ഇസ്രായേലിലും പലസ്തീൻ രാജ്യത്തും ശത്രുത വർദ്ധിക്കുന്നതിനെക്കുറിച്ച് യുണിസെഫ് വ്യക്തമാക്കി.
മെയ് 9 മുതൽ ഗാസ മുനമ്പിൽ കുറഞ്ഞത് ആറ് കുട്ടികൾ കൊല്ലപ്പെടുകയും 36 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വർഷാരംഭം മുതൽ 26 പലസ്തീനിയ൯ കുട്ടികൾക്കും നാല് ഇസ്രായേലി കുട്ടികൾക്കും ജീവ൯ നഷ്ടപ്പെട്ടു. കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ, മുമ്പുണ്ടായ ശത്രുതയിൽ 87 കുട്ടികൾ കൊല്ലപ്പെടുകയും 750 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
യുണിസെഫ് എക്‌സിക്യൂട്ടീവ് ഡയറക്ടർ കാതറിൻ റസ്സലിന്റെ പ്രസ്താവനയനുസരിച്ച് ഗാസ മുനമ്പിലും പരിസരത്തും വർദ്ധിച്ചുവരുന്ന അക്രമം കുട്ടികളുടെ ജീവിതത്തെ വീണ്ടും തകർത്തു. മെയ് 9 മുതൽ ഗാസ മുനമ്പിൽ കുറഞ്ഞത് ആറ് കുട്ടികളെങ്കിലും വധിക്കപ്പെട്ടിട്ടുണ്ട്. അവരിൽ വെറും നാല് വയസ്സ് മാത്രം പ്രായമുള്ള കുട്ടിയും ഉൾപ്പെടുന്നു. കൂടാതെ 36 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഗാസ മുനമ്പിലെ എല്ലാ സ്കൂളുകളും അടച്ചു. 40 കിലോമീറ്റർ ചുറ്റളവിൽ ഇസ്രായേലിലേത് പോലെ ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ വിദ്യാഭ്യാസം തടസ്സപ്പെട്ടു. ഗാസ മുനമ്പിലെ ജല-ശുചീകരണ സംവിധാനങ്ങളിൽ ഇന്ധനം കുറവാണ്. ആരോഗ്യ കേന്ദ്രങ്ങൾ പകുതി ശേഷിയിലാണ് പ്രവർത്തിക്കുന്നത്. ദശാബ്ദങ്ങളായി, ഫലസ്തീനിലെയും ഇസ്രായേലിലെയും കുട്ടികൾ അനന്തമായ ശത്രുതയുടെ ചക്രം സഹിക്കാൻ നിർബന്ധിതരായിരുന്നു. അവയിൽ പലതും അവർക്ക് സുരക്ഷിതത്വമില്ല. അവർ ഭീകരമായ അക്രമത്തിന് വിധേയരാകുകയും, അത് അവരുടെ മാനസികാരോഗ്യത്തിലും ക്ഷേമത്തിലും കണക്കാക്കാനാവാത്ത സ്വാധീനം ചെലുത്തുകയും ചെയ്യുന്നു. യുവജീവിതം നഷ്ടപ്പെടുകും ചെയ്യുകയാണ്.
കുട്ടികൾക്കെതിരായ എല്ലാ അക്രമ പ്രവർത്തനങ്ങളെയും യുണിസെഫ് അപലപിക്കുകയും ശത്രുത ഉടനടി അവസാനിപ്പിക്കാനും അന്താരാഷ്ട്ര മാനുഷിക നിയമം ഉൾപ്പെടെയുള്ള അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായി എല്ലാത്തരം അക്രമങ്ങളിൽ നിന്നും ഗുരുതരമായ ലംഘനങ്ങളിൽ നിന്നും കുട്ടികളെ സംരക്ഷിക്കാൻ എല്ലാ കക്ഷികളോടും ആവശ്യപ്പെടുകയും ചെയ്തു.
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
SUBSCRIBE ചെയ്യുക
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision