ലോക ചാമ്പ്യൻ -തന്റെ സ്വർണ്ണ മെഡൽ, അർബുദം ബാധിച്ച കുട്ടികൾക്കായി, ഉരുക്കി നൽകാൻ ആണ് തീരുമാനിച്ചിരിക്കുന്നത്.
ഡേവിഡ് പോപോവിച്ചി റൊമാനിയൻ നീന്തൽ ചാമ്പ്യനാണ് പതിനെട്ടു വയസുള്ള ഈ യുവാവ്. പ്രായം തീരെ കുറവാണെങ്കിലും തന്റെ കരിയറിൽ സ്വർണ്ണമെഡൽ ജേതാവാണ് ഇദ്ദേഹം. അവിടംകൊണ്ടും തീരുന്നില്ല അദ്ദേഹത്തിന്റെ പ്രാധാന്യം. സ്വപ്നം കണ്ടും കഠിനാധ്വാനത്തിലൂടെയും താൻ സ്വന്തമാക്കിയ സ്വർണ്ണ മെഡൽ കാൻസർ ബാധിതരായ കുട്ടികൾക്കായി നൽകിയിരിക്കുകയാണ് ഡേവിഡ്,
കായിക അവാർഡ് ദാന ചടങ്ങുകളിൽ സമ്മാനം സ്വീകരിക്കുന്നവർ പലപ്പോഴും നിറകണ്ണുകളോടെ ആയിരിക്കുന്നതാണ് നാം കാണുന്നത്. അതിനു കാരണം ആ നേട്ടത്തിനു പിന്നിലെ ത്യാഗവും കഷ്ടപ്പാടും കഠിനാദ്ധ്വാനവും ആയിരിക്കും. അങ്ങനെ തന്നെയാണ് ഡേവിഡ് പോപോവിച്ചി എന്ന റൊമേനിയൻ നീന്തൽ താരവും തന്റെ മെഡൽ സ്വന്തമാക്കിയത്. ആ മെഡൽ അർബുദ രോഗത്താൽ വേദനിക്കുന്ന കുട്ടികൾക്കായി സംഭാവന ചെയ്യാൻ തീരുമാനിക്കുമ്പോൾ അത് അനേകർക്ക് പ്രചോദനം പകരുന്നതിനൊപ്പം തന്നെ എല്ലാ അർത്ഥത്തിലും അനേകരുടെ മനസിലും കൂടി അദ്ദേഹം ചാമ്പ്യൻ ആയി മാറുകയായിരുന്നു.
റൊമാനിയൻ നീന്തൽ താരം ഡേവിഡ് പോപോവിച്ചി ഫ്രീസ്റ്റൈലിൽ പ്രാവീണ്യമുള്ള പതിനെട്ടു വയസുകാരനാണ്. 100 മീറ്റർ ഫ്രീസ്റ്റൈലിന്റെ ലോംഗ് കോഴ്സിന്റെ ലോക റെക്കോർഡാണ് നിലവിൽ അദ്ദേഹം സ്വന്തമാക്കിയിരിക്കുന്നത്. 2022-ൽ, പുരുഷന്മാരുടെ നൂറും ഇരുനൂറും മീറ്റർ ഫ്രീസ്റ്റൈൽ ഇവന്റിനായി അദ്ദേഹം രണ്ട് സ്വർണ്ണ മെഡലുകൾ നേടി. കാൻസറുമായി പോരാടുന്ന കുട്ടികളെ സഹായിക്കാൻ വേണ്ടി അദ്ദേഹം ഈ വർഷം തനിക്ക് ലഭിച്ച വിലയേറിയ മെഡലുകളിലൊന്ന് ആണ് നൽകാൻ തിരുമാനിച്ചിരിക്കുന്നത്
ആ ഒരു മെഡലിൽ നിന്നുള്ള സ്വർണ്ണം കൊണ്ട് ചെറിയ നൂറ് സ്വർണ്ണ റിബണുകൾ നിർമ്മിച്ചു. കാൻസറുമായുള്ള പോരാട്ടത്തെ അതിജീവിച്ച കുട്ടികൾക്ക് ആ റിബണുകൾ കൈമാറി. പ്രതീക്ഷ കാൻസറിനെ പ്രതിരോധിക്കും – പോപോവിച്ചി പറയുന്നു.

പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
SUBSCRIBE ചെയ്യുക
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website http://pala.vision