“രോഗകീട നിയന്ത്രണം ജൈവ ജീവാണു മാര്‍ഗങ്ങളിലൂടെ” – മാസ്സീവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്സ് (MOOC) ആരംഭിക്കുന്നു

Date:

കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള സെന്റര്‍ ഫോര്‍ ഇ ലേണിംഗ് അഥവാ ഇ-പഠന കേന്ദ്രം വഴി “രോഗകീട നിയന്ത്രണം ജൈവ ജീവാണു മാര്‍ഗങ്ങളിലൂടെ” എന്ന വിഷയത്തില്‍ മാസ്സീവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്സ് (MOOC) ആരംഭിക്കുന്നു. 2022 ഏപ്രില്‍ മാസം 14-)o തീയതി ആരംഭിക്കുന്ന ഈ കോഴ്സില്‍ രജിസ്റ്റര്‍ ചെയ്യേണ്ട അവസാന ദിവസം 2022 ഏപ്രില്‍ 13 -)o തീയതി ആണ്.

24 ദിവസം ദൈര്‍ഘ്യമുള്ള ഈ കോഴ്സ് പൂര്‍ണ്ണമായും മലയാളത്തിലാണ് പരിശീലിപ്പിക്കുന്നത്. പത്ത് സെഷനുകളിലായി തയ്യാറാക്കിയ കോഴ്സ് കെ.എ.യു. MOOC പ്ലാറ്റ്ഫോമിലൂടെ പഠിതാവിന്‍റെ സൗകര്യാര്‍ത്ഥം പ്രയോജനപ്പെടുത്താവുന്നതാണ്. കോഴ്സ് പൂര്‍ത്തീകരിക്കുമ്പോള്‍ ഇ-പഠന കേന്ദ്രം നടത്തുന്ന പരീക്ഷ പാസ്സാവുന്ന പഠിതാക്കള്‍ക്ക് ഒരു നിശ്ചിത ഫീസ്‌ അടയ്ക്കുന്ന മുറയ്ക്ക് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്. ഈ പരിശീലന കോഴ്സില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായി താഴെ പറയുന്ന നിര്‍ദേശങ്ങള്‍ പാലിക്കുക. (ഒറ്റത്തവണ രജിസ്ട്രേഷന്‍ ആയതിനാല്‍ മുന്‍പ് ചെയ്ത പഠിതാക്കള്‍ വീണ്ടും ഈ രജിസ്ട്രേഷന്‍ ചെയ്യേണ്ടതില്ല . അവര്‍ താഴെ കാണുന്ന 4 മുതല്‍ 7 വരെയുള്ള നിര്‍ദേശങ്ങള്‍ പാലിച്ചാല്‍ മതിയാകും)1) www.celkau.in/MOOC/Default.aspx എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.2) തുടര്‍ന്നു കാണുന്ന പേജില്‍ വലതു വശത്തായി കാണുന്ന “രജിസ്റ്റര്‍” എന്ന ബട്ടണ്‍ അമര്‍ത്തി പ്ലാറ്റ്ഫോം രജിസ്ട്രേഷന്‍ പേജില്‍ കയറുക.3) ഈ പേജില്‍ ആവശ്യപ്പെട്ടിട്ടുള്ള വിവരങ്ങള്‍ നല്‍കി “രജിസ്റ്റര്‍” ബട്ടണ്‍ അമര്‍ത്തുക. (ഇപ്പോള്‍ നിങ്ങള്‍ പ്ലാറ്റ്ഫോമില്‍ രജിസ്റ്റര്‍ ചെയ്ത് കഴിഞ്ഞു). ഇനി കോഴ്സ് രജിസ്ട്രേഷന്‍ കൂടി പൂര്‍ത്തിയാക്കേണ്ടതുണ്ട്. അതിനായി താഴെ കാണുന്ന 4 മുതല്‍ 6 വരെയുള്ള നിര്‍ദേശങ്ങള്‍ പാലിക്കുക.4)‘ കോഴ്സിലേക്കുള്ള പ്രവേശനം’ എന്ന ലിങ്ക് വഴിയോ പൂമുഖം പേജിലുള്ള (Home Page) ‘”പ്രവേശനം” എന്ന ബട്ടണ്‍ വഴിയോ നിങ്ങളുടെ യൂസര്‍ ഐ.ഡി. യും പാസ്സ്‌വേര്‍ഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക.5) ശേഷം ‘പുതിയ കോഴ്സുകള്‍’ എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത് “രോഗകീട നിയന്ത്രണം ജൈവ ജീവാണു മാര്‍ഗങ്ങളിലൂടെ” എന്ന കോഴ്സ് തുറക്കുക.6) തുടര്‍ന്ന്‍ ‘അംഗത്വം നേടുക’ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. (ഇപ്പോള്‍ നിങ്ങള്‍ പുതിയ കോഴ്സില്‍ ചേര്‍ന്നിരിക്കുന്നു).7) കോഴ്സ് ആരംഭിക്കുന്ന ദിവസം മുതല്‍ ‘പ്രവേശനം’ എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്ത് യൂസര്‍ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് ക്ലാസ്സുകളില്‍ പങ്കെടുക്കാവുന്നതാണ്.“രോഗകീട നിയന്ത്രണം ജൈവ ജീവാണു മാര്‍ഗങ്ങളിലൂടെ” എന്ന മാസ്സീവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്സിലേക്ക് (MOOC) ഏവരെയും ഹൃദ്യമായി സ്വാഗതം ചെയ്യുന്നു.കൂടുതല്‍ വിവരങ്ങള്‍ക്ക് celkau@gmail.com എന്ന ഇമെയില്‍ വഴി ബന്ധപ്പെടുക.സംശയ നിവാരണങ്ങള്‍ക്കായി 9497353389, 9567190858, 7559070461 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.sd/- sd/-ഇന്‍സ്റ്റിറ്റ്യൂഷണല്‍ കോര്‍ഡിനേറ്റര്‍ ഇ-പഠന കേന്ദ്രം,കേരള കാര്‍ഷിക സര്‍വ്വകലാശാല

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

സഭാചരിത്രം പഠിക്കുവാന്‍ ആഹ്വാനവുമായി ഫ്രാന്‍സിസ് പാപ്പ

പൗരോഹിത്യ പരിശീലനരംഗത്തും, അജപാലന മേഖലയിൽ പ്രവർത്തിക്കുന്നവരുടെ പരിശീലനരംഗത്തും സഭാചരിത്രപഠനം ഗൗരവമായി എടുക്കേണ്ടത്...

പാലക്കാട് നടക്കുന്നത് ഇഞ്ചോടിഞ്ച് പോരാട്ടം

ഉപതെരഞ്ഞെടുപ്പ് ഫല സൂചനകൾ പുറത്തുവരുമ്പോൾ 13310വോട്ടുകൾക്ക് മുന്നിലാണ് യുഡിഎഫ് https://www.youtube.com/watch?v=SIVPCGlkfNc https://www.youtube.com/watch?v=qc2as4SMg7U വാർത്തകൾ വാട്സ്...

ചേലക്കരയിൽ എൽഡിഎഫിന് ലീഡ്

ചേലക്കരയിൽ എൽഡിഎഫ് ലീഡുയർത്തി. വിവരം പ്രകാരം 10955 വോട്ട് ലീഡാണ്...

വയനാട്ടിൽ പ്രിയങ്ക ഗാന്ധി അതിവേഗം ബഹുദൂരം

വയനാട്ടിൽ പടവെട്ടി പ്രിയങ്കഗാന്ധിയുടെ കുതിപ്പ്.313426 വോട്ടുകൾക്ക് മുന്നിലാണ് യുഡിഎഫ് സ്ഥാനാർത്ഥിയായ പ്രിയങ്ക...