തിരുവനന്തപുരം: കൈക്കൂലി സംബന്ധിച്ച പരാതികളില്‍ വിജിലന്‍സ് നിരീക്ഷിക്കുന്നത് എഴുന്നൂറിലധികം സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ. റവന്യൂ, തദ്ദേശം, മോട്ടര്‍ വാഹന വകുപ്പ്, രജിസ്‌ട്രേഷൻ എന്നി വകപ്പുകളിലെ ഉദ്യോഗസ്ഥരെ സംബന്ധിച്ചാണ് കൂടുതൽ പരാതികള്‍ ലഭിക്കുന്നതെന്ന് വിജിലന്‍സ് അധികൃതര്‍ പറഞ്ഞു.
പരാതിയുടെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ പരിശോധിക്കും ഇവരുടെ സാമ്പത്തിക ചുറ്റുപാട്, നാട്ടിലെയും ഓഫിസിലെയും പവര്‍ത്തനങ്ങള്‍, സൗഹൃദങ്ങള്‍ എന്നിവ പരിശോധിക്കും. പ്രാഥമിക പരിശോധനയില്‍ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ സംശയമുള്ളവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി തുടരന്യോഷണം നടത്തും. സസപെകറ്റഡ് ഓഫീസെഴ്‌സ് ഷിറ്റ് എസ്‌ഒഎസ്) എന്നാണ് പട്ടികയെ വിളിക്കുന്നത്.
സംശയമുള്ളവരെക്കുറിച്ച് ശേഖരിച്ച പരമാവധി വിവരങ്ങള്‍ ഷീറ്റിലുണ്ടാകും. പട്ടികയിലുള്ളവരെക്കുറിച്ച് പുതുതായി കിട്ടുന്ന വിവരങ്ങള്‍ നിശ്ചിത ഇടവേളകളില്‍ റേഞ്ച് എസ് പി മാര്‍ വിജിലന്‍സ് ആസ്ഥാനത്തേക്ക് കൈമാറും. ശക്തമായ തെളിവുകള്‍ ലഭിച്ചാല്‍ അറസ്റ്റിലേക്ക് കടക്കും. കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പട്ടിക തയാറാക്കുന്നതെന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ചിലര്‍ വ്യക്തിവിരോധത്തില്‍ തെറ്റായ പരാതി നല്‍കും. പട്ടികയില്‍ ആളുകളുടെ വിവരങ്ങള്‍ തെറ്റായി ചേര്‍ക്കാതിരിക്കാന്‍ മാസങ്ങളോളം രഹസ്യ നിരീക്ഷണം നടത്തും. ആയതിനാൽ കൂടുതല്‍ സമയം എടുക്കുമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. ഈ വര്‍ഷം ഇതുവരെ 23 ട്രാപ് കേസുകളിലായി 26 സര്‍ക്കാര്‍ ഉദ്യോസ്ഥരെയാണ് അറസ്റ്റു ചെയ്തത്. റവന്യു വകുപ്പാണ് കേസുകളില്‍ മുന്നില്‍. റവന്യു വകുപ്പില്‍ 8 ട്രാപ് കേസുകളിലായി 9 പേരെ അറസ്റ്റ് ചെയ്തു. മറ്റു വകുപ്പുകളില്‍ അറസ്റ്റിലായവരുടെ എണ്ണം. ആരോഗ്യം-4. തദ്ദേശം-6, പൊലീസ്-2, വനം-1, കൃഷി -2, റജിസ്ട്രേഷന്‍-1, പട്ടികജാതി വകുപ്പ്-1. കഴിഞ്ഞവര്‍ഷം 47 കേസുകളിലായി 55 പേരെ അറസ്റ്റു ചെയ്തു. 2021ല്‍ 30 കേസുകളിലായി 36 പേരെ അറസ്റ്റു ചെയ്തു. 2018ന് ശേഷം കൂടൂതല്‍ അറസ്റ്റ് നടന്നത് റവന വകുപ്പിലാണ്.
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
SUBSCRIBE ചെയ്യുക
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em visit our website http://pala.vision