മെക്സിക്കോ സിറ്റി: ഞായറാഴ്ച മെക്സിക്കൻ കത്തീഡ്രലിൽ നടന്ന വിശുദ്ധ കുർബാനയ്ക്ക് ശേഷം ഡുറങ്കോ ആർച്ച് ബിഷപ്പ് ഫൗസ്റ്റീനോ അർമെൻഡാറിസിനു നേരെ വധശ്രമം. ഞായറാഴ്ച ഉച്ചയ്ക്കത്തെ വിശുദ്ധ കുർബാനയ്ക്ക് ശേഷം കത്തി ഉപയോഗിച്ചുള്ള കൊലപാതക ശ്രമം അരങ്ങേറുകയായിരിന്നു. അക്രമത്തിന് പിന്നിൽ എണ്‍പതുവയസ്സു പ്രായമുള്ള വ്യക്തിയാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പിന്നീട് ഇയാളെ അധികൃതർ അറസ്റ്റ് ചെയ്തു. വിശുദ്ധ കുർബാനയ്ക്കു ശേഷം പള്ളിമുറിയിലേക്ക് പോയെന്നും അവിടെ സാധാരണയായി ആളുകൾ സംസാരിക്കാൻ എത്താറുണ്ടെന്നും ആർച്ച് ബിഷപ്പ് ഫൗസ്റ്റീനോ അർമെൻഡാറിസ് പറഞ്ഞു.
ഈ സമയത്താണ് അക്രമം നടന്നത്. ആർച്ച് ബിഷപ്പ് കുനിഞ്ഞ് അക്രമിയുടെ കൈ തട്ടി മാറ്റാൻ ശ്രമിച്ചതിനാലാണ് വലിയ അപകടം ഒഴിവായത്. കൊലപാതകശ്രമം നടത്തിയ ആളെ ദൈവം അനുഗ്രഹിക്കട്ടെയെന്നും യേശുവിനും, കന്യകാമറിയത്തിനും, രക്തസാക്ഷികൾക്കും നന്ദി അര്‍പ്പിക്കുന്നതായും ആർച്ച് ബിഷപ്പ് ട്വീറ്റ് ചെയ്തു. സംഭവത്തെ അക്രമമെന്ന് വിശേഷിപ്പിച്ച ഡുറങ്കോ മേയർ ജോസ് അന്റോണിയോ ഒച്ചോവ പരിക്കേൽക്കാതെ ആർച്ച് ബിഷപ്പ് ഫൗസ്റ്റീനോ അർമെൻഡാറിസ് രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടാണെന്നും പറഞ്ഞു. പ്രദേശത്തെ സുരക്ഷ ശക്തമാക്കാൻ ഉത്തരവ് നൽകിയതായി അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവത്തെ മെക്സിക്കൻ മെത്രാൻ സമിതി അപലപിച്ചിട്ടുണ്ട്.
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
SUBSCRIBE ചെയ്യുക
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7
👉 visit our website http://pala.vision