അന്താരാഷ്ട്ര കത്തോലിക്കാ സംഘടനയായ കാരിത്താസിൻറെ സഹായത്തോടെ ഇറ്റാലിയൻ മെത്രാൻ സമിതി വിഭാവനം ചെയ്ത തൊഴിൽ ഇടനാഴികൾ എന്ന ആശയം പ്രവർത്തികമാക്കിക്കൊണ്ട് അഫ്ഘാനിസ്ഥാനിൽനിന്നുള്ള ആദ്യ അഭയാർത്ഥികൾ മെയ് മാസം ഇരുപത്തിമൂന്നാം തീയതി റോമിലെ ഫ്യുമിച്ചീനോ വിമാനത്താവളത്തിൽ എത്തിച്ചേരുന്നു.
കത്തോലിക്കാ സഭയുടെ ഉപവി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന വിവിധ സന്നദ്ധസംഘടനകൾ ഇറ്റാലിയൻ സർക്കാരുമായി ഉണ്ടാക്കിയ കരാറുകളുടെ അടിസ്ഥാനത്തിൽ ആരംഭിച്ച അഭയാർത്ഥി സ്വീകരണ പ്രക്രിയയാണ് മാനവിക ഇടനാഴികൾ അഥവാ Human Corridors. ഈ പ്രവർത്തനങ്ങളുടെ ഭാഗമായി നിയമപരമായി ധാരാളം അഭയാർത്ഥികളാണ് ഇറ്റലിയിൽ എത്തിച്ചേർന്നിട്ടുള്ളത്.
എന്നാൽ ഇറ്റലിയിലെ മെത്രാൻ സമിതിയുടെ ആശയങ്ങളിലൊന്നാണ് തൊഴിൽ ഇടനാഴികൾ ഉൾപ്പെടുത്തിക്കൊണ്ട് അഭയാർഥികളുടെ ജീവിതം സുസ്ഥിരവും സുരക്ഷിതവും ആക്കുക എന്നത്. ഇത് നടപ്പിലാക്കിക്കൊണ്ട് അഫ്ഘാനിസ്ഥാനിൽനിന്നുള്ള ആദ്യ 9 അഭയാർത്ഥികൾ മെയ് മാസം ഇരുപത്തിമൂന്നാം തീയതി റോമിലെ ഫ്യുമിച്ചീനോ വിമാനത്താവളത്തിൽ എത്തിച്ചേരുന്നു.യൂറോപ്യൻ തലത്തിൽ ആദ്യമായിട്ടാണ് ഈ ആശയം ഉടലെടുക്കുന്നതും നടപ്പിലാക്കുന്നതും.
ഇറ്റാലിയൻ സർക്കാരുമായി ഒപ്പു വച്ച ദേശീയ പ്രോട്ടോക്കോളുകളിൽ പറഞ്ഞിരിക്കുന്ന മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ അവികസിത രാജ്യങ്ങളിൽ കണ്ടെത്തിയിരിക്കുന്ന നിശ്ചിത എണ്ണം തൊഴിൽ വൈശിഷ്‌ട്യം നേടിയവരെ ഇറ്റലിയിലേക്ക് കൊണ്ടുവരുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം, കൂടാതെ ജോലി ചെയ്യാനുള്ള അവരുടെ കഴിവുകൾ പരിശോധിച്ചുകൊണ്ട് അവരെ പല മേഖലകളിൽ ഉപയോഗിക്കുവാനും പദ്ധതി തീരുമാനിച്ചിട്ടുണ്ട്.
റോമിൽ എത്തുന്ന ആദ്യത്തെ 9 ആളുകൾക്കും അവരുടെ കുടുംബത്തിലെ 3 അംഗങ്ങൾക്കും കാരിത്താസ് ഫ്ലോറൻസും, മിലാനും ആതിഥേയത്വം വഹിക്കും.ഇവരിൽ സിവിൽ എഞ്ചിനീയർമാർ, ഗ്രാഫിക് ഡിസൈനർമാർ, ദന്തഡോക്ടർമാർ, മറ്റ് പ്രൊഫഷണലുകൾ എന്നിവർ ഉൾപ്പെടുന്നു.
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
SUBSCRIBE ചെയ്യുക
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision