കൊച്ചി ∙ അറബിക്കടലിൽ രാജ്യാന്തര ലഹരിക്കടത്ത് സംഘം മുക്കിയ കപ്പലിൽ 3000 കിലോയിലേറെ രാസവസ്തുക്കൾ ഉണ്ടായിരുന്നതായി അന്വേഷണ സംഘം വെളിപ്പെടുത്തി. കഴിഞ്ഞ ദിവസം ബോട്ടിൽ നിന്ന് 2500 കിലോ മയക്കുമരുന്നും പിടികൂടിയിരുന്നു. 25,000 കോടി രൂപയാണ് ഇതിന് ചെലവ് കണക്കാക്കുന്നത്
നാവികസേനാ ഇന്റലിജൻസിന് രഹസ്യവിവരം ലഭിച്ചപ്പോൾ, മയക്കുമരുന്നുമായി പാക് ചരക്കുകപ്പൽ ഗുജറാത്ത് തീരം കടന്ന് ലക്ഷദ്വീപിലേക്ക് ലക്ഷ്യം വച്ച് പോവുകയായിരുന്നു. എന്നാൽ പിന്നീട് പാക് കപ്പലിന്റെ വേഗതയും ഇന്ത്യൻ തീരത്തു നിന്ന് ഇരുന്നൂറിൽ പരം നോട്ടിക്കൽ മൈൽ ദൂരെയുള്ള രാജ്യാന്തര കപ്പൽ പാതയിലേക്ക് നീങ്ങാൻ കാണിച്ച വ്യഗ്രതയും, സേന തങ്ങളെ പിന്തുടരുന്നത് മനസിലാക്കിയതായി സൂചിപ്പിക്കുന്നു. ഉപഗ്രഹാധിഷ്ഠിത ആശയവിനിമയ ഉപകരണങ്ങൾ കപ്പലിൽ ഉണ്ടായിരുന്നതായി അന്വേഷണ സംഘം സംശയിക്കുന്നു.
പാകിസ്ഥാൻ പോർട്ടുകളിൽ നിന്നും ഇറാൻ പോർട്ടുകളിൽ നിന്നുമാണ്, സമീപകാലത്തു ഇന്ത്യൻ സേന പരിശോധനയിൽ പിടികൂടിയ മയക്കുമരുന്നുകൾ കടത്തി കൊണ്ടുവന്നത്. മദർഷിപ്പുകളിൽ പുറംകടലിൽ എത്തുന്ന മയക്കുമരുന്നുകൾ വലിയ ബോട്ടുകളിൽ ഇന്ത്യ ശ്രീലങ്ക, മാലദ്വീപ് എന്നിവിടങ്ങളിലേയ്ക്ണ് കടത്തിക്കൊണ്ടു പോകുന്നത്.
കസ്റ്റഡിയിലുള്ള പാകിസ്ഥാൻ വംശജനായ സുബൈറിനെക്കുറിച്ച് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ), ആർഒ, ഐബി എന്നിവരും ചോദ്യം ചെയ്യുന്നുണ്ട് ഇയാളിൽ നിന്ന് കൂടുതൽ വിവരങ്ങൾ ലഭിച്ചേക്കാം. താൻ പാക്കിസ്ഥാൻകാരനല്ല, ഇറാൻകാരനാണെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ്. കപ്പലിൽ ശ്രീലങ്കൻ പതാക പറത്തിയിരുന്നു. ഇന്ത്യയുടെ സുഹൃദ്‌രാജ്യങ്ങളുടെ പതാക കപ്പലിൽ ഉയർത്തി ലഹരി–ആയുധക്കടത്തു നടത്തുന്നതു പാക്ക് സംഘങ്ങളുടെ രീതിയാണെന്നും അന്വേഷണ ഏജൻസികൾ പറയുന്നു. ഇന്നലെ രാത്രി കൊച്ചി മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്കു റിമാൻഡ് ചെയ്തു
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
SUBSCRIBE ചെയ്യുക
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website http://pala.vision