പ്രഭാത വാർത്തകൾ

Date:

മെയ് 23, 2023 ചൊവ്വ 1198 ഇടവം 9

ന്യൂസ് ദിവസേന ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.
https://pala.vision/pro-life-ralley/
🌻🌻🌻🌻🌻🌻🌻🌻🌻🌻
വാർത്തകൾ

🗞🏵 അരിക്കൊമ്പൻ്റെ പേരിൽ തട്ടിപ്പ് അരിക്കൊമ്പന് ഒരു ചാക്ക് അരി’ എന്ന പേരിൽ ഓൺലൈൻ ക്യാംപെയ്ൻ വഴി മൃഗസ്നേഹി ഗ്രൂപ്പിന്റെ അഡ്മിൻ ലക്ഷങ്ങൾ പിരിച്ചെടുത്തു. ചിന്നക്കനാലിൽ നിന്ന് മയക്കുവെടിവച്ച് പിടിച്ച് പെരിയാർ കടുവാസങ്കേതത്തിൽ തുറന്നുവിട്ട അരിക്കൊമ്പന് വൈദ്യസഹായവും ഭക്ഷണവും എത്തിക്കാനെന്നു പറ‍ഞ്ഞാണു പ്രവാസികളിൽനിന്നടക്കം പണപ്പിരിവ്. അരിക്കൊമ്പനെ ചിന്നക്കനാലിലേക്കു തിരികെ കൊണ്ടുവരുന്നതിനായി സുപ്രീം കോടതിയിൽ കേസ് നടത്താനെന്ന പേരിലും സമൂഹമാധ്യമങ്ങൾ വഴി പണപ്പിരിവു നടന്നു.

🗞🏵 ഐടി പാര്‍ക്കുകളില്‍ മദ്യം വിതരണം ചെയ്യാനുള്ള തീരുമാനവുമായി പിണറായി സര്‍ക്കാര്‍ മുന്നോട്ട്. ടെക്നോപാര്‍ക്ക്, ഇന്‍ഫോപാര്‍ക്ക് തുടങ്ങി സംസ്ഥാനത്തെ പ്രധാന ഐടി പാര്‍ക്കുകളിലാണ് ക്ലബ്ബുകളുടെ മാതൃകയില്‍ മദ്യം ലഭ്യമാക്കുക. ഇതുള്‍പ്പെടുത്തി എല്‍ഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം ഈ ആഴ്ച പ്രഖ്യാപിക്കുമെന്നാണ് സൂചന. ഐടി പാര്‍ക്കുകളിലെ ജീവനക്കാരുടെ  പ്രായം 20-35 വയസ്സാണ്. കലാലയങ്ങളില്‍ നിന്നും ഏറ്റവും കൂടുതല്‍ പ്ലേസ്മെന്റ് ലഭിക്കുന്നതും ഐടി പാര്‍ക്കുകളിലേക്കാണ്
 
🗞🏵 97 പുതിയ സ്‌കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും കണ്ണൂർ ധർമ്മടം ജിഎച്ച്എസ്എസ് മുഴപ്പിലങ്ങാട് നടക്കുന്ന സംസ്ഥാന തല ഉദ്ഘാടന ചടങ്ങിൽ പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അധ്യക്ഷത വഹിക്കും. ചടങ്ങിൽ മൂന്ന് ടിങ്കറിംഗ് ലാബുകളുടെ ഉദ്ഘാടനവും 12 പുതിയ സ്‌കൂൾ കെട്ടിടങ്ങളുടെ തറക്കല്ലിടലും നടക്കും.

🗞🏵 ഉ​ട​ൻ പി​ൻ​വ​ലി​ക്ക​പ്പെ​ടു​ന്ന 2,000 രൂ​പ​യു​ടെ ക​റ​ന്‍​സി​ക്ക് പ​ക​ര​മാ​യി 1,000 രൂ​പ നോ​ട്ടു​ക​ൾ വി​പ​ണി​യി​ലെ​ത്തു​മെ​ന്ന അ​ഭ്യൂ​ഹം നി​ഷേ​ധി​ച്ച് റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ ഗവർണർ ശ​ക്തി​കാ​ന്ത ദാ​സ്.‌ 1,000 രൂ​പ നോ​ട്ടു​ക​ൾ ആ​ർ​ബി​ഐ വീ​ണ്ടും പു​റ​ത്തി​റ​ക്കു​മെ​ന്ന വാ​ർ​ത്ത ഊ​ഹാ​പോ​ഹം മാ​ത്ര​മാ​ണെ​ന്നും നി​ല​വി​ൽ അ​ത്ത​ര​മൊ​രു നീ​ക്കം ന​ട​ത്താ​ൻ ഉ​ദ്ദേ​ശ്യ​മി​ല്ലെ​ന്നും ദാ​സ് അ​റി​യി​ച്ചു.
 
🗞🏵 കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​ക്ക് നേ​രെ വ​ധ​ഭീ​ഷ​ണി. യു​പി ഖൊ​ര​ഖ്പു​ർ സ്വ​ദേ​ശി​യാ​യ മ​നോ​ജ് റാ​യി​യാ​ണ് ഭീ​ഷ​ണി മു​ഴ​ക്കി​യ​ത്. സം​ഭ​വ​ത്തി​ൽ ല​ക്നോ പോ​ലീ​സ് കേ​സെ​ടു​ത്തു. കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി മീ​ഡി​യ ക​ൺ​വീ​ന​ർ ല​ല്ല​ൻ കു​മാ​റി​ന്‍റെ ഫോ​ണി​ൽ വി​ളി​ച്ചാ​യി​രു​ന്നു മ​നോ​ജ് വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി​യ​ത്. ക​ഴി​ഞ്ഞ മാ​ർ​ച്ച് 25നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ഉ​ണ്ടാ​യ​ത്.

🗞🏵 അ​യോ​ധ്യ​യി​ലെ രാ​മ​ക്ഷേ​ത്ര​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ട നി​ർ​മാ​ണ​ജോ​ലി​ക​ൾ ഡി​സം​ബ​ർ 30-ന​കം പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് ക്ഷേ​ത്ര നി​ർ​മാ​ണ സ​മി​തി ചെ​യ​ർ​മാ​ൻ ന്രി​പേ​ന്ദ്ര മി​ശ്ര അ​റി​യി​ച്ചു. ഡി​സം​ബ​ർ 30-ന് ​മു​മ്പാ​യി ക്ഷേ​ത്ര​ത്തി​ൽ ഭ​ക്ത​ർ​ക്ക് പ്രാ​ർ​ഥ​ന​ക​ൾ ന​ട​ത്താ​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കു​മെ​ന്നും 2024 ഡി​സം​ബ​ർ 30-ന് ​മു​ക​ൾ​നി​ല​ക​ളു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കു​മെ​ന്നും മി​ശ്ര വ്യ​ക്ത​മാ​ക്കി.

🗞🏵 വേ​ന​ല്‍​ചൂ​ടു ക​ടു​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ കോ​ട​തി​യി​ല്‍ ചു​രി​ദാ​ര്‍ ധ​രി​ച്ചു ഹാ​ജ​രാ​കാ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കീ​ഴ്ക്കോ​ട​തി​ക​ളി​ലെ നൂ​റോ​ളം വ​നി​താ ജു​ഡീ​ഷ​ല്‍ ഓ​ഫീ​സ​ര്‍​മാ​ര്‍ ഹൈ​ക്കോ​ട​തി ര​ജി​സ്ട്രാ​ര്‍​ക്ക് നി​വേ​ദ​നം ന​ല്‍​കി. നി​ല​വി​ലു​ള്ള ഡ്ര​സ് കോ​ഡ് അ​നു​സ​രി​ച്ച് വ​നി​താ ജ​ഡ്ജി​മാ​ര്‍ സാ​രി​യും വെ​ളു​ത്ത കോ​ള​ര്‍ ബാ​ന്‍​ഡും ക​റു​ത്ത ഗൗ​ണു​മാ​ണ് ധ​രി​ക്കേ​ണ്ട​ത്.

🗞🏵 കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ കൊല്ലപ്പെട്ട യുവ ഡോക്ടര്‍ വന്ദന ദാസിന്റെ വീട് സന്ദര്‍ശിച്ച് കേന്ദ്ര വനിതാ ശിശു വികസന വകുപ്പ് മന്ത്രി സ്മൃതി ഇറാനി. കോട്ടയം മുട്ടുചിറയിലെ വന്ദന ദാസിന്റെ വീട്ടില്‍ എത്തിയ കേന്ദ്രമന്ത്രി, വന്ദനയുടെ പിതാവ് മോഹന്‍ദാസ്, മാതാവ് വസന്ത കുമാരി എന്നിവരുമായി ആശയ വിനിമയം നടത്തി. അവരെ ആശ്വസിപ്പിച്ചു.

🗞🏵 എരുമേലിയിലും കൊല്ലത്തും ഉണ്ടായ കാട്ടുപോത്ത് ആക്രമണങ്ങളിൽ മനുഷ്യജീവനുകൾ നഷ്ടമായ സംഭവം ആവർത്തിക്കാതിരിക്കാൻ വനം വകുപ്പ് സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയർ (എസ്.ഒ.പി) തയ്യാറാക്കാൻ തീരുമാനിച്ചതായി വനം മന്ത്രി എ കെ ശശീന്ദ്രൻ. ചീഫ് വൈൽഡ് ലൈഫ് വാർഡൻ, വൈൽഡ് ലൈഫ് വാർഡൻ എന്നിവരുടെ നേതൃത്വത്തിൽ എസ്.ഒ.പി മൂന്ന് ദിവസത്തിനുള്ളിൽ തയ്യാറാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

🗞🏵 പ്രചാരത്തില്‍ നിന്ന് പിന്‍വലിക്കപ്പെട്ട 2000 രൂപ നോട്ട് നിയമപരമായി തുടരുകയാണെന്നും കടകള്‍ക്ക് അവ നിരസിക്കാന്‍ കഴിയില്ലെന്നും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്. ഈ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ മതിയായ സമയം നല്‍കിയിട്ടുണ്ട്. അതിനാല്‍ ഉപഭോക്താക്കള്‍ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. 2023 സെപ്തംബര്‍ 30നകം 2000 രൂപ നോട്ടുകള്‍ മാറ്റുകയോ നിക്ഷേപിക്കുകയോ ചെയ്യണമെന്നാണ് ആര്‍ബിഐ വിജ്ഞാപനം.
 
🗞🏵 ദി കേരള സ്റ്റോറി 200 കോടി ക്ലബിലേയ്ക്ക് കടന്നു. കളക്ഷന്‍ 200 കോടിയും കവിഞ്ഞു. ഞായറാഴ്ച്ച 198 കോടി രൂപ ബോക്‌സോഫീസ് കലക്ഷന്‍ ലഭിച്ച സിനിമ തിങ്കളാഴ്ച്ച 200 കോടിയിലും കവിയുകയായിരുന്നു. സെന്‍സിറ്റീവായ വിഷയമായതിനാല്‍ പലരും ദി കേരള സ്റ്റോറിയെ ആദ്യം അകറ്റി നിര്‍ത്തി എങ്കിലും രണ്ടാം വാരം പണം വാരി കൂട്ടുകയായിരുന്നു .

🗞🏵 കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ വന്‍ വിജയത്തിനും സിദ്ധരാമയ്യ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനും പിന്നാലെ വിധാന്‍ സൗധയുടെ പരിസരം ഗോമൂത്രം ഉപയോഗിച്ച് ‘ശുദ്ധീകരിച്ച്’ പാര്‍ട്ടി പ്രവര്‍ത്തകര്‍. ബിജെപിയുടെ അഴിമതി നിറഞ്ഞ ഭരണം അവസാനിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

🗞🏵 അപകീര്‍ത്തിക്കേസില്‍ ബ്രിട്ടീഷ് പബ്ലിക് ബ്രോഡ്കാസ്റ്ററായ ബിബിസിക്ക് ഡല്‍ഹി ഹൈക്കോടതി നോട്ടീസ് അയച്ചു. ഗുജറാത്ത് ആസ്ഥാനമായ ‘ജസ്റ്റിസ് ഓണ്‍ ട്രയല്‍’ എന്ന എന്‍ജിഒ നല്‍കിയ മാനനഷ്ടക്കേസിലാണ് ബിബിസിക്ക് നോട്ടീസ്. ഡോക്യുമെന്ററി ഇന്ത്യയെയും ജുഡീഷ്യറി ഉള്‍പ്പെടെയുള്ള മുഴുവന്‍ സംവിധാനത്തെയും അപകീര്‍ത്തിപ്പെടുത്തിയെന്ന് എന്‍ജിഒയ്ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ പറഞ്ഞു. 

🗞🏵 പ്രശസ്ത തെന്നിന്ത്യന്‍ താരം ശരത് ബാബു (71) അന്തരിച്ചു. അണുബാധയെ തുടര്‍ന്ന് എ.ഐ.ജി. ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആരോഗ്യനില മോശമായ ശരത് ബാബുവിനെ ഏപ്രില്‍ 20-നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നേരത്തെ ചെന്നൈയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

🗞🏵 2000 രൂപ നോട്ടുകൾ അസാധുവാക്കിയതുമായി ബന്ധപ്പെട്ട നടപടികളെക്കുറിച്ച് ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത്. പൊതുജനങ്ങൾക്ക് കടകളിൽ 2000 രൂപ നോട്ട് ഉപയോഗിക്കുന്നത് തുടരാമെന്നും, കടയുടമകൾ നോട്ട് നിരസിക്കരുതെന്നും ആർബിഐ ഗവർണർ വ്യക്തമാക്കി. കൂടാതെ, നോട്ടുകൾ മാറ്റി വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് 2023 സെപ്റ്റംബർ 30 വരെ ബാങ്കുകളെ സമീപിക്കാവുന്നതാണ്.
 
🗞🏵 4000 മദ്രസകള്‍ക്ക് വിദേശ ധനസഹായം ലഭിക്കുന്നതായി റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശിലെ മതപഠന ശാലകള്‍ക്കാണ് ഇത്തരത്തില്‍ ധനസഹായം ലഭിക്കുന്നതായി റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. 2022 നവംബറില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സര്‍ക്കാര്‍ മദ്രസകളില്‍ ഒരു സര്‍വേ നടത്തിയിരുന്നു, അതില്‍ 8441 മദ്രസകള്‍ നിയമവിരുദ്ധമാണെന്ന് കണ്ടെത്തിയിരുന്നു . ഇതിനു പിന്നാലെയാണ് 4000 മദ്രസകള്‍ക്ക് വിദേശ ധനസഹായം ലഭിക്കുന്നതായി റിപ്പോര്‍ട്ട് വന്നിരിക്കുന്നത് . ഇതില്‍ നിയമനടപടിയ്ക്കൊരുങ്ങുകയാണ് യോഗി സര്‍ക്കാര്‍.

🗞🏵 ദിവസങ്ങൾ നീണ്ട സമാധാനാന്തരീക്ഷത്തിനു ശേഷം വീണ്ടും സംഘർഷ ഭൂമിയായി മണിപ്പൂർ. തലസ്ഥാന നഗരമായ ഇംഫാലിലെ ന്യൂ ചെക്കോൺ മേഖലയിലാണ് ഏറ്റുമുട്ടൽ റിപ്പോർട്ട് ചെയ്തത്. ഈ മേഖലയിൽ മെയ്തി, കുക്കി വിഭാഗങ്ങൾ തമ്മിലാണ് ഏറ്റുമുട്ടിയത്. ഇതിനെ തുടർന്നാണ് വീണ്ടും സംഘർഷ ഭൂമിയായി മണിപ്പൂർ മാറിയത്. പ്രദേശത്ത് സൈന്യത്തെയും, അർദ്ധസൈന്യ വിഭാഗത്തെയും വിന്യസിച്ചിരിക്കുകയാണ്. അതേസമയം, സംഘർഷ സാധ്യത കണക്കിലെടുത്ത് ഇംഫാലിൽ കർഫ്യു പ്രഖ്യാപിച്ചിട്ടുണ്ട്.
 
🗞🏵 ആഡംബര കപ്പലിലെ ലഹരി ഇടപാടിന്റെ പേരില്‍ ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെ കസ്റ്റഡിയില്‍ വച്ച് വിലപേശിയെന്ന കേസില്‍ നര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യുറോ മുംബൈ മുന്‍ മേധാവി സമീര്‍ വാങ്കെഡെയ്ക്ക് ജൂണ്‍ എട്ട് വരെ ജാമ്യം അനുവദിച്ച് കോടതി. സമീര്‍ വാങ്കഡെയും ഷാരൂഖ് ഖാനും തമ്മിലുള്ള വാട്സ് ആപ്പ് സന്ദേശങ്ങള്‍ പുറത്തുപോകരുതെന്ന് നിര്‍ദ്ദേശിച്ച ബോംബെ ഹൈക്കോടതി, സന്ദേശങ്ങള്‍ ചോരുന്നതിനു പിന്നില്‍ വാങ്കഡെയ്ക്ക് പങ്കുണ്ടോയെന്നും ആരാഞ്ഞു

🗞🏵 ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കുന്നതുവരെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. ഇഡിയും മറ്റ് ഏജന്‍സികളും നടത്തുന്ന തിരച്ചില്‍ ദിനംപ്രതി ബുദ്ധിമുട്ടിക്കുകയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. മുസ്ലീം ഭൂരിപക്ഷ സംസ്ഥാനമായിട്ടും, ഇന്ത്യയുടെ ചിന്താഗതി പിന്തുടരുകയായിരുന്നു കശ്മീരെന്നും അവര്‍ ആവര്‍ത്തിച്ച് പറഞ്ഞു .

🗞🏵 സ്വന്തം സഹോദരനില്‍ നിന്ന് ഗര്‍ഭിണിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്ക് ഗര്‍ഭഛിദ്രത്തിന് ഹൈക്കോടതിയുടെ അനുമതി. ഏഴ് മാസം പ്രായമായ ഗര്‍ഭവുമായി മുന്നോട്ടുപോകുന്നത് കുട്ടിക്ക് ശാരീരിക പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കുഞ്ഞ് ജനിച്ചാല്‍ അതു സാമൂഹ്യമായ സങ്കീര്‍ണതകള്‍ക്കു കാരണമാവുമെന്ന് കോടതി വിലയിരുത്തി.

🗞🏵 കനത്ത കാറ്റിൽ കെ.എസ്.ആർ.ടി.സി ബസിന് മുകളിലേക്ക് വൈദ്യുത പോസ്റ്റ് ഒടിഞ്ഞു വീണു. തിരുവല്ല-അമ്പലപ്പുഴ സംസ്ഥാന പാതയിലെ നെടുമ്പ്രത്ത് ആണ് ഓടിക്കൊണ്ടിരുന്ന ബസിന് മുകളിലേക്ക് വൈദ്യുത പോസ്റ്റ് ഒടിഞ്ഞു വീണത്.

🗞🏵 കു​ർ​ബാ​ന​ക്കി​ടെ അ​ൾ​ത്താ​ര​യി​ൽ ക​യ​റി വൈ​ദി​ക​നെ​യും വി​ശ്വാ​സി​യെ​യും മ​ർ​ദി​ച്ച മധ്യവയസ്കനെതിരെ പൊലീസ് കേസെടുത്തു. ചെ​ട്ടി​ക്കു​ളം സ്വ​ദേ​ശി മാ​ർ​ട്ടി​നെ​തി​രെ​യാ​ണ് (55) കേ​സെടുത്തത്. ഇയാൾ കു​രി​ശും ഫ​ർ​ണി​ച്ച​റും മ​റ്റും ത​ക​ർ​ക്കു​ക​യും ചെ​യ്തു. ചെ​ങ്ങ​മ​നാ​ട് പൊ​ലീ​സ് ആണ് ഇയാൾക്കെതിരെ കേ​സെ​ടു​ത്തത്

🗞🏵 പൊതുജനങ്ങളോട് കാട്ടുപോത്തിന്റേത് ഫ്രണ്ട്‌ലി ഇടപെടലാണെന്ന വിവാദ പ്രസ്താവനയുമായി വനംമന്ത്രി എകെ ശശീന്ദ്രന്‍. കാട്ടുപോത്ത് സാധാരണ ജനങ്ങളെ അക്രമിക്കാറില്ലെന്നും ജനങ്ങളോട് ഫ്രണ്ട്‌ലി ആയിട്ടാണ് പോത്ത് ഇടപെടാറുള്ളതെന്നും എകെ ശശീന്ദ്രന്‍ പറഞ്ഞു. മനുഷ്യ-വന്യജീവി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനം കേന്ദ്ര നിയമത്തില്‍ ഭേദഗതിക്ക് ആവശ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
 
🗞🏵 കോഴിക്കോട്ട് നഗരത്തില്‍ യുവദമ്പതികളെ ബൈക്കിലെത്തി ആക്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. നടുവട്ടം സ്വദേശി മുഹമ്മദ് അജ്മലാണ് അറസ്റ്റിലായത്. പ്രതിയെ പരാതിക്കാരന്‍ തിരിച്ചറിഞ്ഞു. കേസില്‍ അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരില്‍ മുഹമ്മദ് അജ്മലാണ് മര്‍ദ്ദിച്ചതെന്നും മറ്റുള്ളവര്‍ക്കെതിരെ പരാതിയില്ലെന്നും പരാതിക്കാരനായ അശ്വിന്‍ വ്യക്തമാക്കി. നടപടിയെടുക്കുന്നതില്‍ പൊലീസ് കാലതാമസം വരുത്തിയെന്നും അശ്വിന്‍ ആവര്‍ത്തിച്ചു.

🗞🏵 ബാപ്പയും മക്കളും’ എന്നറിയപ്പെടുന്ന മോഷണസംഘം മോഷണം ആസൂത്രണം ചെയ്യുന്നതിനിടെ വീണ്ടും അറസ്റ്റിൽ. മലാപ്പറമ്പിലെ ഇതരസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലത്തുനിന്നു കാണാതായ മൊബൈൽ ഫോണുകളടക്കം 20 ഫോണുകളും കത്തിയും മോഷ്ടിച്ച ബൈക്കും ഇവരിൽനിന്ന് കണ്ടെടുത്തു.
ചക്കുംകടവ് സ്വദേശി ഫസലുദ്ദീൻ (43) മക്കളായ മുഹമ്മദ് ഷിഹാൽ (19), ഫാസിൽ (21) എന്നിവരും കുറ്റിക്കാട്ടൂർ സ്വദേശി മുഹമ്മദ് തായിഫ് (19), മാത്തോട്ടം സ്വദേശി അൻഷിദ് (26) എന്നിവരാണ് അറസ്റ്റിലായത്. 

🗞🏵 വാമനപുരത്തെ കാരേറ്റ് എന്ന സ്ഥലത്ത് ബസിനുള്ളിൽ മൃതദേഹം കണ്ടെത്തി. കമുകൻകുഴി സ്വദേശി ബാബുവിന്റെ മൃതദേഹം ആണ് ബസിനുള്ളിൽ കണ്ടെത്തിയത്. വർക്ക് ഷോപ്പിൽ പാർക്ക് ചെയ്തിരുന്ന ബസിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. ആക്രി പെറുക്കി ഉപജീവനം നടത്തി വരികയായിരുന്ന ബാബു സ്ഥിരമായി ഈ ബസിനുള്ളിലാണ് താമസിച്ചിരുന്നത്. എങ്ങനെയാണ് ബാബു മരിച്ചതെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.

🗞🏵 ലാ​റ്റി​ൻ അ​മേ​രി​ക്ക​ൻ രാ​ജ്യ​മാ​യ ഗ​യാ​ന​യി​ലെ സ്കൂ​ൾ ഡോ​ർ​മി​റ്റ​റി​യി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ 20 കു​ട്ടി​ക​ൾ കൊ​ല്ല​പ്പെ​ട്ടു. മ​ര​ണ​സം​ഖ്യ ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. രാ​ജ്യ​ത്തി​ന്‍റെ തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ലു​ള്ള മാ​ഹ്ദി​യ പ​ട്ട​ണ​ത്തി​ലെ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. 

🗞🏵 സ്വര്‍ഗ്ഗീയ സമ്മാനത്തിന് വിളിക്കപ്പെട്ട മുന്‍ പാപ്പ ബെനഡിക്ട് പതിനാറാമന്റെ പേഴ്സണല്‍ സെക്രട്ടറിയായിരുന്ന ജോര്‍ജ്ജ് ഗാന്‍സ്വെയിന്‍ മെത്രാപ്പോലീത്തയുമായി ഫ്രാന്‍സിസ് പാപ്പ വീണ്ടും സ്വകാര്യ കൂടിക്കാഴ്ച നടത്തി. മെയ് 19ന് നടന്ന കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്ത കാര്യങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഈ വര്‍ഷം ഇത് മൂന്നാം തവണയാണ് പരിശുദ്ധ പിതാവ്, ഗാന്‍സ്വെയിന്‍ മെത്രാപ്പോലീത്തയുമായി കൂടിക്കാഴ്ച നടത്തുന്നത്. മാര്‍ച്ച് 4-നാണ് ഇതിനു മുന്‍പുള്ള കൂടിക്കാഴ്ച നടന്നത്. ആ കൂടിക്കാഴ്ചയുടെ വിവരങ്ങളും വത്തിക്കാന്‍ പുറത്തുവിട്ടിരിന്നില്ല. ബെനഡിക്ട് പതിനാറാമന്റെ കബറടക്കം കഴിഞ്ഞ് 4 ദിവസങ്ങള്‍ക്ക് ശേഷം ജനുവരി നാലിനാണ് ഈ വര്‍ഷത്തെ ആദ്യ കൂടിക്കാഴ്ച നടന്നത്.

🗞🏵 പോർച്ചുഗലിലെ ലിസ്ബണില്‍ ഓഗസ്റ്റിൽ നടക്കുന്ന ലോക യുവജന സംഗമത്തോട് അനുബന്ധിച്ച് ഫ്രാന്‍സിസ് പാപ്പ മരിയന്‍ പ്രത്യക്ഷീകരണംകൊണ്ട് ആഗോള ശ്രദ്ധയാകര്‍ഷിച്ച ഫാത്തിമ തീര്‍ത്ഥാടന കേന്ദ്രം സന്ദര്‍ശിക്കും. ആഗസ്റ്റ് 2 മുതൽ 6 വരെ നടക്കുന്ന ലോക യുവജന സംഗമത്തില്‍ മാർപാപ്പ പങ്കെടുക്കുകയും ഓഗസ്റ്റ് 5ന് ഫാത്തിമയില്‍ സന്ദർശനം നടത്തുമെന്നുമാണ് വത്തിക്കാന്‍ ഇന്നു സ്ഥിരീകരിച്ചിരിക്കുന്നത്.

പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
SUBSCRIBE ചെയ്യുക
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7
👉 visit our website pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

എം.സി റോഡിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ച് അപകടം

എം.സി. റോഡിൽ അടൂർ വടക്കടത്തുകാവിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ചുണ്ടായ...

ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ സഞ്ജു സാംസൺ വെടിക്കെട്ട് , സെഞ്ച്വറിയിലേക്ക്

ഇന്ത്യ ബിയ്ക്കെതിരായ മത്സരത്തിൽ സഞ്ജു 83 പന്തിൽ 89 റൺസുമായി ക്രീസിൽ...

108 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു; മന്ത്രി വീണാ ജോർജ്

ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരവും, സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യ...