ഫാ.അബ്രഹാം (മനോജ്) ഒറ്റപ്ലാക്കൽ വാഹനാപകടത്തിൽ അന്തരിച്ചു

Date:

എടൂർ ഇടവകാംഗവും എടൂർ സെൻ്റ് മേരീസിലെ പൂർവ വിദ്യാർത്ഥിയും തലശ്ശേരി അതിരൂപതയിലെ യുവ വൈദികനുമായ ഫാ.അബ്രഹാം (മനോജ്) ഒറ്റപ്ലാക്കൽ വാഹനാപകടത്തിൽ അന്തരിച്ചു. മറ്റ് മൂന്ന് വൈദികരേയും പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇന്ന് പുലർച്ചെ നാലരയോടെയാണ് അപകടം.   ചോമ്പാല പൊലീസ് സ്റ്റേഷൻ പരിധിയിലെ മേലേ മുക്കാളിയിലായിരുന്നു അപകടം.ഫാ. മനോജ് ഒറ്റപ്പാക്കലും സഹപ്രവർത്തകരും സഞ്ചരിച്ച കാർ ദേശീയപാതയോരത്ത് നിർത്തിയിട്ട ടാങ്കൽ ലോറിയിൽ ഇടിക്കുകയായിരുന്നു

ലാളിത്യം കൊണ്ടും വിനയം കൊണ്ടും നിഷ്കളങ്കമായ പുഞ്ചിരി കൊണ്ടും ഹൃദ്യമായ സംസാരം കൊണ്ടും മനുഷ്യരെ സ്വന്തമാക്കുന്ന പ്രിയ വൈദികൻ, ഹൃദ്യമായി പാട്ട് പാടുന്ന ഗായകൻ, ലളിതസുന്ദരമായ വാക്കുകൾ കൊണ്ട് ഗംഭീരമായി പ്രസംഗിക്കുന്ന പ്രാസംഗികൻ ,അതുല്യനായ ചിത്രകാരൻ, സകലകലാവല്ലഭനായ പുരോഹിതൻ, മാതൃഭാഷയെ കുഞ്ഞുങ്ങളുടെ ഹൃദയത്തിൽ പതിപ്പിക്കാൻ അസാധ്യ പാടവമുണ്ടായിരുന്ന ശ്രേഷ്ഠനായ മലയാളം അധ്യാപകൻ, തലശ്ശേരിയിലെ വൈദിക ശ്രേഷ്ഠരിൽ ഏറെ പ്രതീക്ഷയർപ്പിക്കപ്പെട്ട ഊർജ്ജസ്വലനായ യുവ വൈദികൻ, സാൻജോസ് മെട്രോപ്പോളിറ്റൻ സ്കൂളിലെ സമർത്ഥമായി നയിച്ച സാരഥി, അതിരൂപതയുടെ ബിഷപ്പ് വള്ളോപ്പിള്ളി മ്യൂസിയം മനോഹരമായി നിർമ്മിച്ച ഡിസൈനർ, സേവനം ചെയ്ത ഇടവകകളിലെല്ലാം വ്യത്യസ്തങ്ങളും നൂതനങ്ങളുമായ പ്രവർത്തനങ്ങൾ കൊണ്ട് വിസ്മയം വിരിയിച്ച വികാരിയച്ചൻ, വിശ്വാസി സമൂഹത്തിന് ആശയും ആവേശവുമായ നല്ല ഇടയൻ, ഒരിക്കൽ പരിചയപ്പെടുന്നവർ ഒരിക്കലും മറക്കാത്ത സുഹൃത്ത്. ബഹുമാനപ്പെട്ട ഒറ്റപ്ലാക്കൽ മനോജ് അച്ചന് ആദരാഞ്ജലികൾ.

പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
SUBSCRIBE ചെയ്യുക
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്

https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

“അധികാരമെന്നാൽ ത്യാഗവും വിനീത സേവനവും ആണ്”

യേശുവിന്റെ വാക്കുകളിൽനിന്നും മാതൃകകളിൽനിന്നും മനസിലാക്കാനാവുന്നതുപോലെ, അധികാരത്തെക്കുറിച്ച് വളരെ വ്യത്യസ്‌തമായ കാഴ്‌ചപ്പാടാണ് യേശുവിനുള്ളത്....

പാലാ സെന്റ് തോമസ് കോളേജ് ഓട്ടോണമസിൽകാറ്റലിസ്റ്റ് ക്ലിനിക്കൽ റിസേർച്ച് ക്യാമ്പസ് റിക്രൂട്ട്മെന്റ് നടത്തി

പാലാ: പാലാ സെന്റ് തോമസ് കോളേജ് ഓട്ടോണമസിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് സ്റ്റാറ്റിസ്റ്റിക്‌സ്,...

2024 നാഷണൽ സ്കൂൾ ഗെയിംസിൽ കേരളത്തിന് ആദ്യ സ്വർണ്ണം പാലായുടേത്.

രാജ്കോട്ടിൽ നടക്കുന്ന നാഷണൽ സ്കൂൾ ഗെയിംസിൽ കേരളത്തിനു വേണ്ടി പാലാ സെൻ്റ്.തോമസ്...

പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കം

പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കമാകും. വഖഫ് ബില്ലിൽ കൂടുതൽ...