പ്രഭാത വാർത്തകൾ

Date:

പാലാ വിഷൻ ന്യൂസ്
മെയ് 24, 2023 ബുധൻ 1198 ഇടവം 10

ന്യൂസ് ദിവസേന ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.
https://chat.whatsapp.com/CwDtcGR3tuJG9kgdNZwSmp

വാർത്തകൾ

🗞🏵 വിദ്യാർഥി വീസയിലെത്തുന്നവർ പിന്നീട് കുടുംബാംഗങ്ങളെയും ബ്രിട്ടനിലേക്കു കൊണ്ടുവരുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തി ബ്രിട്ടിഷ് സർക്കാർ. വിദ്യാർഥികളായെത്തുന്നവരുടെ ആശ്രിതരായി ജീവിത പങ്കാളിയെയോ മക്കളെയോ മാതാപിതാക്കളെയോ കൊണ്ടുവരുന്നതിനാണ് ബ്രിട്ടിഷ് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയത്. ഇന്ത്യക്കാരെ, പ്രത്യേകിച്ച് മലയാളികളെ ഏറെ പ്രതികൂലമായി ബാധിക്കുന്ന നടപടിയാണിത്. പുതിയ ചട്ടമനുസരിച്ച് ബിരുദാനന്തര ബിരുദ കോഴ്സുകൾക്കു പഠിക്കുന്നവർക്കു മാത്രമേ ആശ്രിതരെ ബ്രിട്ടനിലേക്കു കൊണ്ടുവരാനാകൂ.
 
🗞🏵 ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കു നേ​രെ അ​ക്ര​മം ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രേ ഏ​ഴു വ​ർ​ഷം വ​രെ ത​ട​വും അ​ഞ്ചു ല​ക്ഷം രൂ​പ വ​രെ പി​ഴ​യും ശി​ക്ഷ ല​ഭി​ക്കു​ന്ന നി​യ​മ ഭേ​ദ​ഗ​തി ഓ​ർ​ഡി​ന​ൻ​സി​ൽ ഗ​വ​ർ​ണ​ർ ഒ​പ്പി​ട്ട​തോ​ടെ നി​യ​മം പ്രാ​ബ​ല്യ​ത്തി​ലാ​യി. ക​ഴി​ഞ്ഞ ആ​ഴ്ച മ​ന്ത്രി​സ​ഭ അം​ഗീ​ക​രി​ച്ച 2012ലെ ​കേ​ര​ള ആ​രോ​ഗ്യ ര​ക്ഷാ സേ​വ​ന പ്ര​വ​ർ​ത്ത​ക​രും ആ​രോ​ഗ്യ​ര​ക്ഷാ സേ​വ​ന സ്ഥാ​പ​ന​ങ്ങ​ളും (അ​ക്ര​മ​വും സ്വ​ത്തി​നു​ള്ള നാ​ശ​വും ത​ട​യ​ൽ) ഭേ​ദ​ഗ​തി ഓ​ർ​ഡി​ന​ൻ​സാ​ണ് ഗ​വ​ർ​ണ​ർ അം​ഗീ​ക​രി​ച്ച​ത്.

🗞🏵 ജൂ​ണ്‍ ഏ​ഴ് മു​ത​ല്‍ അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്ക് പ്ര​ഖ്യാ​പി​ച്ച് സ്വ​കാ​ര്യ ബ​സു​ട​മ​ക​ള്‍. വി​ദ്യ​ര്‍​ഥി​ക​ളു​ടെ ക​ണ്‍​സ​ഷൻ മി​നി​മം അ​ഞ്ച് രൂ​പ​യാ​യി ഉ​യ​ര്‍​ത്ത​ണ​മെ​ന്ന​തു​ള്‍​പ്പെ​ടെ​യു​ള്ള ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചു​കൊ​ണ്ടാ​ണ് സ​മ​രം.12 ഓ​ളം ബ​സ് ഓ​ണേ​ഴ്‌​സ് സം​ഘ​ട​ന​ക​ളു​ടെ സം​യു​ക്ത സ​മി​തി​യാ​ണ് സ​മ​രം പ്ര​ഖ്യാ​പി​ച്ച​ത്. നി​ല​വി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന എ​ല്ലാ സ്വ​കാ​ര്യ ബ​സു​ക​ളു​ടെ​യും പെ​ര്‍​മി​റ്റ് അ​തേ​പ​ടി നി​ല​നി​ര്‍​ത്ത​ണം, ലി​മി​റ്റ​ഡ് സ​റ്റോ​പ്പ് ബ​സു​ക​ള്‍ തു​ട​രാ​ന്‍ അ​നു​വ​ദി​ക്ക​ണം. വി​ദ്യാ​ര്‍​ഥി ക​ണ്‍​സ​ഷ​ന് പ്രാ​യ​പ​രി​ധി നി​ശ്ച​യി​ക്ക​ണം തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും ഇ​വ​ര്‍ സ​ര്‍​ക്കാ​രി​ന് മു​ന്നി​ല്‍ വ​യ്ക്കും.

🗞🏵 ന​മീ​ബി​യ​യി​ൽ നി​ന്ന് മ​ധ്യ​പ്ര​ദേ​ശി​ലെ കു​നോ ദേ​ശീ​യോ​ദ്യാ​ന​ത്തി​ലെ​ത്തി​ച്ച ചീ​റ്റ​ പ്ര​സ​വി​ച്ച കു​ട്ടി​ക​ളി​ലൊന്ന് ച​ത്തു. ജ്വാ​ല എ​ന്ന ചീ​റ്റ പ്ര​സ​വി​ച്ച ചീ​റ്റ​ക്കു​ഞ്ഞി​ന്‍റെ ജ​ഡ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്.മ​ര​ണ​കാ​ര​ണം വ്യ​ക്ത​മ​ല്ലെ​ന്നും ചീ​റ്റ​യ്ക്ക് നീ​ർ​ജ​ലീ​ക​ര​ണം അ​നു​ഭ​വ​പ്പെ​ട്ട​താ​യി സം​ശ​യി​ക്കു​ന്ന​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

🗞🏵 കി​ൻ​ഫ്ര പാ​ർ​ക്കി​ലെ മെ​ഡി​ക്ക​ൽ സ​ർ​വീ​സ​സ് കോ​ർ​പ​റേ​ഷ​ന്‍റെ സം​ഭ​ര​ണ കേ​ന്ദ്ര​ത്തി​ലു​ണ്ടാ​യ തീ​പി​ടി​ത്തത്തിന്‍റെ പശ്ചാത്തലത്തിൽ കോ​ർ​പ​റേ​ഷ​ന്‍റെ എ​ല്ലാ മ​രു​ന്ന് സം​ഭ​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ലും സു​ര​ക്ഷാ ഓ​ഡി​റ്റ് ന​ട​ത്തു​മെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ർ​ജ്. ആ​രോ​ഗ്യ വ​കു​പ്പ്, അ​ഗ്നി​ര​ക്ഷാ​സേ​ന ഉ​ൾ​പ്പെ​ടെ വി​വി​ധ വ​കു​പ്പു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സു​ര​ക്ഷാ ഓ​ഡി​റ്റ് ന​ട​ത്തു​ന്ന​ത്.

🗞🏵 മ​ഹാ​രാ​ഷ്ട്ര മു​ൻ മു​ഖ്യ​മ​ന്ത്രി​യും പ്ര​മു​ഖ ശി​വ​സേ​ന നേ​താ​വു​മാ​യ മ​നോ​ഹ​ർ ജോ​ഷി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മ​സ്തി​ഷ്ക ട്യൂ​മ​റി​നെ​ത്തു​ട​ർ​ന്ന് അ​വ​ശ​ത​യി​ലാ​യി​രു​ന്നു ജോ​ഷി. വൈ​കി​ട്ട് അ​ഞ്ചി​നാ​ണ് ജോ​ഷി​യെ മും​ബൈ​യി​ലെ പി.​ഡി. ഹി​ന്ദു​ജ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ജോ​ഷി സെ​മി കോ​മ അ​വ​സ്ഥ​യി​ലാ​ണെ​ന്നും പ്ര​ത്യേ​ക ശ്ര​ദ്ധ ആ​വ​ശ്യ​മാ​ണെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
 
🗞🏵 വന്യജീവികളുടെ ആക്രമണം തുടരുന്നതിനിടെ സര്‍ക്കാരിനും വനം വനംവകുപ്പിനുമെതിരെ ആഞ്ഞടിച്ച് കാഞ്ഞിരപ്പള്ളി രൂപത മെത്രാന്‍ മാർ ജോസ് പുളിക്കല്‍. കണമലയിലേത് ഒറ്റപ്പെട്ട സംഭവമല്ല. അത് ഒറ്റപ്പെട്ട സംഭവമാക്കാന്‍ വനം വകുപ്പ് ശ്രമിക്കുന്നു. കാട്ടുപോത്തിന് വോട്ടവകാശം ഇല്ലെന്ന് സര്‍ക്കാരും ബന്ധപ്പെട്ടവരും മറക്കരുതെന്ന് ബിഷപ്പ് മുന്നറിയിപ്പ് നല്‍കി. ആറ് വര്‍ഷം കൊണ്ട് വന്യജീവികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 735 പേരാണ്. 2021 ജൂണ്‍ മുതല്‍ കഴിഞ്ഞ ദിവസം വരെ 124 പേര്‍ കൊല്ലപ്പെട്ടു. ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ വനം വകുപ്പോ സംസ്ഥാന സര്‍ക്കാരോ തയ്യാറാകുമോ എന്നും ബിഷപ്പ് പറഞ്ഞു

🗞🏵 2023 മാർച്ചിൽ നടന്ന രണ്ടാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലം മെയ് 25ന് പ്രഖ്യാപിക്കും. ഉച്ചകഴിഞ്ഞു മൂന്ന് മണിയ്ക്ക് സെക്രട്ടേറിയറ്റ് പി ആർ ചേംബറിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പരീക്ഷാഫലം പ്രഖ്യാപിക്കും.
 
🗞🏵 കൊച്ചിയിലെ പുറംകടലില്‍ 25000 കോടിയുടെ ലഹരിമരുന്ന് പിടികൂടിയ കേസില്‍ അറസ്റ്റിലായ പ്രതിയെ കസ്റ്റഡിയില്‍ വിട്ടു. അഞ്ച് ദിവസത്തേക്കാണ് കസ്റ്റഡി അനുവദിച്ചത്. കേസില്‍ എന്‍സിബി വിശദമായ സത്യവാങ്മൂലം കോടതിയില്‍ സമര്‍പ്പിച്ചു. അന്വേഷണം പൂര്‍ത്തിയായാല്‍ മാത്രമേ പ്രതിയുടെ പൗരത്വം അടക്കമുള്ള കാര്യങ്ങളില്‍ വ്യക്തത ലഭിക്കുകയുള്ളൂവെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

🗞🏵 പ്ലസ് വൺ പ്രവേശനം സംബന്ധിച്ച് വിദ്യാർഥികളും രക്ഷകർത്താക്കളും ആശങ്കപ്പെടേണ്ടതില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പ്ലസ് വൺ പ്രവേശനം സംബന്ധിച്ച് ദുരാരോപണങ്ങൾ പടർത്തുന്ന ഒരു ചെറിയ വിഭാഗം നിക്ഷിപ്ത താല്പര്യക്കാരുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അവർ കഴിഞ്ഞ തവണയും പ്ലസ് വൺ പ്രവേശന സമയത്ത് ഈ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. എന്നാൽ ഒരു തടസ്സവും ഇല്ലാതെ പ്രവേശന നടപടികൾ പൂർത്തിയായി. പ്രവേശനത്തിനുള്ള പ്രോസ്‌പെക്ടസ് തയ്യാറാക്കുന്നതിന് മുമ്പ് തന്നെ ഇത്തരം ആരോപണങ്ങൾ ഉന്നയിച്ച് രംഗത്തെത്തുന്നവർക്ക് നല്ല ഉദ്ദേശമല്ല ഉള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി.

🗞🏵 ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കുന്നതുവരെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. ഇഡിയും മറ്റ് ഏജന്‍സികളും നടത്തുന്ന തിരച്ചില്‍ ദിനംപ്രതി ബുദ്ധിമുട്ടിക്കുകയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. മുസ്ലീം ഭൂരിപക്ഷ സംസ്ഥാനമായിട്ടും, ഇന്ത്യയുടെ ചിന്താഗതി പിന്തുടരുകയായിരുന്നു കശ്മീരെന്നും അവര്‍ ആവര്‍ത്തിച്ച് പറഞ്ഞു .

🗞🏵 കാമുകിയെ ബലാത്സംഗം ചെയ്തതിനും മതം മാറാൻ സമ്മർദ്ദം ചെലുത്തിയതിനും യുവാവിനെ അറസ്റ്റ് ചെയ്തു. 23 കാരനായ യുവാവിനെ മധ്യപ്രദേശിലെ ഇൻഡോറിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. സുദീപ്തോ സെൻ സംവിധാനം ചെയ്ത കേരള സ്റ്റോറി എന്ന ചിത്രം കണ്ടിറങ്ങിയ ശേഷമായിരുന്നു യുവതി കാമുകനെതിരെ പരാതി നൽകിയത്. നിർബന്ധിത മതപരിവർത്തനം തടയുന്ന നിയമ പ്രകാരമാണ് അറസ്റ്റ് ചെയ്തതെന്ന് ഖജ്‌രാന പൊലീസ് സ്റ്റേഷൻ ഇൻചാർജ് ദിനേശ് വർമ ​​മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി.

🗞🏵 കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് നേരെ വധഭീഷണി മുഴക്കിയ യുപി സ്വദേശിക്കെതിരെ കേസെടുത്ത് പൊലീസ്. ഖൊരഖ്പൂർ സ്വദേശി മനോജ് റായ്ക്കെതിരെ ലക്നൗ പൊലീസാണ് കേസെടുത്തത്. കോൺഗ്രസ് പാർട്ടി മീഡിയ കൺവീനർ ലല്ലൻ കുമാറിന്റെ ഫോണിൽ വിളിച്ചായിരുന്നു മനോജ് വധഭീഷണി മുഴക്കിയത്.
 
🗞🏵 റിസർവ് ബാങ്ക് 2000 ത്തിന്റെ നോട്ട് പിൻവലിച്ചതിന് പിന്നാലെ കഴിഞ്ഞ രണ്ട് ദിവസമായി രാജ്യത്താകെ ഡിജിറ്റൽ ഇടപാടുകളിൽ വൻ ഇടിവ്. കൈവശമുള്ള 2000 രൂപ നോട്ട് ചിലവഴിക്കുന്നതിന് വേണ്ടി നെട്ടോട്ടമോടുന്ന ജനം ഡിജിറ്റൽ ഇടപാടുകളോട് തൽക്കാലം ബൈ പറയുകയാണ്. ഗൂഗിൾ പേ, ഫോൺ പേ പോലുള്ള ഡിജിറ്റൽ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമുകളും ബാങ്കുകളുടെ ആപ്പുകളും സജീവമായ കാലത്ത് കറൻസി ഉപയോഗം സാധാരണക്കാർക്കിടയിൽ പോലും വലിയ തോതിൽ കുറഞ്ഞിരുന്നു.

🗞🏵 കര്‍ണാടകയില്‍ കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തതു പോലെ എത്രയും വേഗം ബജ്റംഗ്ദളിനെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ജാമിയത്ത് ഉലമ-ഇ-ഹിന്ദ് പ്രസിഡന്റ് സയ്യിദ് അര്‍ഷാദ് മദനി. കോണ്‍ഗ്രസ് പാര്‍ട്ടി പ്രകടനപത്രികയില്‍ ബജ്റംഗ്ദളിനെ നിരോധിക്കുമെന്ന് ഉറപ്പ് പറഞ്ഞിരുന്നതാണെന്നും , 70 വര്‍ഷം മുന്‍പേ ഈ തീരുമാനം എടുക്കണമായിരുന്നുവെന്നുമാണ് കടുത്ത ഇസ്ലാം വാദിയായ മദനിയുടെ പ്രസ്താവന.
 
🗞🏵 ലൈംഗികത്തൊഴിൽ കുറ്റകരമല്ലെന്നും എന്നാൽ അത് മറ്റുള്ളവർക്ക് ബുദ്ധിമുട്ടാകുന്ന രീതിയിൽ പൊതുസ്ഥലത്തായാൽ കുറ്റകരമാണെന്നും കോടതി. മുംബൈ അഡീഷണൽ സെഷൻസ് ജഡ്ജി സി.വി. പാട്ടീലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് പ്രകാരം ഷെൽറ്റർ ഹോമിൽ തടങ്കലിൽ പാർപ്പിച്ചിരുന്ന 34 കാരിയെ മോചിപ്പിച്ചുള്ള ഉത്തരവിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. മുൻകാല പ്രവർത്തികളെ വിലയിരുത്തി ലൈംഗികത്തൊഴിലാളികളെ തടവറയിലടയ്ക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

🗞🏵 വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലെറിഞ്ഞ കേസിൽ പ്രതി അറസ്റ്റിൽ. മലപ്പുറം താനൂർ സ്വദേശി മുഹമ്മദ് റിസ്വാനാണ് അറസ്റ്റിലായത്. കളിക്കുന്നതിനിടെ സംഭവിച്ച പിഴവാണെന്നാണ് ഇയാളുടെ മൊഴി.പൈപ്പ് കൊണ്ട് എറിഞ്ഞപ്പോൾ സംഭവിച്ചതാണെന്നും പ്രതി പൊലീസില്‍ മൊഴി നല്‍കി. ഇയാളെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

🗞🏵 2022 ലെ സിവില്‍ സര്‍വീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ആദ്യ മൂന്ന് റാങ്കുകളും പെണ്‍കുട്ടികള്‍ക്കാണ്. 933 പേരുടെ പട്ടികയാണ് പ്രസിദ്ധീകരിച്ചത്. ഇഷിത കിഷോറാണ് ഒന്നും റാങ്ക്, രണ്ടാം റാങ്ക് ഗരിമാ ലോഹിയ, മൂന്നാം റാങ്ക് ഉമാ ഹാരതി എന്നിവരും നേടി. മലയാളിയായ ഗഹാനാ നവ്യ ജെയിംസിന് ആറാം റാങ്ക് ലഭിച്ചു.കേരളത്തില്‍ നിന്നും ആര്യ വിഎം 36-ാം റാങ്കും, അനൂപ് ദാസ് 38-ാം റാങ്കും നേടി. ആദ്യ 100 പേരില്‍ കേരളത്തില്‍ നിന്നും 10 പേര്‍ ഇടം നേടി. എച്ച് എസ് ഭാവന 55-ാം റാങ്കും, വൈഷ്ണവി പോള്‍ 62-ാം റാങ്കും, മാലിനി എസ് 81-ാം റാങ്കും നേടി. ഒബിസി വിഭാഗത്തില്‍ നിന്നും 263 പേരും ജനറല്‍ വിഭാഗത്തില്‍ നിന്നും 345 പേരും എസ്സി വിഭാഗത്തില്‍ നിന്നും 72 പേരും ഇഡബ്ല്യുഎസ് വിഭാഗത്തില്‍ നിന്നും 99 പേരും പട്ടികയില്‍ ഇടം നേടി.

🗞🏵 ഡിജിറ്റൽ വിപ്ലവത്തിൽ ഇന്ത്യ ലോക നേതാവായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓസ്‌ട്രേലിയ സന്ദർശനത്തിനിടെ സിഡ്‌നിയിൽ ഇന്ത്യാക്കാരെ അഭിസംബോധന ചെയ്യവെയാണ് പ്രധാനമന്ത്രിയുടെ പരാമർശം. ലോകരാജ്യങ്ങളെ സഹായിക്കാൻ ഇന്ത്യ എപ്പോഴും സന്നദ്ധമാണ്. കോവിഡ് കാലത്ത് 150 രാജ്യങ്ങൾക്ക് ഇന്ത്യ സഹായം നൽകിയെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

🗞🏵 ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീർത്തിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ്. നരേന്ദ്ര മോദി അസാമാന്യമായ ഊർജ്ജമുള്ള വ്യക്തിയാണെന്ന് അദ്ദേഹം പറഞ്ഞു. നരേന്ദ്ര മോദിയെ ‘ദി ബോസ്’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ഓസ്‌ട്രേലിയയിലെ ഇന്ത്യാക്കാരെ അഭിസംബോധന ചെയ്യുന്ന ചടങ്ങിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ഇതോടെ ഇന്ത്യ ഓസ്‌ട്രേലിയ സൗഹൃദം ഊട്ടിയുറപ്പിക്കുന്ന ഒന്നായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓസീസ് സന്ദർശനം മാറുകയായിരുന്നു.
 
🗞🏵 ഹിമാചൽ പ്രദേശ്: കാണിക്ക വഞ്ചിയിൽ നിന്നും എട്ട് ലക്ഷം രൂപ മൂല്യമുള്ള രണ്ടായിരത്തിന്റെ നോട്ടുകെട്ടുകൾ കണ്ടെത്തി. ഹിമാചൽ പ്രദേശിലെ കാൻഗ്ര ജില്ലയിലുള്ള മാ ജ്വാല ദേവി ക്ഷേത്രത്തിന്റെ പരിസരത്ത് സ്ഥാപിച്ചിട്ടുള്ള കാണിക്കവഞ്ചിയിൽ നിന്നുമാണ് രണ്ടായിരത്തിന്റെ നാനൂറ് കറൻസി നോട്ടുകൾ കണ്ടെടുത്തത്.

🗞🏵 ജമ്മു കാശ്മീരിലെ തിരുപ്പതി ബാലാജി ക്ഷേത്രത്തിന്റെ നിർമ്മാണ പ്രവൃത്തികൾ അന്തിമ ഘട്ടത്തിൽ. റിപ്പോർട്ടുകൾ പ്രകാരം, ജൂൺ 8-നാണ് ക്ഷേത്രം ഭക്തർക്കായി തുറന്നു നൽകുക. ജമ്മു കാശ്മീരിലെ മജീൻ പ്രദേശത്തെ ശിവാലിക് വനങ്ങളിലാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. പ്രതിഷ്ഠ കർമ്മങ്ങൾ പൂർത്തീകരിക്കുന്നതോടെ ജമ്മുവിലെ ഏറ്റവും വലിയ ക്ഷേത്രമായി തിരുപ്പതി ബാലാജി ക്ഷേത്രം മാറുന്നതാണ്.
 
🗞🏵 ഇ​ടു​ക്കി​യി​ല്‍ റോ​ഡി​ലി​റ​ങ്ങി​യ കാ​ട്ടാ​ന​യെ കാ​റി​ടി​ച്ചു. അ​പ​ക​ട​ത്തി​ല്‍ കാ​റി​ലു​ണ്ടാ​യി​രു​ന്ന നാ​ലു പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു.കൊ​ച്ചി-​ധ​നു​ഷ്‌​ക്കോ​ടി ദേ​ശീ​യ​പാ​ത​യി​ലാ​ണ് സം​ഭ​വം. ച​ക്ക​ക്കൊ​ന്പ​നെ​യാ​ണ് കാ​ർ ഇ​ടി​ച്ച​തെ​ന്നാ​ണ് സൂ​ച​ന. ആ​ന​യ്ക്ക് പ​രി​ക്കു​ണ്ടോ​യെ​ന്ന കാ​ര്യ​ത്തി​ല്‍ വ്യ​ക്ത​ത​യി​ല്ല.

🗞🏵 പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്തി​നി​ടെ കൈ​ക്കൂ​ലി പ​ണ​വു​മാ​യി പി​ടി​യി​ലാ​യ വി​ല്ലേ​ജ് അ​സി​സ്റ്റ​ന്‍റി​ൽ​നി​ന്ന് പി​ടി​ച്ചെ​ടു​ത്ത​ത് ഒ​രു കോ​ടി​യി​ലേ​റെ രൂ​പ. പാ​ല​ക്ക​യം വി​ല്ലേ​ജ് അ​സി​സ്റ്റ​ന്‍റ് വി. ​സു​രേ​ഷ്കു​മാ​റി​ന്‍റെ കോ​ടി​ക​ളു​ടെ അ​ന​ധി​കൃ​ത സ്വ​ത്താ​ണ് വി​ജി​ല​യ​ൻ​സ് ക​ണ്ടെ​ടു​ത്ത​ത്. ഇ​ന്ന് രാ​വി​ലെ താ​ലൂ​ക്ക് ത​ല പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്തി​നി​ടെ​യാ​ണ് തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​യ ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്.

🗞🏵 തെലങ്കാന സൂര്യപേട്ട് ജില്ലയിൽ കാറിനു പിൻസീറ്റിലിരുന്ന ഒൻപതു വയസ്സുകാരിക്ക് കഴുത്തിൽ കാറിൻ്റെ വിൻഡോ ഗ്ലാസ് കുടുങ്ങി ദാരുണാന്ത്യം. വിവാഹം കഴിഞ്ഞു നവദമ്പതികളോടൊപ്പം പിൻ സീറ്റിലിരിക്കുകയായിരുന്ന ബനോത് ഇന്ദ്രജ ആണു മരിച്ചത്. അശ്രദ്ധമായി ഡ്രൈവർ ഗ്ലാസ് ഉയർത്തിയതോടെ തല പുറത്തിട്ടിരിക്കുകയായിരുന്ന കുട്ടിയുടെ കഴുത്തിൽ അമർന്നു. ഉച്ചത്തിൽ പാട്ടുവച്ചതിനാലും പടക്കം പൊട്ടിച്ചതിനാലും ആരും കുട്ടിയുടെ കരച്ചിൽ കേട്ടില്ല.

🗞🏵 സിദ്ധരാമയ്യ മുഖ്യമന്ത്രിയായി അഞ്ചുവർഷം തുടരുമെന്നും അധികാരം പങ്കിടാനുള്ള തീരുമാനമില്ലെന്നും മന്ത്രി എം.ബി. പാട്ടീൽ പറഞ്ഞതിനെച്ചൊല്ലി കോൺഗ്രസിൽ വിവാദം. സർക്കാരിന്റെ ആദ്യ രണ്ടരവർഷം സിദ്ധരാമയ്യയും ബാക്കി ഡി.കെ. ശിവകുമാറും മുഖ്യമന്ത്രിയാകുമെന്നായിരുന്നു പാർട്ടി ഹൈക്കമാൻഡ് തീരുമാനം.

🗞🏵 പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കിടെ നരേന്ദ്ര മോദിതന്നെ പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുമെന്നറിയിച്ച് ലോക്‌സഭാ സെക്രട്ടേറിയറ്റ്. മേയ് 28-ന് സ്പീക്കര്‍ ഓം ബിര്‍ളയുടെ സാന്നിധ്യത്തിലായിരിക്കും ഉദ്ഘാടനച്ചടങ്ങ്. ഇതുസംബന്ധിച്ച് പാര്‍ലമെന്റ് സെക്രട്ടേറിയറ്റ് ഔദ്യോഗിക ക്ഷണം പുറപ്പെടുവിച്ചു.

🗞🏵 പോർച്ചുഗലിലെ ലിസ്ബണില്‍ ഓഗസ്റ്റിൽ നടക്കുന്ന ലോക യുവജന സംഗമത്തോട് അനുബന്ധിച്ച് ഫ്രാന്‍സിസ് പാപ്പ മരിയന്‍ പ്രത്യക്ഷീകരണംകൊണ്ട് ആഗോള ശ്രദ്ധയാകര്‍ഷിച്ച ഫാത്തിമ തീര്‍ത്ഥാടന കേന്ദ്രം സന്ദര്‍ശിക്കും. ആഗസ്റ്റ് 2 മുതൽ 6 വരെ നടക്കുന്ന ലോക യുവജന സംഗമത്തില്‍ മാർപാപ്പ പങ്കെടുക്കുകയും ഓഗസ്റ്റ് 5ന് ഫാത്തിമയില്‍ സന്ദർശനം നടത്തുമെന്നുമാണ് വത്തിക്കാന്‍ ഇന്നു സ്ഥിരീകരിച്ചിരിക്കുന്നത്.

🗞🏵 ഇറാനില്‍ ഭവനങ്ങളില്‍ ആരാധന നടത്തുന്നതും പങ്കെടുക്കുന്നതും നിയമവിരുദ്ധമല്ലെന്ന കോടതിയെ വിധിയെത്തുടര്‍ന്ന്‍ ഭവന ആരാധന നടത്തിയതിന്റെ പേരില്‍ അറസ്റ്റിലായ ക്രിസ്ത്യന്‍ ദമ്പതികള്‍ക്ക് മോചനം. ടെഹ്റാനിലെ ബ്രാഞ്ച് 34 അപ്പീല്‍ കോടതി ജഡ്ജിയാണ് മെയ് 9-ന് ചരിത്ര പ്രാധാന്യമേറിയ ഈ വിധി പുറപ്പെടുവിച്ചത്. ക്രിസ്ത്യന്‍ ദമ്പതികള്‍ ഇറാന്റെ രാഷ്ട്ര സുരക്ഷാ നിയമങ്ങള്‍ ലംഘിച്ചതിന് യാതൊരു തെളിവുമില്ലെന്ന്‍ പറഞ്ഞുകൊണ്ടാണ് കോടതി 2020-ലെ വിധി റദ്ദാക്കിയത്. അറുപത്തിനാലുകാരനായ ഹൊമയൂണ്‍ സാവെയും, അദ്ദേഹത്തിനെ പത്നിയും നാല്‍പ്പത്തിയഞ്ചുകാരിയുമായ സാറ അഹ്മദിക്കുമാണ് മോചനം ലഭിച്ചത്. ഇരുവരും ഇസ്ലാമില്‍ നിന്നും ക്രൈസ്തവ വിശ്വാസത്തിലേക്ക് പരിവര്‍ത്തനം ചെയ്തവരാണ്.
 
🗞🏵 വത്തിക്കാൻ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ഇക്കഴിഞ്ഞ ശനിയാഴ്ച നടന്ന ജപമാല മെഴുകുതിരി പ്രദക്ഷിണത്തില്‍ പങ്കുചേര്‍ന്നത് നൂറുകണക്കിന് വിശ്വാസികൾ. മെത്രാന്മാരുടെ സിനഡിന്റെ ജനറൽ സെക്രട്ടറി പദവി വഹിക്കുന്ന കർദ്ദിനാൾ മാരിയോ ഗ്രെച്ച് അനുഗ്രഹീതമായ പ്രദക്ഷിണത്തിന് നേതൃത്വം നൽകി. സമാധാനത്തിനു വേണ്ടിയുള്ള പ്രത്യേക നിയോഗം ഉള്‍പ്പെടെ വിവിധ നിയോഗങ്ങള്‍ ഓരോ ജപമാല രഹസ്യത്തോടൊപ്പവും സമർപ്പിക്കപ്പെട്ടു. സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ ഉള്ളിലുളള മാറ്റർ എക്ലേസിയ എന്ന് വിളിക്കപ്പെടുന്ന (സഭയുടെ മാതാവ്) മരിയൻ ചിത്രത്തിന്റെ ഒരു പതിപ്പു വഹിച്ചുക്കൊണ്ടാണ് വിശ്വാസികള്‍ പ്രദക്ഷിണത്തിൽ പങ്കുചേര്‍ന്നതെന്നതും ശ്രദ്ധേയമാണ്.

🗞🏵 പാക്കിസ്ഥാനിലെ ലാഹോറിൽ വ്യാജ മതനിന്ദ കുറ്റമാരോപിക്കപെട്ട ക്രൈസ്തവ വിശ്വാസികളായ ആൺകുട്ടികളെ അറസ്റ്റ് ചെയ്ത് പോലീസ്. ഭരണഘടന അനുച്ഛേദം 295-സി പ്രകാരമാണ് കോടതി ഉത്തരവിന് പിന്നാലെ മെയ് 19നു അദിൽ ബാബർ എന്ന പതിനെട്ടുവയസ്സുകാരനെയും, സൈമൺ നദീം എന്ന പന്ത്രണ്ടുവയസുകാരനെയും പോലീസ് അറസ്റ്റ് ചെയ്തത്. ഒരു നായയെ ഇരുവരും മുഹമ്മദ് അലി എന്ന് വിളിക്കുന്നത് കണ്ടുവെന്ന് പറഞ്ഞു സഹിദ് സോഹൈൽ എന്നൊരു പോലീസ് ഉദ്യോഗസ്ഥനാണ് ക്രൈസ്തവ വിശ്വാസികളായ ഇവര്‍ക്കെതിരെ കേസ് നൽകിയത്. തെറ്റിദ്ധാരണയുടെ പുറത്താണ് അറസ്റ്റ് ഉണ്ടായതെന്ന് സൈമണിന്റെ മാതാവായ സമീന നദീം പറഞ്ഞു. 

🗞🏵 ഇസ്ലാമിക് സ്റ്റേറ്റ്സ് അധിനിവേശത്തെ തുടര്‍ന്നു തളര്‍ച്ചയിലായ ഇറാഖി ക്രിസ്ത്യന്‍ സമൂഹം ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ പാതയിലെന്ന് ഇര്‍ബില്‍ മെത്രാപ്പോലീത്ത. സമീപകാലത്ത് അമേരിക്കയിലെ ഒഹായോവിലെ കത്തോലിക്കാ സര്‍വ്വകലാശാലയായ വാല്‍ഷില്‍ നിന്നും ഹോണററി ഡോക്ടറേറ്റ് സ്വീകരിക്കുവാന്‍ എത്തിയപ്പോഴാണ് മെത്രാപ്പോലീത്ത ഇറാഖിലെ നിലവിലെ സാഹചര്യത്തേക്കുറിച്ച് വിവരിച്ചത്. ഇസ്ലാമിക് സ്റ്റേറ്റിന്റെ പീഡനത്തെ ഭയന്ന്‍ ഇറാഖില്‍ നിന്നും പാശ്ചാത്യ രാജ്യങ്ങളിലേക്ക് കുടിയേറിയ ക്രൈസ്തവരില്‍ പലരും തങ്ങളുടെ കുടുംബത്തെ കത്തോലിക്ക അന്തരീക്ഷത്തില്‍ വളര്‍ത്തണമെന്ന ആഗ്രഹത്തോടെ തിരികെ വന്നു തുടങ്ങിയെന്ന് ആര്‍ച്ച് ബിഷപ്പ് ബാഷര്‍ വര്‍ദ പറഞ്ഞു. ഇര്‍ബിലില്‍ ഇത് തികച്ചും പ്രകടമാണെന്നും അദ്ദേഹം വെളിപ്പെടുത്തി.

പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
SUBSCRIBE ചെയ്യുക
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7
👉 visit our website pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

മഹാരാഷ്ട്രയില്‍ എന്‍ഡിഎ സഖ്യത്തെ അധികാരത്തിലെത്തിച്ച നാല് ‘സി’കള്‍

പാര്‍ട്ടികള്‍ക്കുള്ളിലെ വിള്ളലും പുതിയ സഖ്യങ്ങളുടെ രൂപീകരണവും രാഷ്ട്രപതി ഭരണത്തിന്റെ ഭീഷണിയും ഉള്‍പ്പെടെ...

കര്‍ണാടകയില്‍ മൂന്ന് മണ്ഡലത്തിലും കോണ്‍ഗ്രസിന് മിന്നുംജയം

കര്‍ണാടകയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്ന് മണ്ഡലങ്ങളിലും കോണ്‍ഗ്രസിന് തകര്‍പ്പന്‍ ജയം. വാശിയേറിയ...

48 മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പ്; എന്‍ഡിഎയ്ക്ക് മേല്‍ക്കൈ

48 നിയമസഭാ മണ്ഡലങ്ങളിലേക്കും രണ്ട് ലോക്‌സഭാ മണ്ഡലങ്ങളിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക്...

എൽ ഡി എഫ് സർക്കാരിന്റെ ജനപിന്തുണയും അംഗീകാരവും കൂടുതൽ ദൃഢമാക്കുന്നതാണ് ഫലം; മുഖ്യമന്ത്രി

എൽ ഡി എഫ് സർക്കാരിന്റെ ജനപിന്തുണയും അംഗീകാരവും കൂടുതൽ ദൃഢമാക്കുന്നതാണ് നിയമസഭാ...