്ത അജിൻക്യ രഹാനെയും ശിവം ദുബെയും തകർത്തടിച്ചതോടെ അവസാന അഞ്ചോവറിൽ വിജയലക്ഷ്യം 59 റൺസായി മാറി. 13 പന്തിൽ 27 റൺസെടുത്ത രഹാനെയെ മോഹിത് ശർമ പുറത്തായി. പിന്നീടെത്തിയ അമ്പാട്ടി റായുഡു രണ്ടു സിക്സടിച്ച് ചെന്നൈയുടെ സ്കോർ ഉയർത്തി. എന്നാൽ അടുത്തടുത്ത പന്തുകളിൽ റായുഡുവിനെയും ക്യാപ്റ്റൻ ധോണിയേയും മോഹിത് ശർമ പുറത്താക്കിയത് ചെന്നൈയ്ക്ക് വലിയ പ്രഹരമായി.

അവസാന രണ്ടോവറിൽ ചെന്നൈയുടെ വിജയലക്ഷ്യം 21 റൺസായി. ഷമി ചെയ്ത 14-ാം ഓവറിൽ എട്ട് റൺസ് മാത്രമാണ് പിറന്നത്. ഇതോടെ മത്സരം അവസാന ഓവറി ലേക്ക് നീങ്ങി. അവസാന ഓവറിൽ 13 റൺസായി ചെന്നൈയുടെ വിജയലക്ഷ്യം. മോഹിത് ശർമയാണ് പന്തെറിയാൻ എത്തിയത്. അവസാന ഓവറിൽ ആദ്യ നാലു പന്തുകളിൽ മൂന്നു റൺസ് മാത്രമാണ് മോഹിത് വഴങ്ങിയത്.

ഇതോടെ ലക്ഷ്യം രണ്ടു പന്തിൽ 10 റൺസായി ക്രീസിൽ ജഡേജ, അഞ്ചാം പന്തിൽ കൂറ്റൻ സിക്സർ പറത്തി ജഡേജ ചെന്നൈയുടെ പ്രതീക്ഷകൾ ഉയർത്തി. അവസാന പന്തിൽ ഫോറും നേടി ജഡേജ ചെന്നൈയെ കിരീടത്തിലെത്തിച്ചു. ഗുജറാത്തിനായി മോഹിത് ശർമ മൂന്ന് വിക്കറ്റെടുത്തപ്പോൾ നൂർ അഹമ്മദ് രണ്ട് വിക്കറ്റ് സ്വന്തമാക്കി.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത് 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 214 റൺസ്. ആൾവാർപ്പേട്ടിൽനിന്നുള്ള സായ് സുദർശന്റെ വെടി ക്കെട്ട് ബാറ്റിംഗ് മികവാണ് ഐപിഎൽ ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസിനെ വമ്പൻ സ്കോറിലേക്കു നയിച്ചത്. മൂന്നാമനായി ക്രീസിലെത്തിയ സായ് 47 പന്തിൽ 96 റൺസ് അടിച്ചുകൂട്ടി. എട്ടു ഫോറും ആറും സിക്സും ഉൾപ്പെടുന്ന ഇന്നിംഗ്സ്. 39 പന്തിൽ 54 റ ൺസെടുത്ത് പുറത്തായ ഓപ്പണർ വൃദ്ധിമാൻ സാഹയും ഗുജറാത്തിനായി തിളങ്ങി.

ഓപ്പണർമാരായ ശുഭ്മൻ ഗില്ലും വൃദ്ധിമാൻ സാഹയും ചേർന്നു തകർപ്പൻ തുടക്കമാ ണു ഗുജറാത്തിനു നൽകിയത്. തുടക്കത്തിൽ പതിയെ തുടങ്ങിയ ഇരുവരും പിന്നീട് ആക്രമിച്ചു കളിച്ചു. ഏഴാം ഓവറിലാണു ഗുജറാത്തിന് ആദ്യ വിക്കറ്റ് നഷ്ടമായത്; ടൂർ ണമെന്റ് ടോപ് സ്കോറർ ശുദ്ധൻ ഗില്ലിന്റെ രൂപത്തിൽ രവീന്ദ്ര ജഡേജയുടെ പന്ത് നേ രിടാൻ ക്രീസ് വിട്ടിറങ്ങിയ ഗില്ലിനു പിഴച്ചു (20 പന്തിൽ 39), മിന്നൽ വേഗത്തിൽ ധോ ണിയുടെ സ്റ്റമ്പിംഗ്. എന്നാൽ വൃദ്ധിമാൻ സാഹയും സായ് സുദർശനും തകർത്തടിച്ച തോടെ 11.1 ഓവറിൽ ഗുജറാത്ത് 100 കടന്നു. സ്കോർ 131ൽ നിൽക്കെ സാഹ മടങ്ങി. 39 പന്തിൽ അഞ്ചു ഫോറും ഒരു സിക്സും ഉൾപ്പെടെ 54 റൺസിന്റെ ഇന്നിംഗ്സ്.

തുടർന്നെത്തിയ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയെ കൂട്ടുപിടിച്ച് സായ് സുദർശൻ വെടി ക്കെട്ടിനു തീകൊളുത്തി. വെറും 32 പന്തിൽ സായ് അർധസെഞ്ചുറി നേടി. താരത്തിന്റെ സീസണിലെ മൂന്നാം അർധസെഞ്ചുറി. അവസാനം നേരിട്ട 38 പന്തിൽ 90 റൺസ് താരം അടിച്ചുകൂട്ടി. എന്നാൽ, സെഞ്ചുറിയിലേക്കു കുതിച്ച സായ് സുദർശനു പിഴച്ചു. മതീഷ പതിരാന എറിഞ്ഞ അവസാന ഓവറിൽ വിക്കറ്റിനു മുന്നിൽ കുടുങ്ങി പുറത്ത്; അർഹി ച്ച സെഞ്ചുറിയും നഷ്ടം 12 പന്തിൽ 21 റൺസുമായി ഹാർദിക് പാണ്ഡ്യ പുറത്താകാതെ നിന്നു. റാഷിദ് ഖാനു റണ്ണെടുക്കാൻ കഴിഞ്ഞില്ല. ഐപിഎൽ ഫൈനലിലെ ഒരു ടീമി ന്റെ ഏറ്റവുമുയർന്ന സ്കോറാണിത്.

ചെന്നൈയ്ക്കുവേണ്ടി മതീഷ് പതിരണ രണ്ടു വിക്കറ്റും ദീപക് ചാഹർ, രവീന്ദ്ര ജഡേജ എന്നിവർ ഓരോ വിക്കറ്റും നേടി. വീതം വീഴ്ത്തി. ടോസ് നേടിയ ചെന്നൈ സൂപ്പർ കിം ഗ്സ് നായകൻ എം.എസ്. ധോണി ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. കന ത്ത മഴയെത്തുടർന്നാണു ഞായറാഴ്ച നടക്കേണ്ടിയിരുന്ന ഫൈനൽ റിസർവ് ദിനത്തി ലേക്കു മാറ്റിയത്.


പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
SUBSCRIBE ചെയ്യുക
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

അനുദിന വിശുദ്ധർ – രക്തസാക്ഷികളായ വിശുദ്ധ യൂസ്റ്റാച്ചിയൂസും, സഹ വിശുദ്ധരും

വിശുദ്ധ യൂസ്റ്റാച്ചിയൂസിന്റെ ആദ്യകാല നാമം പ്ലാസിഡൂസ് എന്നായിരുന്നു. അഡ്രിയാന്‍ ചക്രവര്‍ത്തിയുടെ ഭരണത്തിന്‍...

പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  20

2024 സെപ്റ്റംബർ    20   വെള്ളി  1199 കന്നി   04 വാർത്തകൾ ദുരന്തങ്ങൾക്കു മുന്നിൽ തളരാതെ...

എം.സി റോഡിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ച് അപകടം

എം.സി. റോഡിൽ അടൂർ വടക്കടത്തുകാവിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ചുണ്ടായ...

ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ സഞ്ജു സാംസൺ വെടിക്കെട്ട് , സെഞ്ച്വറിയിലേക്ക്

ഇന്ത്യ ബിയ്ക്കെതിരായ മത്സരത്തിൽ സഞ്ജു 83 പന്തിൽ 89 റൺസുമായി ക്രീസിൽ...