പ്രഭാത വാർത്തകൾ

Date:

🗞🏵 പാലാ വിഷൻ ന്യൂസ് 🗞🏵
മെയ് 18, 2023 വ്യാഴം 1198 ഇടവം 4

ന്യൂസ് ദിവസേന ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.
https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7
🎈🎈🎈🎈🎈🎈🎈🎈🎈🎈
വാർത്തകൾ

🗞🏵 ക​ർ​ണാ​ട​ക​യി​ൽ സി​ദ്ധ​രാ​മ​യ്യ ത​ന്നെ മു​ഖ്യ​മ​ന്ത്രി​യാ​കും. ഡി.​കെ. ശി​വ​കു​മാ​ർ ഉ​പ​മു​ഖ്യ​മ​ന്ത്രി​യാ​കും. കോ​ൺ​ഗ്ര​സ് ഹൈ​ക്ക​മാ​ൻ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ രാ​ത്രി വൈ​കി നീ​ണ്ട മാ​ര​ത്ത​ൺ ച​ർ​ച്ച​ക​ൾ​ക്കൊ​ടു​വി​ലാ​ണ് മു​ഖ്യ​മ​ന്ത്രി​സ്ഥാ​നം സം​ബ​ന്ധി​ച്ച് തീ​രു​മാ​നം.കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖ​ർ​ഗെ വ്യാ​ഴാ​ഴ്ച രാ​വി​ലെ തീ​രു​മാ​നം മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​ഖ്യാ​പി​ക്കു​മെ​ന്നാ​ണ് വി​വ​രം
 
🗞🏵 സംസ്ഥാനത്തെ ക്രൈസ്തവരുടെ പിന്നാക്കാവസ്ഥ പഠിക്കാൻ നിയോഗിക്കപ്പെട്ട ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷൻ സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു. 500 ശിപാർശകൾ ഉൾപ്പെടുത്തി 306 പേജിലായാണ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. 
 
🗞🏵 സ്‌പെഷ്യൽ മാരേജ് ആക്ട് പ്രകാരം ഓൺലൈൻ വഴി വിവാഹം നടത്തണമെന്ന ആവശ്യം നിഷേധിക്കാനാകില്ലെന്ന് ഹൈക്കോടതി. ഇക്കാര്യത്തിൽ ഹൈക്കോടതി 2021 സെപ്റ്റംബർ ഒൻപതിന് പുറപ്പെടുവിച്ച ഉത്തരവ് അന്തിമമാക്കിയാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖും ജസ്റ്റിസ് സോഫി തോമസും അടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.

🗞🏵തിരുവനന്തപുരം ബാലരാമപുരത്ത്  വിദ്യാർത്ഥിനി ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട  അൽ അമീൻ എന്ന മതവിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് ഡി വൈ എഫ് ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധ മാർച്ച് ഡി വൈ എഫ് ഐ കേന്ദ്ര കമ്മിറ്റിയംഗം ഡോ.ഷിജൂഖാൻ ഉദ്ഘാടനം ചെയ്തു.
 
🗞🏵 ആ​ഭ്യ​ന്ത​ര സം​ഘ​ർ​ഷം മൂ​ലം പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യ സു​ഡാ​നി​ൽ വ​ച്ച് കൊ​ല്ല​പ്പെ​ട്ട ക​ണ്ണൂ​ർ സ്വ​ദേ​ശി ആ​ൽ​ബ​ർ​ട്ട് അ​ഗ​സ്റ്റി​ന്‍റെ മൃ​ത​ദേ​ഹം വ്യാ​ഴാ​ഴ്ച കേ​ര​ള​ത്തി​ൽ എ​ത്തി​ക്കും. ആ​ൽ​ബ​ർ​ട്ടി​ന്‍റെ മൃ​ത​ദേ​ഹം വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​ക്കു​മെ​ന്നാ​ണ് വി​വ​രം. ഏ​പ്രി​ൽ 14-നാ​ണ് ഖാ​ർ​ത്തു​മി​ൽ വ​ച്ച് ആ​ൽ​ബ​ർ​ട്ട് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഘ​ർ​ഷം ആ​രം​ഭി​ച്ച വേ​ള​യി​ൽ ഫ്ലാ​റ്റി​ന്‍റെ ജ​ന​ലി​ന് സ​മീ​പ​ത്ത് നി​ൽ​ക്കു​ക​യാ​യി​രു​ന്ന ആ​ൽ​ബ​ർ​ട്ട് വെ​ടി​യേ​റ്റ് വീ​ഴു​ക​യാ​യി​രു​ന്നു.

🗞🏵 എ​സ്‌​എ​സ്‌​എ​ല്‍​സി സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ല്‍ മാ​ര്‍​ക്ക് കൂ​ടി ചേ​ര്‍​ക്കാ​നു​ള്ള നീ​ക്ക​വു​മാ​യി സ​ര്‍​ക്കാ​ര്‍. ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​നൊ​പ്പം മാ​ര്‍​ക്ക് ലി​സ്റ്റ് കൂ​ടി ന​ല്‍​കു​ന്ന​തും സ​ര്‍​ക്കാ​ര്‍ പ​രി​ഗ​ണ​ന​യി​ലു​ണ്ട്. ഈ ​വ​ര്‍​ഷം ത​ന്നെ ഇ​ത് ന​ട​പ്പി​ലാ​ക്കാ​ന്‍ ക​ഴി​യു​മോ എ​ന്നും സ​ര്‍​ക്കാ‌​ര്‍ ആ​ലോ​ചി​ക്കു​ന്നു​ണ്ട്.
സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ല്‍ മാ​ര്‍​ക്ക് ചേ​ര്‍​ക്ക​ണം എ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള വി​ദ്യാ​ർ​ഥി​നി​യു​ടെ ഹ​ര്‍​ജി​യി​ല്‍ ഹൈ​ക്കോ​ട​തി അ​നു​കൂ​ല നി​ല​പാ​ട് സ്വീ​ക​രി​ച്ചി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് സ​ര്‍​ക്കാ​ര്‍ നീ​ക്കം.

🗞🏵 നി​ർ​ബ​ന്ധി​ത മ​ത​പ​രി​വ​ർ​ത്ത​ന​ത്തി​ന് വി​ധേ​യ​രാ​യ പെ​ൺ​കു​ട്ടി​ക​ൾ​ക്ക് പു​ന​ര​ധി​വാ​സം ഉ​റ​പ്പാ​ക്കാ​ൻ സാ​മ്പ​ത്തി​ക​സ​ഹാ​യം ന​ൽ​കാ​നൊ​രു​ങ്ങി വി​വാ​ദ​ചി​ത്രം “ദ ​കേ​ര​ള സ്റ്റോ​റി’​യു‌​ടെ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ. മ​ത​പ​രി​വ​ർ​ത്ത​ന​ത്തി​ന് വി​ധേ​യ​രാ​യി എ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട മൂ​ന്നു​റോ​ളം പേ​ർ​ക്ക് സ​ഹാ​യം എ​ത്തി​ക്കു​മെ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​താ​ക്ക​ൾ അ​റി​യി​ച്ച​ത്. ഇ​തി​നാ​യി 51 ല​ക്ഷം രൂ​പ മാ​റ്റി​വ​യ്ക്കു​മെ​ന്ന് നി​ർ​മാ​താ​വ് വി​പു​ൽ ഷാ, ​സം​വി​ധാ​യ​ക​ൻ സു​ദി​പ്തോ സെ​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.

🗞🏵 ഇ​ന്ത്യ-​പാ​ക് അ​ന്താ​രാ​ഷ്‌​ട്ര അ​തി​ർ​ത്തി​യി​ൽ ര​ണ്ടു പാ​ക് ഡ്രോ​ണു​ക​ളി​ലെ​ത്തി​ച്ച 15.5 കി​ലോ​ഗ്രാം ല​ഹ​രി​മ​രു​ന്ന് ബി​എ​സ്എ​ഫ് പി​ടി​കൂ​ടി. അ​മൃ​ത്‌​സ​റി​ലെ രാം​കോ​ട്ട് ഗ്രാ​മ​ത്തി​ലാ​യി​രു​ന്നു​ആ​ദ്യ സം​ഭ​വം. ഡ്രോ​ണി​ന്‍റെ ശ​ബ്ദം തി​രി​ച്ച​റി​ഞ്ഞ ബി​എ​സ്എ​ഫ് ഡ്രോ​ണി​നു​നേ​ർ​ക്ക് വെ​ടി​യു​തി​ർ​ത്തു. ഇ​തി​നി​ടെ, മൂ​ന്നു​പേ​ർ ല​ഹ​രി​മ​രു​ന്ന് എ​ടു​ക്കാ​നാ​യി എ​ത്തി​യി​രു​ന്നു. ഇ​വ​ർ ഓ​ടി​യൊ​ളി​ച്ചു. ര​ണ്ടാ​മ​ത്തെ സം​ഭ​വം ക​ക്കാ​ർ ഗ്രാ​മ​ത്തി​ലാ​ണ്

🗞🏵 ക​ന​ത്ത മ​ഴ മൂ​ലം ഇ​റ്റ​ലി​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലു​ണ്ടാ​യ പ്ര​ള​യ​ത്തി​ൽ അ​ക​പ്പെ​ട്ട് എ​ട്ട് പേ​ർ മ​രി​ച്ചു. ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളെ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വ​ട​ക്ക​ൻ ഇ​റ്റ​ലി​യി​ലെ എ​മി​ലി​യ – റൊ​മാ​ന മേ​ഖ​ല​യി​ലാ​ണ് ഏ​റ്റ​വു​മ​ധി​കം നാ​ശ​മു​ണ്ടാ​യ​ത്. ഒ​രു വ​ർ​ഷം കൊ​ണ്ട് ല​ഭി​ക്കേ​ണ്ട മ​ഴ​യു​ടെ പ​കു​തി​യും ക​ഴി​ഞ്ഞ 36 മ​ണി​ക്കൂ​റി​നി​ടെ പെ​യ്തി​റ​ങ്ങി​യ‌​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു
 
🗞🏵 കൊ​ല്ലം ഉ​ളി​യ​കോ​വി​ലി​ൽ മ​രു​ന്ന് സം​ഭ​ര​ണ​കേ​ന്ദ്ര​ത്തി​ൽ വ​ൻ തീ​പി​ടി​ത്തം. മെ​ഡി​ക്ക​ൽ സ​ർ​വീ​സ് കോ​ർ​പ്പ​റേ​ഷ​ന്‍റെ ഗോ​ഡൗ​ണി​ലാ​ണ് രാ​ത്രി എ​ട്ടോ​ടെ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. അ​ഗ്നി​ശ​മ​ന​സേ​ന സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​യ്ക്കാ​ൻ ശ്ര​മി​ച്ചു വ​രി​ക​യാ​ണ്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യി​രു​ന്നു. പിന്നീട് ഗോ​ഡൗ​ണി​ൽ സ്പീ​രി​റ്റ് സു​ക്ഷി​ച്ചി​രു​ന്ന സ്ഥ​ല​ത്തേ​യ്ക്ക് തീ​പ​ട​ർ​ന്ന​തോ​ടെ​ സ്ഥി​തി​വ​ഷ​ളാ​യി

🗞🏵 മുഖ്യമന്ത്രി പിണറായി വിജയന്റെ പരിപാടികളില്‍ ശക്തമായ സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ ഒന്നരക്കോടി രൂപ മുടക്കി ‘മൈന്‍ ഡിറ്റക്റ്റര്‍’ വാങ്ങുന്നു. മുഖ്യമന്ത്രിക്ക് മാവോയിസ്റ്റ് ഭീഷണിയുള്ളതിനെത്തുടർന്ന്, വടക്കന്‍ കേരളത്തിലെ പരിപാടികളില്‍ മുഖ്യമന്ത്രി പങ്കെടുക്കുമ്പോള്‍ സുരക്ഷാ ഉറപ്പാക്കാന്‍ വേണ്ടിയാണ് ‘മൈന്‍ ഡിറ്റക്റ്റര്‍’ വാങ്ങിക്കുന്നത്.
 
🗞🏵 ആശുപത്രി സംരക്ഷണ നിയമഭേദഗതി ഓർഡിനൻസിന് മന്ത്രിസഭയുടെ അംഗീകാരം. അക്രമപ്രവർത്തനം ചെയ്യുകയോ ചെയ്യാൻ ശ്രമിക്കുകയോ പ്രേരിപ്പിക്കുകയോ പ്രചോദനം നൽകുകയോ ചെയ്താൽ 6 മാസത്തിൽ കുറയാതെ 5 വർഷം വരെ തടവ് ശിക്ഷയും 50,000 രൂപയിൽ കുറയാതെ 2 ലക്ഷം രൂപ വരെ പിഴ ശിക്ഷയും ലഭിക്കും. ആരോഗ്യ രക്ഷാ സേവന പ്രവർത്തകനെ കഠിനമായ ദേഹോപദ്രവത്തിന് വിധേയനാക്കുകയാണെങ്കിൽ 1 വർഷത്തിൽ കുറയാതെ 7 വർഷം വരെ തടവ് ശിക്ഷയും 1 ലക്ഷം രൂപയിൽ കുറയാതെ 5 ലക്ഷം രൂപ വരെ പിഴയും ലഭിക്കും.

🗞🏵 ഉത്തരേന്ത്യയില്‍ വ്യാപക റെയ്ഡ് നടത്തി എന്‍ഐഎ. ആറ് സംസ്ഥാനങ്ങളിലായി 100 ഇടങ്ങളിലാണ് എന്‍ഐഎയുടെ നേതൃത്വത്തില്‍ പരിശോധന നടന്നത്. ഹരിയാന, പഞ്ചാബ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലാണ് ഇന്ന് റെയ്ഡ് നടന്നത്. ലഹരി ഭീകരവാദ സംഘങ്ങളുമായി ബന്ധപ്പെട്ട കേസിലാണ് റെയ്ഡ്.

🗞🏵 എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽപ്പെട്ടു. ഡൽഹിയിൽ നിന്ന് ഓസ്ട്രേലിയയിലെ സിഡ്നിയിലേക്ക് പോയ എയർ ഇന്ത്യ വിമാനമാണ് ആകാശ ചുഴിയിൽപ്പെട്ടത്. വിമാനത്തിലെ യാത്രക്കാർക്ക് പരിക്കേറ്റു.വായുവിൽ ഉണ്ടാകുന്ന വ്യതിയാനം കാരണം വിമാനങ്ങൾ യാത്രയ്ക്കിടെ ഉലയുന്നത് സാധാരണമാണ്. എന്നാൽ, അത് യാത്രക്കാർക്ക് പരിക്കുണ്ടാകും വിധം ശക്തമാകുന്നത് അപൂർവമായാണ്.

🗞🏵 റിഫൈന്‍ഡ് ഓയില്‍ റഷ്യയില്‍ നിന്നും വാങ്ങുന്ന ഇന്ത്യക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട യുറോപ്യന്‍ യൂണിയന് ചുട്ടമറുപടി നല്‍കി വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. ഇന്ത്യയെ വിമര്‍ശിക്കുന്നതിന് മുമ്പ് ഇയു കൗണ്‍സിലിന്റെ ചട്ടങ്ങളാണ് നോക്കേണ്ടതെന്ന് എസ് ജയശങ്കര്‍. യുറോപ്യന്‍ യൂണിയന്റെ വിദേശ നയ മേധാവി ജോസഫ് ബോറലാണ് ഇന്ത്യക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത്. കൗണ്‍സില്‍ ചട്ടം 833/2014 പരിശോധിക്കാന്‍ അദ്ദേഹം ഇ.യു തലവനോട് ആവശ്യപ്പെട്ടു.

🗞🏵 മത തീവ്രവാദികളുടെ കഥ പറയുന്ന ‘ദ കേരള സ്റ്റോറി’ എന്ന ചിത്രത്തിന് പിന്നാലെ, മറ്റൊരു ചിത്രം കൂടി ഇപ്പോൾ തമിഴകത്ത് വിവാദം സൃഷ്ടിക്കുകയാണ്. ഐശ്വര്യ രാജേഷ് കേന്ദ്ര കഥാപാത്രമായെത്തിയ ‘ഫർഹാന’ എന്ന ചിത്രത്തിനെതിരെയാണ് സംസ്ഥാനത്തെ ഇസ്ലാമിക സംഘടനകൾ പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുള്ളത്.
ഫർഹാന എന്ന മുസ്ലീം സ്ത്രീയെ കേന്ദ്രീകരിച്ചുള്ള സിനിമയാണിത്. ചിത്രം ‘ഇസ്ലാം വിരുദ്ധം’ ആണെന്നും മുസ്ലീം സമുദായത്തെ ഒരു പ്രത്യേക രീതിയിൽ ചിത്രീകരിച്ചിരിക്കുകയാണെന്നും ഇന്ത്യൻ നാഷണൽ ലീഗ് ആരോപിച്ചു

🗞🏵 ഒഡീഷയിലെ അതിപുരാതന ക്ഷേത്രമായ കപിലേശ്വർ ക്ഷേത്രം സംരക്ഷണ സ്മാരക പട്ടികയിൽ ഇടം പിടിക്കാനൊരുങ്ങുന്നു. ഒഡീഷയുടെ തലസ്ഥാനമായ ഭുവനേശ്വറിലാണ് കപിലേശ്വർ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. സംരക്ഷണ സ്മാരകങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്താനുള്ള നടപടികൾ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ആരംഭിച്ചിട്ടുണ്ട്. അതേസമയം, കപിലേശ്വർ ക്ഷേത്രത്തെ ദേശീയ പ്രാധാന്യമുള്ള സ്മാരകമായി പ്രഖ്യാപിക്കുമെന്ന് സാംസ്കാരിക മന്ത്രാലയം അറിയിച്ചു.

🗞🏵 അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ പുതിയ ചിത്രം പുറത്തു വിട്ട് ശ്രീരാമ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായ്. രാമക്ഷേത്രത്തിന്റെ ഗര്‍ഭ ഗൃഹത്തിന്റെ ചിത്രമാണ് പുറത്ത് വിട്ടിരിക്കുന്നത്. പ്രധാന നിലയുടെ 70 ശതമാനവും മേല്‍ക്കൂരയുടെ 40 ശതമാനവും പണി പൂര്‍ത്തീകരിച്ചതായി ട്രസ്റ്റ് അറിയിച്ചു.
 
🗞🏵 പഞ്ചാബിലെ അന്താരാഷ്ട്ര അതിര്‍ത്തിയിലൂടെ പാകിസ്ഥാനില്‍ നിന്ന് ലഹരി കടത്താനുള്ള ശ്രമം തടഞ്ഞ് ബിഎസ്എഫ്. ഇന്ത്യയിലേക്ക് ഡ്രോണ്‍ വഴി ലഹരി കടത്താനുള്ള ശ്രമമാണ് ബിഎസ്എഫ് തടഞ്ഞത്. ഡ്രോണ്‍ വെടിവെച്ചിട്ടതോടെ 15 കിലോയിലധികം വരുന്ന മയക്കുമരുന്ന് സംഘം പിടികൂടി. അമൃത്സറിലെ അതിര്‍ത്തി ഗ്രാമമായ രാംകോട്ടിലാണ് സംഭവമുണ്ടായത്.

🗞🏵 തമിഴ്നാട്ടിലെ വ്യാജമദ്യ ദുരന്തത്തിൽ വിഷമദ്യം നിർമിച്ചയാൾ പിടിയിൽ. ചിറ്റമൂർ സ്വദേശി വിജയകുമാറാണ് പിടിയിലായത്.
സംഭവശേഷം ഇയാൾ ഒളിവിൽ പോയിരുന്നു. വ്യാജമദ്യ നിർമാണത്തിനായി മെഥനോൾ വിതരണം ചെയ്ത ചെന്നൈ സ്വദേശി ഇളയനമ്പിയെയും പിടികൂടി. 1000 ലിറ്റർ മെത്തനോൾ നൽകിയെന്നാണ് ഇയാളുടെ മൊഴി. 

🗞🏵 താമരശ്ശേരി ചുരത്തില്‍ മദ്യലഹരിയില്‍ ചരക്കു ലോറിയുമായി അഭ്യാസ പ്രകടനം നടത്തിയ ഡ്രൈവർ പിടിയിൽ. ലോറി രണ്ടു കാറുകളിലിടിച്ചു നിര്‍ത്താതെ പോകുകയായിരുന്നു. നരിക്കുനി സ്വദേശി സതീഷിനെയാണ് കാര്‍ ഡ്രൈവര്‍മാരുടെ സഹായത്തോടെ വൈത്തിരി പൊലീസ് ചേലോടു വെച്ച്‌ പിടികൂടിയത്.

🗞🏵 കരിപ്പൂരിൽ 1.17 കോടി രൂപയുടെ സ്വര്‍ണ്ണവുമായി യുവതി പിടിയില്‍. കുന്ദമം​ഗലം സ്വദേശി ഷബ്നയാണ് പിടിയിലായത്. ജിദ്ദയിൽ നിന്നാണ് ഇവർ എത്തിയത്. ഉൾവസ്ത്രത്തിൽ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 1,884 ​ഗ്രാം സ്വര്‍ണ്ണമാണ് പിടിച്ചെടുത്തത്. വിമാനമിറങ്ങിയതിന് പിന്നാലെ കസ്റ്റംസ് പരിശോധനയും പൂർത്തിയാക്കി ഇവർ പുറത്തു കടന്നു. ഉൾവസ്ത്രത്തിൽ ഒളിപ്പിച്ചായിരുന്നു സ്വർണ്ണം കടത്താൻ ശ്രമിച്ചത്. 

🗞🏵 സോഷ്യൽ മീഡിയ വഴി വിവാഹപ്പരസ്യം നൽകിയുള്ള തട്ടിപ്പിനെ കുറിച്ച് മുന്നറിയിപ്പുമായി പോലീസ്. ഓൺലൈൻ ഏജന്റ് എന്ന വ്യാജേനെ വിവാഹിതരാകാൻ താൽപര്യമുള്ളവരെ സോഷ്യൽ മീഡിയ വഴി ബന്ധപ്പെടുകയും തട്ടിപ്പ് നടത്തുകയും ചെയ്യുന്നവരെ കുറിച്ച് ജാഗ്രത പാലിക്കണമെന്നാണ് പോലീസ് നൽകുന്ന മുന്നറിയിപ്പ്.

🗞🏵 മ​ല​പ്പു​റം ചു​ങ്ക​ത്ത​റ​യി​ൽ തെ​രു​വ് നാ​യ​യെ ബൈ​ക്കി​ൽ കെ​ട്ടി വ​ലി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി അ​റ​സ്റ്റി​ൽ. പൂ​ക്കോ​ട്ടു​മ​ണ്ണ സ്വ​ദേ​ശി അ​ബ്ദു​ൾ ക​രീ​മി​നെ എ​ട​ക്ക​ര പോ​ലീ​സാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ് ഇ​യാ​ൾ ബൈ​ക്കി​നു പി​റ​കി​ൽ നാ​യ​യെ കെ​ട്ടി വ​ലി​ച്ചു കി​ലോ​മീ​റ്റ​റു​ക​ളോ​ളം സ​ഞ്ച​രി​ച്ച​ത്.
 
🗞🏵 കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണ്ണവേട്ട. വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച ഒന്നേകാൽ കോടിയുടെ സ്വർണ്ണവുമായി ദമ്പതികൾ അറസ്റ്റിൽ. കോഴിക്കോട് കൊടുവള്ളി എളേറ്റിൽ സ്വദേശികളായ പുളിക്കപൊയിൽ ഷറഫുദീൻ, ഭാര്യ ഷമീമ എന്നിവരെയാണ് പിടികൂടിയത്. 2 കിലോയോളം തൂക്കം വരുന്ന ഒന്നേകാൽ കോടിരൂപ വില മതിക്കുന്ന സ്വർണ്ണമാണ് ഇവരിൽ നിന്ന് പോലീസ് പിടിച്ചെടുത്തത്.

🗞🏵 കാസർകോട് മൂന്ന് സ്ഥലങ്ങളിൽ നിന്നും 57 ലക്ഷം രൂപയുടെ കുഴൽപ്പണം പിടിച്ചെടുത്തു. പുലിക്കുന്നിൽ നിന്നും 30 ലക്ഷം രൂപയുടെ കുഴൽപ്പണമാണ് പിടിച്ചെടുത്തത്. ഇവിടെ നിന്നും ചെങ്കള ചേരൂർ സ്വദേശി അബ്ദുൽഖാദർ മഹഷൂഫ് അറസ്റ്റിലായി.കാസർഗോഡ് നഗരത്തിൽ വെച്ച് 9,18,500 രൂപയാണ് പിടികൂടിയത്. ബങ്കരകുന്ന് സ്വദേശി മുഹമ്മദ് ഷാഫി, നായമാർമൂല സ്വദേശി എംഎ റഹ്‌മാൻ എന്നിവരാണ് സംഭവത്തിൽ അറസ്റ്റിലായത്. ഇതും ബൈക്കിൽ കടത്തവെയാണ് പിടിയിലായത്

🗞🏵 ജനങ്ങളെ ഇറക്കിവിടാനല്ല, ജനങ്ങളുടെ പുനരധിവാസം സുരക്ഷിതമാക്കാ നുള്ള പദ്ധതികളുടെ ആസൂത്രണമാണ് സർക്കാർ ചെയ്യേണ്ടതെന്നു സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. വെള്ളയാംകുടിയിൽ പ്രഥമ ഇടുക്കി രൂപതാദിനാചരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
 
🗞🏵 യൂറോപ്യന്‍ ദ്വീപ്‌ രാജ്യമായ ഐസ്ലാന്‍ഡിലെ കൊടും തണുപ്പിനെ പോലും വകവെക്കാതെ വിശ്വാസികളെ ദേവാലയവുമായി അടുപ്പിക്കുവാനും അവരുമായി സുവിശേഷം പങ്കുവെക്കുവാനും ക്രൊയേഷ്യന്‍ സ്വദേശിനിയായ കര്‍മ്മലീത്താ കന്യാസ്ത്രീയുടെ ത്യാഗം സമര്‍പ്പിത ജീവിതത്തിന്റെ ഉദാത്തമായ മാതൃകയാകുന്നു. അഞ്ഞൂറോളം കിലോമീറ്ററോളം വിസ്തൃതിയുള്ള തന്റെ ഇടവകയിലെ വിശ്വാസികളെ കാണുവാന്‍ ദിവസം തോറും 4 മണിക്കൂറാണ് സിസ്റ്റര്‍ സെലസ്റ്റീന ഗാവ്രിക്ക് സ്വന്തം ഡ്രൈവ് ചെയ്യുന്നത്. പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ ‘എയിഡ് ടു ദി ചര്‍ച്ച് ഇന്‍ നീഡ്‌’ (എ.സി.എന്‍) ആണ് ക്രിസ്തുവിനെ പകരാന്‍ സിസ്റ്റര്‍ ഗാവ്രിക്ക് ഏറ്റെടുക്കുന്ന കഷ്ടപ്പാടുകള്‍ പുറം ലോകത്തെ അറിയിച്ചത്.

🗞🏵 പ്രശസ്ത ചിത്രകാരനായിരുന്ന ആന്ധ്രേ റുബ്ലേവ് വരച്ച ‘ദ ട്രിനിറ്റി’ എന്ന പേരിൽ അറിയപ്പെടുന്ന പ്രസിദ്ധമായ ചിത്രം റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിൻ ഓർത്തഡോക്സ് സഭയ്ക്ക് തിരികെ നൽകി. റഷ്യൻ ഓർത്തഡോക്സ് സഭ തന്നെയാണ് തിങ്കളാഴ്ച ഈ വിവരം പുറത്തുവിട്ടത്. ഓർത്തഡോക്സ് വിശ്വാസികളുടെ തുടർച്ചയായ അഭ്യർത്ഥന മാനിച്ചാണ് വ്ളാഡിമർ പുടിൻ ചിത്രം സഭയ്ക്ക് നൽകാൻ തയ്യാറായതെന്ന് പാത്രിയാർകേറ്റ് പ്രസ്താവനയിൽ പറഞ്ഞു. മോസ്കോയുടെ പുറത്ത് സ്ഥിതി ചെയ്യുന്ന ട്രിനിറ്റി ലാവ്റ ഓഫ് സെന്റ് സെർജിയൂസ് ആശ്രമത്തിനു വേണ്ടിയാണ് ആന്ധ്രേ റുബ്ലേവ് ദ ട്രിനിറ്റി വരച്ചതെന്ന് കരുതപ്പെടുന്നു. ബോൾഷേവിക്ക് വിപ്ലവത്തിനു ശേഷം 1929ൽ ചിത്രം ട്രീറ്റ്യാക്കോവ് ഗാലറിയിലേക്ക് മാറ്റുകയായിരിന്നു. 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

മണിപ്പൂർ കലാപത്തിൽ മനംനൊന്ത് രാമപുരം എസ്.എച്ച് എൽ പി സ്കൂൾ കുരുന്നുകളുടെ പോസ്റ്റർ പ്രതിഷേധം

മണിപ്പൂർ കലാപത്തിൽ മനംനൊന്ത് രാമപുരം എസ്.എച്ച് എൽ പി സ്കൂൾ കുരുന്നുകളുടെ...

പാലാ ജൂബിലി ടാബ്ലോ മത്സരം

പാലാ ജൂബിലി ടാബ്ലോ മത്സരത്തിനു ആകർഷക സമ്മാനങ്ങൾ എല്ലാ ടീമിനും (ബി...

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ യോഗ്യത റൗണ്ടിലെ രണ്ടാം മത്സരത്തില്‍ കേരളത്തിന് തകര്‍പ്പന്‍ ജയം

ലക്ഷദ്വീപിനെ എതിരില്ലാത്ത പത്ത് ഗോളിന് തോല്‍പ്പിച്ചു. ജയത്തോടെ ഫൈനല്‍ റൗണ്ട് പ്രതീക്ഷകള്‍...

മുനമ്പം വിഷയത്തില്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം തള്ളി സമരസമിതി

ജുഡീഷ്യല്‍ കമ്മിഷനെ വെയ്ക്കുന്നത് പ്രശ്‌ന പരിഹാരം നീണ്ടുപോകാന്‍ ഇടയാക്കുമെന്ന് പ്രവര്‍ത്തകര്‍ വ്യക്തമാക്കി....