ദൈനംദിന വിശുദ്ധർ മെയ് 22: കാസ്സിയായിലെ വിശുദ്ധ റീത്താ

Date:

1381-ല്‍ ഇറ്റലിയിലെ സ്പോളെറ്റോക്ക് സമീപമുള്ള റോക്കാപൊരേനയില്‍ വയോധികരായ ദമ്പതികളുടെ മകളായിട്ടാണ് വിശുദ്ധ റീത്താ ജനിച്ചത്. സന്യാസജീവിതത്തോടുള്ള താല്‍പ്പര്യം വളരെ ചെറുപ്പത്തില്‍ തന്നെ വിശുദ്ധ പ്രകടമാക്കിയിരുന്നു. അവള്‍ ആഗസ്റ്റീനിയന്‍ ആശ്രമത്തില്‍ ചേരണമെന്ന് ആഗ്രഹിച്ചിരുന്നുവെങ്കിലും തന്റെ മാതാ-പിതാക്കളുടെ ഇഷ്ടത്തെ മാനിച്ചുകൊണ്ട് 12-മത്തെ വയസ്സില്‍ വിവാഹിതയായി. വളരെ ക്രൂരനും, നീചനുമായ ഒരാളായിരുന്നു വിശുദ്ധയുടെ ഭര്‍ത്താവ്. അവള്‍ മൂന്ന്‍ പ്രാവശ്യം ആഗസ്റ്റീനിയന്‍ മഠത്തില്‍ ചേരുവാന്‍ അപേക്ഷിച്ചെങ്കിലും അവിടെ കന്യകകള്‍ക്ക് മാത്രമേ പ്രവേശനമുള്ളുവെന്ന കാരണത്താല്‍ അവളുടെ അപേക്ഷകള്‍ നിരസിക്കപ്പെട്ടു.

പക്ഷേ 1413-ല്‍ റീത്തയുടെ വിശ്വാസവും, നിര്‍ബന്ധവും കാരണം അവളെ മഠത്തില്‍ പ്രവേശിപ്പിക്കേണ്ടതായി വന്നു. മഠത്തില്‍ ചേരുവാനുള്ള അവളുടെ അപേക്ഷകള്‍ നിരന്തരമായി നിരസിക്കപ്പെട്ടപ്പോള്‍ ഒരു രാത്രിയില്‍ അവള്‍ ദൈവം തന്റെ അപേക്ഷ കേള്‍ക്കുന്നത് വരെ വളരെഭക്തിയോട് കൂടി പ്രാര്‍ത്ഥിച്ചുവെന്നും, ദൈവം അവളുടെ അപേക്ഷയെ സ്വീകരിച്ചുകൊണ്ട് പൂട്ടിയ വാതിലുകള്‍ക്കിടയിലൂടെ അത്ഭുതകരമായി റീത്തയെ ആ മഠത്തിലേക്ക് മാറ്റിയെന്നും പറയപ്പെടുന്നു. രാവിലെ അവിടുത്തെ കന്യാസ്ത്രീകള്‍ വിശുദ്ധയെ മഠത്തില്‍ കണ്ടപ്പോള്‍ ഇത് ദൈവേഷ്ടമാണെന്ന് മനസ്സിലാക്കി റീത്തയെ അവിടെ പ്രവേശിപ്പിച്ചുവെന്നും ഒരു ഐതിഹ്യം നിലവിലുണ്ട്.

സന്യാസവൃതം സ്വീകരിച്ചതോടെ വിശുദ്ധ വളരെ കര്‍ക്കശമായ ജീവിത രീതികള്‍ പാലിക്കുവാന്‍ തുടങ്ങി. അവളുടെ അനുതാപത്താലും, മറ്റുള്ളവരോടുള്ള ശ്രദ്ധകൊണ്ടും അവള്‍ സകലരുടേയും പ്രീതിക്ക് പാത്രമായി. അവിടത്തെ മറ്റ് കന്യാസ്ത്രീകള്‍ അസുഖ ബാധിതരാകുമ്പോള്‍ വിശുദ്ധയായിരുന്നു അവരെ ശുശ്രൂഷിച്ചിരുന്നത്. മാത്രമല്ല വിശ്വാസം ഉപേക്ഷിച്ച ക്രിസ്തീയരെ തിരികെ വിശ്വാസത്തിലേക്ക് കൊണ്ടുവരുന്നതിനായും വിശുദ്ധ വളരെയധികം കഷ്ടപ്പെട്ടു.

1441-ല്‍ അവള്‍ വിശുദ്ധ ജെയിംസ് ഡെല്ലാ മാര്‍ക്കായുടെ ഒരു പ്രഭാഷണം കേള്‍ക്കുവാനിടയായി. മുള്‍കീരീടത്തെ കുറിച്ചായിരുന്നു ആ പ്രഭാഷണം. അതിനു ശേഷം അവള്‍ പ്രാര്‍ത്ഥിച്ചപ്പോള്‍ അവള്‍ക്ക് തന്റെ നെറ്റിയില്‍ മുള്ള് കുത്തിയിറങ്ങുന്നത് പോലയുള്ള ഒരു വേദന അനുഭവപ്പെട്ടു. വേദനയനുഭവപ്പെട്ട സ്ഥലം പിന്നീട് ഒരു മുറിവായി രൂപാന്തരപ്പെട്ടു, അവളെ മറ്റുള്ള കന്യകാസ്ത്രീകളില്‍ നിന്നും മാറ്റിപാര്‍പ്പിക്കുവാന്‍ തക്കവിധം വൃത്തിഹീനമായിരുന്നു ആ മുറിവ്.

1450-ല്‍ റോമിലേക്കുള്ള തീര്‍ത്ഥാടനത്തില്‍ പങ്കെടുക്കേണ്ട സമയമായപ്പോഴേക്കും അവളുടെ മുറിവ് ഉണങ്ങി, പക്ഷേ തിരിച്ചെത്തിയ ഉടന്‍ തന്നെ ആ മുറിവ് വീണ്ടും പ്രത്യക്ഷപ്പെട്ടു. 1457 മെയ് 22ന് ശക്തമായ ക്ഷയരോഗത്തെ തുടര്‍ന്നു ഇറ്റലിയിലെ ഉംബ്രിയായിലുള്ള കാസ്സിയായില്‍ വെച്ച് അവള്‍ ദൈവസന്നിധിയിലേക്ക് യാത്രയായി. 1900­-ല്‍ വിശുദ്ധയാക്കപ്പെടുകയും ചെയ്തു. വിശുദ്ധ മരണപ്പെട്ടതിനു ശേഷം നിരവധി അത്ഭുതങ്ങള്‍ അവളുടെ പേരില്‍ നടന്നിട്ടുള്ളതായി രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു.

വാസ്തവത്തില്‍ അവളുടെ ഭൗതീകശരീരം ഈ അടുത്തകാലം വരെ അഴിയാതെ ഇരുന്നതായി പറയപ്പെടുന്നു. വിശുദ്ധയുടെ മരണത്തിനു ശേഷം ഏതാണ്ട് 150 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അവളുടെ ജീവചരിത്രം എഴുതപ്പെടുന്നത്. അതിനാല്‍ വിശുദ്ധയുടെ ജീവിതത്തെക്കുറിച്ചുള്ള വസ്തുതകള്‍ അത്രമാത്രം വിശ്വാസയോഗ്യമല്ല. വിശുദ്ധയെ പലപ്പോഴും ക്രൂശിതരൂപത്തിന് മുന്നില്‍ പ്രാര്‍ത്ഥിക്കുന്ന ഒരു ആഗസ്റ്റീനിയന്‍ സന്യാസിനിയായും, തലയില്‍ ചൂടിയിരിക്കുന്ന മുള്‍കിരീടത്തിലെ ഒരു മുള്ള് വിശുദ്ധയുടെ നെറ്റിയില്‍ മുറിവേല്‍പ്പിക്കുന്നതായും, മറ്റ് ചിലപ്പോള്‍ പരിശുദ്ധ കന്യകയില്‍ നിന്നും റോസാപൂക്കളുടെ കിരീടം സ്വീകരിക്കുന്നതായും, വിശുദ്ധരുടെ കയ്യില്‍ നിന്നും മുള്‍കിരീടം സ്വീകരിക്കുന്നതുമൊക്കെയായി ചിത്രീകരിച്ച്‌ കണ്ടിട്ടുണ്ട്.

നിരാശാജനകമായ അവസരങ്ങളില്‍ വിഷമിക്കുന്നവരുടേയും, മാതൃ-പിതൃത്വത്തിന്റേയും വന്ധ്യത അനുഭവിക്കുന്നവരുടെയും മാദ്ധ്യസ്ഥയായി വിശുദ്ധയെ പരിഗണിച്ചു വരുന്നു. സ്പെയിനില്‍ വിശുദ്ധ അറിയപ്പെടുന്നത് “ലാ അബോഗഡാ ഡെ ഇമ്പോസിബിള്‍സ്” അഥവാ ആശയറ്റവരുടെ പ്രത്യേകിച്ച് മാതൃത്വപരമായ ബുദ്ധിമുട്ടനുഭവിക്കുന്നവരുടെ മാദ്ധ്യസ്ഥയെന്നാണ്. ഇറ്റലിയില്‍ വിശുദ്ധക്ക് വളരെയേറെ ജനസമ്മതിയുണ്ട്. കൂടാതെ കാസ്സിയായിലും, സ്പോളെറ്റോയിലും വിശുദ്ധയെ പ്രത്യേകം ആദരിച്ചു വരുന്നു.

പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
SUBSCRIBE ചെയ്യുക
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7
👉 visit our website http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

വയനാട് പുനരധിവാസം: പ്രളയബാധിതർക്ക് സുസ്ഥിര വരുമാനം ഉറപ്പാക്കി കത്തോലിക്കാ സഭ

ജൂലൈമാസത്തിൽ വയനാട്ടിലും വിലങ്ങാടും ഉണ്ടായ അതിതീവ്രമഴയിലും, മേപ്പാടി പഞ്ചായത്തിലെ മുണ്ടക്കൈ, ചൂരൽമല...

കാരുണ്യം സാംസ്ക്കാരിക സമിതി നാളെ 23ന് അവാർഡ് ദാനവും ഡയാലിസിസ് കിറ്റ് വിതരണവും നടത്തുന്നു

പാലാ: പാലായിൽ കഴിഞ്ഞ എട്ട് വർഷക്കാലമായി കാരുണ്യ രംഗത്ത് പ്രവർത്തിച്ച് വരുന്ന...

സാഹിത്യകാരനും നാടക പ്രവര്‍ത്തകനുമായ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു

നൂറ്റി രണ്ടാം വയസില്‍ ഡല്‍ഹിയിലെ സെന്റ് സ്റ്റീഫന്‍സ് ആശുപത്രിയിലാണ് അന്ത്യം. കേന്ദ്ര....

ആലപ്പുഴ PWD റസ്റ്റ്‌ ഹൗസ് ശുചിമുറിയിൽ കോൺക്രീറ്റ് സീലിംഗ് ഇളകി വീണു

കഴിഞ്ഞ ദിവസം സെക്രട്ടേറിയറ്റ് ടോയിലറ്റിലെ ക്ലോസറ്റ് പൊട്ടിവീണ സംഭവത്തിന് പിന്നാലെയാണ് ഇപ്പോൾ...