റോം: ഇറ്റലിയുടെ തലസ്ഥാനമായ റോമിൽ നടന്ന ‘നാഷണല്‍ ഡെമോണ്‍സ്ട്രേഷന്‍ ഫോര്‍ ലൈഫ്’ റാലി ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. കൊടും തണുപ്പിനെയും, മഴയെയും വകവെക്കാതെ വ്യക്തികളും, കുടുംബങ്ങളും, യുവജനങ്ങളും ഉള്‍പ്പെടെ ആയിരങ്ങളാണ് റാലിയില്‍ പങ്കെടുത്തത്. മെയ് 20 ശനിയാഴ്ച റോമിലെ സെന്‍ട്രല്‍ ടെര്‍മിനി ട്രെയിന്‍ സ്റ്റേഷന്റെ സമീപമുള്ള പിസാ ഡെല്ലാ റിപ്പബ്ലിക്കായില്‍ നിന്നും ആരംഭിച്ച റാലി കാല്‍നടയായി സെന്റ് മേരി മേജര്‍ ബസിലിക്ക കടന്ന്‍ ഏതാണ്ട് 1.2 മൈല്‍ പിന്നിട്ട് സെന്റ് ജോണ്‍ ലാറ്ററന്‍ ബസിലിക്കക്ക് സമീപമുള്ള സ്ക്വയറില്‍ അവസാനിക്കുകയായിരുന്നു. മുന്‍പ് മാര്‍ച്ച് ഫോര്‍ ലൈഫ് എന്നറിയപ്പെട്ടിരുന്ന റാലിയുടെ സംഘാടന ചുമതല പുതിയ സംഘാടകര്‍ ഏറ്റെടുത്തതോടെ കഴിഞ്ഞ വര്‍ഷം റാലിയുടെ പേര് മാറ്റി ‘നാഷണല്‍ ഡെമോണ്‍സ്ട്രേഷന്‍ ഫോര്‍ ലൈഫ്’ എന്നാക്കി മാറ്റുകയായിരുന്നു.
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
SUBSCRIBE ചെയ്യുക
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7
👉 visit our website pala.vision